മലയാള പുസ്തകം പാരീസിൽ പ്രകാശനം ചെയ്തു

kamal varadhoor book release

കമാൽ വരദൂർ എഴുതിയ യാത്രാവിവരണ ഗ്രന്ഥമായ 'ബോൻജൂർ പാരീസ് , ഈഫൽ ടവറിന് മുന്നിൽ വെച്ച് പ്രകാശനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 16, 2025, 07:34 PM | 1 min read

പാരിസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച ' ബോൻജൂർ പാരീസ് ' യാത്രാ വിവരണ ഗ്രന്ഥം പാരിസിൽ വച്ച് പ്രകാശനം ചെയ്തു. പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ഈഫൽ ടവറിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്.


ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.






deshabhimani section

Related News

0 comments
Sort by

Home