11 December Wednesday

"പി ജി യുടെ നിയമസഭാ പ്രസംഗങ്ങൾ' മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

തിരുവനന്തപുരം> പി ഗോവിന്ദപ്പിള്ളയുടെ സ്മൃതി ദിനത്തിൽ പി ജി യുടെ നിയമസഭാ പ്രസംഗങ്ങൾ പുസ്തകം മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രന് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. പി ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എഡിറ്റർ പി ഗോവിന്ദപ്പിള്ളയുടെ മകളും മാധ്യമപ്രവർത്തകയുമായ ആർ പാർവതി ദേവിയാണ്.

സി-ഡിറ്റും പി ജി സംസ്കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പി ജി അനുസ്‌മരണ പരിപാടിയിൽ പി എൻ ഗോപീകൃഷ്‌ണൻ 'അചരിത്രവൽക്കരണത്തിന്റെ പാഠങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് പി ജി സ്‌മാരക പ്രഭാഷണം നടത്തി. മന്ത്രി വി ശിവൻകുട്ടി, സി- ഡിറ്റ് ഡയറക്ടർ ജയരാജ് ജി, പി ജി സംസ്കൃതികേന്ദ്രം എക്സിക്യുട്ടീവ് ഡയറക്ടർ വി ജോയ് എംഎൽഎ, മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ തുടങ്ങിയവർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top