29 September Friday

പഠിതാക്കളെ അന്വേഷിക്കുന്ന പാഠങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2017

ഇരുപതാം നൂറ്റാണ്ട് നമ്മുടെ പഴയ ഓര്‍മകളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നു. ചരിത്രമായി മാറിയ അക്കാലത്തിന് ഇപ്പോഴെന്ത് പ്രസക്തി? ചരിത്രത്തിന് പഠിപ്പിക്കാനാകും, മുന്നറിയിപ്പ് നല്‍കാനും നമ്മുടെ കണ്ണ് തുറപ്പിക്കാനും കഴിയും. പല രീതിയിലും കഴിഞ്ഞുപോയ നൂറ്റാണ്ട് തികച്ചും വ്യത്യസ്തമായിരുന്നു. രണ്ട് ലോകയുദ്ധങ്ങള്‍, അണുവിസ്ഫോടനം, നിലയ്ക്കാത്ത രാഷ്ട്രീയസംഘര്‍ഷം എന്നിങ്ങനെ അനവധി പ്രശ്നങ്ങളാല്‍ കലുഷിതമായിരുന്നു. അന്നത്തെ നേര്‍അനുഭവമുള്ള കുറെപ്പേര്‍ ഇപ്പോഴും നമ്മള്‍ക്കിടയിലുണ്ട്. ക്രമേണ അവര്‍ ഇല്ലാതെയാകും. അപ്പോള്‍ ഇരുപതാം നൂറ്റാണ്ട് കേവലം ചരിത്രംമാത്രമാകും. ജനശക്തിയും ജനാധിപത്യവും ശക്തമായതും ജനങ്ങളുടെ ശ്രദ്ധക്കുറവിനാല്‍ അവ നഷ്ടപ്പെട്ടതും പോയനൂറ്റാണ്ടിന്റെ പ്രത്യേകതകളത്രേ. ജെഫേഴ്സണ്‍ പറഞ്ഞിട്ടില്ലാത്ത (പറഞ്ഞ) പ്രസ്താവമാണ്, 'സ്വാതന്ത്യ്രത്തിന്റെ വില നിതാന്ത ജാഗ്രതയാണ്'. എപ്പോഴാണോ ജാഗ്രതയ്ക്ക് കോട്ടംതട്ടുന്നത്, അപ്പോള്‍ സ്വാതന്ത്യ്രം ബലികഴിക്കപ്പെടുന്നു.

2016ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുമ്പോള്‍ പല നിരീക്ഷകരും പ്രചാരണതന്ത്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ജനവിരുദ്ധതയും സത്യാനന്തരത്തവും (ുീൃൌവേ) ചൂണ്ടിക്കാട്ടുകയും മുഖ്യധാരാചര്‍ച്ചയിലെത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അത് ഫലവത്തായില്ലെന്നു മാത്രമല്ല, സൈബര്‍ലോകത്ത് ജീവിക്കുന്ന ജനങ്ങള്‍, പ്രതീതികള്‍ സത്യങ്ങളായും, ജല്‍പ്പിതങ്ങള്‍ ചരിത്രവസ്തുതകളായും കാണാന്‍  തയ്യാറായി; അതുവഴി അമൂല്യമായ സ്വാതന്ത്യ്രം കൈവിരലുകളിലൂടെ ഊര്‍ന്നുപോകും എന്ന നിലയായി.

