29 June Wednesday

വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും മാനവീയം വീഥിയിൽ ലോക കവിതാ വനം ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2017

തിരുവനന്തപുരം> ലോക കവിതാ വനം ദിനാചരണത്തിന്റെ ഭാഗമായി മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറി,  www.aksharamonline.com ന്റെ സഹകരണത്തോടെ വെള്ളയമ്പലം മാനവീയം വീഥിയില്‍ കവിയരങ്ങും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.

വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. കെ ജി സൂരജ് അധ്യക്ഷനായി. ഡി യേശുദാസ്, രാഹുല്‍ എസ്,  പാര്‍വ്വതി ബി, അഖില്‍ സി കെ, രതീഷ് കൊട്ടാരം, ഗോപകുമാര്‍ പൂക്കോട്ടൂര്‍, ഡി അനില്‍ കുമാര്‍ വിക്റ്റര്‍ സേവിയര്‍, വീരേന്ദ്ര കുമാര്‍, ബി ശിവകുമാര്‍, ഡോ. അനീഷ്യ ജയദേവ്, ആഭ എ , വീരേന്ദ്ര കുമാര്‍ എന്നിവര്‍ കവിതകളവതരിപ്പിച്ചു. ജി എല്‍ അരുണ്‍ ഗോപി സ്വാഗതവും അഡ്വ. ശോഭന വി പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. വിനോദ് വൈശാഖി, മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഡിയോണ്‍  എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു.

പാരിസ്ഥിതിക കവിതകളാലപിച്ച് മാനവീയം വീഥിയിലൂടെ മഴ നടത്തവും നടന്നു. ഇതോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മരം നടലും പാരിസ്ഥിതിക കവിതാലാപനവും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top