രചന സാഹിത്യ വേദി പുരസ്‌കാരം ശൈലന്റെ രാഷ്ട്രമീ-മാംസയ്ക്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ ചിറ്റൂരിലുള്ള രചന സാഹിത്യ വേദിയുടെ ഈ വർഷത്തെ രചന സാഹിത്യ പുരസ്‌കാരം ശൈലന്റെ രാഷ്ട്രമീ-മാംസ എന്ന കവിതാ സമാഹാരത്തിന്.
10001 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 16ന് ചിറ്റൂർ ജി യു പി സ്കൂളിൽ നടക്കുന്ന രചന സാഹിത്യ സമിതിയുടെ പതിനാറാം വാർഷികാഘോഷത്തിൽ വച്ച് സമ്മാനിക്കും. കവി റഫീഖ് അഹമ്മദാണ് പുരസ്‌കാരം നൽകുക.
മികച്ച കവിതാ സമാഹാരത്തിന് വർഷം തോറും നൽകി വരുന്നതാണ് രചനാ സാഹിത്യ പുരസ്‌കാരം.ഡോ. പി ആർ ജയശീലൻ, ഉണ്ണികൃഷ്ണൻ കുളമുള്ളതിൽ, സുഭദ്ര സതീശൻ എന്നിവരടങ്ങുന്നവരായിരുന്നു ജൂറി.
മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയായ ശൈലൻ പത്തിലധികം കൃതികൾ രചിച്ചിട്ടുണ്ട്.
0 comments