19 April Monday

‘സത്യാനന്തരകാലത്തെ പ്രതീതി നിർമാണം’ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 2, 2021


തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിന്റെ ലേഖനങ്ങളുടെ സമാഹാരം ‘സത്യാനന്തരകാലത്തെ പ്രതീതി നിർമാണം’ പ്രകാശനം ചെയ്‌തു. എകെജി  സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാലിന്‌ നൽകി പ്രകാശനം നിർവഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പങ്കെടുത്തു.

വിവിധ ആനുകാലികങ്ങളിൽ വ്യത്യസ്‌ത കാലങ്ങളിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്‌. ഓരോസംഭവങ്ങളും ഉരുത്തിരിയുന്ന ഘട്ടത്തിലെ നിലപാടുകൾ പ്രഖ്യാപിക്കുന്നതാകയാൽ, ഇതിലെ ഓരോ ലേഖനങ്ങളും വ്യത്യസ്‌തത പുലർത്തുന്നവയാണ്‌. സൈന്ധവ ബുക്‌സാണ്‌ പ്രസാധകർ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top