04 December Saturday

അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ വരുന്നു: ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2016

ലണ്ടന്‍> ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ പുറത്തുവരുന്നു. ഗോഡ് ഓഫ് സ്മോള്‍ തിംഗ്സിനുശേഷം അവര്‍ എഴുതുന്ന ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന കൃതിയാണ് 2017 ജൂണില്‍ പുറത്തുവരിക. ബ്രിട്ടനിലെ പ്രസാധകരായ ഹാമിഷ് ഹാമില്‍ട്ടണും പെന്‍ഗ്വിന്‍ ഇന്ത്യയുമാണ് പുസ്തകം പുറത്തുവരുന്ന വിവരം പരസ്യപ്പെടുത്തിയത്.

ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് 1997 ലാണ് ഇറങ്ങിയത്. ആ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനും കൃതി അര്‍ഹമായി.

ഈ പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ കഴിയുന്നത് അഭിമാനകരവും ആഹ്ളാദകരവുമാണെന്ന് പ്രസാധകര്‍ പ്രതികരിച്ചു. "പലതലത്തിലും ഇതൊരു അസാമാന്യ കൃതിയാണ്. അടുത്തകാലത്ത് വായിച്ചതിലേക്കും എറ്റവും മികച്ച പുസ്തകം''– പ്രസാധകരെ പ്രതിനിധീകരിച്ച് സൈമണ്‍ പ്രോസറും മെരു ഗോഖലെയും പറഞ്ഞു.

'പുസതകത്തിലെ ഭ്രാന്തമായ ആത്മാക്കള്‍  (ദുഷ്ടാത്മാക്കള്‍ പോലും) ലോകത്തേക്ക് കടക്കുകയാണ്. ഞാന്‍ പ്രസാധകരെ കണ്ടെത്തിയിരിക്കുന്നു''– എന്നായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top