Deshabhimani

വയനാവസന്തമൊരുക്കി എസ്‌സിഇആർടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 28, 2020, 11:48 PM | 0 min read


തിരുവനന്തപുരം
അവധിക്കാലത്ത് അർഥപൂർണമായ വായനയ്‌ക്ക് അവസരമൊരുക്കാൻ പുസ്തകശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി). ആദ്യഘട്ടത്തിൽ 10 പുസ്തകമാണ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ പ്രയോജനകരമാണ് ഈ പുസ്തകങ്ങൾ.

പാഠപുസ്തകങ്ങളിൽ പലതലങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതും ഏറെ സാമൂഹ്യ പ്രസക്തിയുള്ളതുമായ ആശയങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ശാസ്ത്രീയമായ മാലിന്യസംസ്കരണം, ദുരന്തനിവാരണം, സൈബർ സുരക്ഷ, പ്രകൃതിസംരക്ഷണം, ആരോഗ്യം, ജീവിതശൈലീരോഗങ്ങൾ, ലഹരി വിമുക്തി, വാർധക്യ ജീവിതം എന്നീ വിഷയങ്ങളിൽ അതത് മേഖലകളിലെ വിദഗ്ധർ ഉൾപ്പെട്ട പാനലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

പിഡിഎഫ്‌ രൂപത്തിൽ എസ്‌സിഇആർടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാം. ഈ പുസ്തകങ്ങൾ വായിക്കുന്നതിനും ആവശ്യമായ വിവരങ്ങൾ കുറിപ്പുകളാക്കി സൂക്ഷിക്കാനും അധ്യാപകർക്കും വിദ്യാർഥികകൾക്കും ഭാവിയിൽ ഗുണകരമാകും.

പുസ്തകത്തിലെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് മാതൃകയാകാനും അധ്യാപകരും വിദ്യാർഥികളും ശ്രമിക്കണമെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ് അറിയിച്ചു. പുസ്തകങ്ങൾ വായിക്കാൻ എസ്‌സിഇആർടി വെബ്സൈറ്റ് സന്ദർശിക്കുക. ലിങ്ക് http://scert.kerala.gov.in/index.php?option=com_content&view=article&id=160



deshabhimani section

Related News

0 comments
Sort by

Home