ഈ പശ്ചാത്തലത്തിലാണ് റ്റിമോതി സ്നൈഡര്‍ രചിച്ച 'നിഷ്ഠുരവാഴ്ചയെപ്പറ്റി' എന്ന പുസ്തകം (ഠശാീവ്യേ ട്യിറലൃ ഛി ഠ്യൃമ്യിി; 2017,ഠശാ ഊഴഴമി/ജലിഴൌശി ആീീസ) പ്രസക്തമാകുന്നത്. പുസ്തകം പരിഗണിക്കുന്ന സാംസ്കാരിക ഭൂമികയും മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ട് നമ്മുടെ സാമൂഹ്യജീവിതത്തിനും സംസ്കാരത്തിനും കനപ്പെട്ട പാഠങ്ങള്‍ നല്‍കിയാണ് കടന്നുപോയത്. അവ കാണാതെപോകുന്നത് നമ്മുടെ സഞ്ചിതമായ സ്വാതന്ത്യ്ര ചിന്താപ്രമാണങ്ങളെ നഷ്ടപ്പെടുത്തുന്നതിനു തുല്യമാണ്. ഇരുപതാം നൂറ്റാണ്ടില്‍നിന്ന് ഇരുപതുപാഠങ്ങള്‍ എന്ന ഉപശീര്‍ഷകത്തോടെ നമ്മുടെ മുന്നിലെത്തുന്ന പുസ്തകം പുതിയ കാലഘട്ടത്തില്‍ ജീവിക്കേണ്ടതെങ്ങനെ എന്ന് നിര്‍ദേശിക്കുന്നു. അതിനാല്‍, ഈ വര്‍ഷത്തെ പ്രധാനപുസ്തകങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നതില്‍ അത്ഭുതവുമില്ല.

ലേസിക് കൊലകൊസ്കി (ഘല്വെലസ ഗീഹമസീംസെശ) യുടെ വളരെ പ്രസക്തമായ ഒരുദ്ധരണി 'വഞ്ചിതരായി എന്നത് രാഷ്ട്രീയത്തില്‍ ഒരു കാരണമല്ല' പുസ്തകാരംഭത്തില്‍ കാണാം. സ്നൈഡര്‍ അമേരിക്കയില്‍ എയ്ല്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസറാണ്. അദ്ദേഹത്തിന്റെ കറുത്ത മണ്ണ് (ആഹമരസ ഋമൃവേ) എന്ന പുസ്തകത്തില്‍ ഹിറ്റ്ലറിയന്‍ തത്വശാസ്ത്രത്തെ നവീന ചിന്താസരണിയിലൂടെ പുനരാഖ്യാനം ചെയ്യുന്നു. വംശസംഘട്ടനത്തിലൂടെ മെച്ചപ്പെട്ട വംശത്തിന്റെ ആധിപത്യം ഉറപ്പാക്കാമെന്നും രാജ്യം, രാജ്യാതിര്‍ത്തി എന്നിവ സംഘട്ടനത്തിലൂടെ നിര്‍ണയിക്കപ്പെടേണ്ടതാണെന്നും ഹിറ്റ്ലര്‍ ചിന്തിച്ചിരുന്നു. ഇതിന് യെഹൂദ തത്വശാസ്ത്രങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളയേണ്ടതുണ്ട്. പുരോഗതിയുടെ അടിസ്ഥാനം വ്യക്തിയാണെന്നത് ജൂതസങ്കല്‍പ്പമായിരുന്നു. സ്നൈഡര്‍ കരുതുന്നത് വികലമായ ഇങ്ങനൊരു തത്വശാസ്ത്രം ഹിറ്റ്ലറിസത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ്.

അനിവാര്യത എന്നത് രാഷ്ട്രീയ സങ്കല്‍പ്പമല്ല; ധൈഷണികമായ അബോധനിദ്രയാണ് അനിവാര്യതാസിദ്ധാന്തം ന്യായീകരിക്കുന്നത്. അത് രാഷ്ട്രീയസംവാദങ്ങളെ ഇല്ലാതാക്കുകയും വികസനചര്‍ച്ചകളില്‍ നിശ്ചലതയും നിരാസവും കൊണ്ടുവരികയുംചെയ്യും. 'ട്രംപ് മുന്നോട്ടുവയ്ക്കുന്ന ഒന്നാമതായ് അമേരിക്ക' എന്നതുപോലും ഹിറ്റ്ലേറിയന്‍ കാലത്തെ ജര്‍മന്‍ ബോധധാരയുമായി ബന്ധപ്പെട്ടതാണ്. ഗതകാല സംജ്ഞകളില്‍ അഭിരമിക്കുന്നവര്‍ ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഇടംനല്‍കില്ല. ഫുട്ബോള്‍ ഗ്രൌണ്ടില്‍ വിവസ്ത്രനായി ഓടുന്നവന്‍ ഡിസ്റ്പ്ഷന്‍ (റശൃൌുശീിേ) സംഭവിപ്പിക്കുന്നു; എന്നാല്‍, ഗയിം നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അതിനു കഴിയില്ലല്ലോ.

