ലണ്ടന്‍> ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബെയാറ്റിക്ക് . അദ്ദേഹത്തിന്റെ 'ദ സെല്‍ ഔട്ട്' എന്ന നോവലിനാണ് പുരസ്ക്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കര്‍ പ്രൈസ് ആദ്യമായാണ് അമേരിക്കന്‍ സാഹിത്യകാരന് ലഭിക്കുന്നത്.
ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ചുള്ള നോവലില്‍ വംശീയമായ സമത്വത്തെക്കുറിച്ചാണ് ബെയാറ്റി ഊന്നല്‍ നല്‍കുന്നത്.155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതിക്ക് മുമ്പാകെ എത്തിയിരുന്നത്. അതില്‍ ആറ് പുസ്തകങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം തേടിയിരുന്നത്. 54 കാരനായ ബെയാറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്‍ ഔട്ട്.
പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നാണ് പുരസ്ക്കാര സമിതിയുടെ കണ്ടെത്തല്‍. ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിത തമാശയുള്ളതും എന്നാണ് ജൂറി അംഗങ്ങള്‍ കൃതിയെ വിശേഷിപ്പിച്ചത്.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുമാത്രം നല്‍കിവന്നിരുന്ന ബുക്കര്‍ പ്രൈസ് 2013 മുതലാണ് അമേരിക്ക ഉള്‍പ്പടെയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിച്ചു തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..