തിരുവനന്തപുരം > മാനസി ദേവിയുടെ കഥാസമാഹാരം 'പുറത്തേക്ക് തുറക്കുന്ന വാതിലുകള്‍' ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. പരിധി പബ്ലിഷേഴ്സാണ് പ്രസാധകര്. സലിം നായര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. മിനി നായര്‍ പുസ്തകം പരിചയപ്പെടുത്തി.
തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എം രാജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. ഡോ. പി സോമന്, പി എന്‍ സരസമ്മ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ പങ്കെടുത്തു. ഗ്രന്ഥകാരി മാനസി ദേവി മറുപടി പ്രസംഗം നടത്തി.