ഭരണം നിഷ്ഠുരമാകുമ്പോള്‍ വ്യക്തികള്‍ കഴിയുന്നത്ര വ്യത്യസ്തത പുലര്‍ത്തേണ്ടതായുണ്ട്. അമേരിക്കയില്‍ ഇതിനെത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ആരെങ്കിലും മാറിനിന്നില്ലെങ്കില്‍, ജനാധിപത്യമാര്‍ഗത്തിലൂടെ ചെറുത്തുനില്‍പ്പ് കാട്ടിയില്ലെങ്കില്‍ സമൂഹത്തിന് നിഷ്ഠുരഭരണത്തില്‍നിന്ന് മുക്തിയുണ്ടാകില്ല. സ്നൈഡര്‍ ചൂണ്ടിക്കാട്ടുന്ന നല്ല ഉദാഹരണം റോസാ പാര്‍ക്സാണ്. ആഫ്രിക്കന്‍അമേരിക്കന്‍ വനിതയായ റോസ വര്‍ണത്തിന്റെ പേരില്‍ ബസിലെ സീറ്റ് മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ നിശ്ചലമായി അവിടെത്തന്നെ ഇരുന്നുകൊണ്ട് തന്റെ ചെറുത്തുനില്‍പ്പിന് പുതുഭാഷ്യം നല്‍കി. തുടര്‍ന്നുവന്ന പ്രക്ഷോഭമാണ് വര്‍ണവിവേചനമില്ലാതാക്കാന്‍ കാരണമായത്.

ട്രംപ് പ്രചാരണത്തില്‍ കണ്ട മറ്റൊന്ന്, വ്യക്തികളുടെ സ്വകാര്യജീവിതവും പൊതുജീവിതവും തമ്മില്‍ അന്തരം ഇല്ലാതാക്കുക എന്നതാണ്. വളരെ ആസൂത്രിതമായി വ്യാജ സ്വകാര്യ ഇമെയിലുകള്‍ പുറത്തുവന്നു. ഇത് ആകസ്മികമാകാന്‍ ഇടയില്ലല്ലോ.  തികച്ചും വ്യക്തിപരമായ ഇമെയില്‍ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യമെന്ന തോന്നലുളവാക്കി. ഒന്നിലും കഴമ്പില്ല എന്നത് പില്‍ക്കാലത്ത് പുറത്തുവരാനിരിക്കുന്നതേയുള്ളു; അതിനിടെ തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. സ്നൈഡര്‍ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കുന്ന ഇത്തരം ചതികള്‍ കണ്ടെത്താന്‍ നാം ജാഗരൂകരാകണം എന്ന് ആഹ്വാനം ചെയ്യുന്നു. നവമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും തമ്മില്‍ നില്‍ക്കുന്ന വ്യത്യാസം നാമറിയേണ്ടതുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ 'ബ്രേക്കിങ് ന്യൂസ്', ചര്‍ച്ച എന്നിവയിലൂന്നുമ്പോള്‍ അമിതവൈകാരികതയ്ക്കും വ്യംഗ്യാര്‍ഥങ്ങളിലേക്കും വീണുപോകാം. അച്ചടിയില്‍ ഇതിന് കുറെക്കൂടി നിയന്ത്രണമുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ദ്വിമാനബന്ധം സ്ഥാപിക്കുമ്പോള്‍ അച്ചടി കൂടുതല്‍ ഭൌതികബന്ധത്തിലൂടെ ത്രിമാനമാകുന്നു. നേരിട്ട് പറയാന്‍ സാധ്യതയില്ലാത്ത വ്യാജവാര്‍ത്തകള്‍ ഇമേജുവഴി പ്രചരിപ്പിക്കാന്‍ ആരും മടിക്കില്ല. ഇതേ പ്രശ്നം നമ്മുടെ ഫെയ്സ്ബുക്, വാട്ട്സാപ് തുടങ്ങിയ ലഘു മാധ്യമങ്ങള്‍ക്കുമുണ്ട്. വ്യാജമായ അറിയിപ്പുകള്‍ മറ്റുള്ളവര്‍ക്ക് തുടര്‍ച്ചയായി അയക്കുമ്പോള്‍ നാം വ്യാജവാര്‍ത്തയുടെ കണ്ണിയില്‍പെട്ടുപോകുന്നു. നാമറിയാതെ അതിന്റെ പ്രയോക്താക്കളും ഉല്‍പ്പാദകരുമായി നാം മാറുന്നു.

