22 October Thursday

‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020


കൊച്ചി>  ‘പെണ്ണുങ്ങൾ അടയാളപ്പെടുത്തുന്ന ഭൂപടങ്ങൾ’ എന്ന പുസ്തകം എം സ്വരാജ് എംഎൽഎ നടി സ്നേഹ ശ്രീകുമാറിന് നൽകി പ്രകാശിപ്പിച്ചു. 13 സംസ്ഥാനങ്ങളിലെ സ്ത്രീ അനുഭവങ്ങൾ ക്രോഡീകരിച്ച പുസ്തകം കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ പ്രവർത്തക ഉമ അഭിലാഷാണ് പുറത്തിറക്കിയത്.

ജോലിയുടെ ഭാഗമായി സഞ്ചരിച്ച ഇന്ത്യൻ ഗ്രാമങ്ങളുടെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക രീതികളെക്കുറിച്ചും കുടുംബശ്രീ എൻആർഒ (നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ)  നടത്തിയ ഇടപെടലുകളിലൂടെ വന്ന മാറ്റങ്ങളുമാണ്‌ പുസ്തകത്തിൽ പരാമർശിക്കുന്നത്. പി എ പീറ്റർ, ബിനു ആനമങ്ങനാട് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top