‘ഒരു ബൊഹീമിയൻ ഡയറി’ സ്പാനിഷിലേക്ക്

dr pm madhu
avatar
സ്വന്തം ലേഖിക

Published on Mar 16, 2025, 09:55 AM | 1 min read

കണ്ണൂർ: വിക്ടർ ഫ്രാങ്ക്ളിന്റെ ജീവിതവും രചനകളും ആസ്പദമാക്കി ഡോ. പി എം മധു രചിച്ച ഏറെ ശ്രദ്ധയാകർഷിച്ച നോവൽ ‘ഒരു ബൊഹീമിയൻ ഡയറി’ സ്പാനിഷിലേക്ക്‌. മെക്സിക്കോയിലെ എഡിസിയോൺസ് ലാഗാണ്‌ പ്രസാധകർ.


ഹിറ്റ്‌ലറുടെ കോൺസൻട്രേഷൻ ക്യാമ്പിലെ അതിക്രൂര പീഡനങ്ങളിൽ തളരാതെ പതിനായിരങ്ങൾക്ക് പ്രചോദനമായ വിക്ടർ ഫ്രാങ്ക്‌ൾ ലോഗോതെറാപ്പി എന്ന മനഃശാസ്ത്ര ശാഖക്കുതന്നെ രൂപംകൊടുത്തു. ഈ കൗൺസലിങ്‌ രീതികൾ പിന്തുടരുന്ന വലിയൊരു വിഭാഗം യൂറോപ്പിലും അമേരിക്കയിലുമുണ്ട്. അവരുടെ പ്രസിദ്ധീകരണ വിഭാഗമാണ് എഡിസിയോൺസ് ലാഗ്.


ക്യാമ്പ് മോചിതനായി വീട്ടിൽ തിരിച്ചെത്തിയ വിക്ടർ ഫ്രാങ്ക്ൾ ബന്ധുക്കളും സ്വന്തക്കാരുമെല്ലാം കൊല്ലപ്പെട്ടതറിഞ്ഞ്‌ കടുത്ത വിഷാദത്തിലായിപ്പോകുന്നുണ്ട്. അതിൽനിന്ന് രക്ഷനേടാനായി സുഹൃത്തായ ജോസഫിനെതേടി ബൊഹീമിയൻ കാടുകളിലേക്ക് നടത്തുന്ന യാത്രയാണ് നോവലിന്റെ ഇതിവൃത്തം.


സ്പാനിഷ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഡയറക്ടർ കാറ്റലിന അർസോസ്, ജനറൽ മാനേജർ റിക്കാർഡോ സാഞ്ചസ്, വിവർത്തകൻ മിഗേൽ ജാക്വിൻ തുടങ്ങിയവരുമായി ഡോ.പി എം മധു ഓൺലൈനായി സംവദിച്ച ശേഷമാണ് പ്രസിദ്ധീകരണത്തിന് തീരുമാനമായത്. കണ്ണൂർ സ്വദേശിയായ ഡോ. പി എം മധു പരിയാരം ഗവ. ആയുർവേദ കോളേജിൽ പ്രൊഫസറാണ്.



deshabhimani section

Related News

0 comments
Sort by

Home