പ്രയാസമേറിയ സാമൂഹ്യാവസ്ഥകളില്‍ നമ്മെ രക്ഷിക്കുന്നത് ശക്തമായ മൂല്യബോധവും സദാചാര സങ്കല്‍പ്പങ്ങളുമാണ്. ആയുധം കൈയിലേന്തുന്ന ഉദ്യോഗസ്ഥര്‍പോലും മൂല്യവിചാരങ്ങളില്‍ വ്യാപൃതരാകണം. ഹിറ്റ്ലര്‍ ഭരണകൂടത്തില്‍ പല അക്രമങ്ങളും ചെയ്തത് പാരാമിലിട്ടറികളും അനുബന്ധ ശൃംഖലകളും ആയിരുന്നു. പ്രത്യേകിച്ച് കല്‍പ്പനകളൊന്നും ഇല്ലാത്തപ്പോള്‍പ്പോലും അവര്‍ ഇഷ്ടപ്പെടാത്തവരെ ദ്രോഹിക്കുന്നതില്‍ മടികാട്ടിയില്ല.

ട്രംപ്കാലത്ത് ജനങ്ങള്‍ അരക്ഷിതരാകുന്നു; അവരെ രക്ഷിക്കേണ്ട സാമൂഹ്യസ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നു. സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ അവര്‍ക്ക് ജനസമ്മതി ഉണ്ടായേതീരൂ. ജനങ്ങളും സ്ഥാപനങ്ങളുമായുള്ള അകല്‍ച്ച ഉറപ്പാക്കലാണ് ഹിറ്റ്ലര്‍ വിജയകരമായി ചെയ്തകാര്യം. ക്രമേണ പൊലീസ്, കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നിശ്ചേതനങ്ങളാകും.

ഓരോ വ്യക്തിയും അയാള്‍ക്ക് പറ്റുന്നത്ര ധൈര്യശാലിയാകാന്‍ തയ്യാറെടുക്കേണ്ടതുണ്ട്. സ്നൈഡര്‍ പറയുന്നത് രാജ്യത്തിനുവേണ്ടി മരിക്കാന്‍ ആരും തയ്യാറില്ലെങ്കില്‍ ഭരണകൂടത്തിലമര്‍ന്ന് എല്ലാരും മരിക്കും. നിലവിലുള്ള അമേരിക്കന്‍ അവസ്ഥയില്‍ ഓരോ പൌരനും അവശ്യം വായിക്കേണ്ട ജീവിതപാഠങ്ങളുടെ പുസ്തകമാണിത്.

ൌിിമശൃ@ഴാമശഹ.രീാ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top