11 December Wednesday
പ്രേംപൊറ്റാസ്- 15

എസ്‌ കെ എന്ന ഡോക്ടർ

മാങ്ങാട് രത്‌നാകരൻUpdated: Monday Nov 11, 2024

ഡിലിറ്റ് സ്വീകരിച്ച്‌ എസ്‌ കെ പൊറ്റെക്കാട്ട്‌ പ്രസംഗിക്കുന്നു - ഫോട്ടോ: പുനലൂർ രാജൻ


ജ്ഞാനപീഠത്തിലേറിയതിനു ശേഷമാണ് ജന്മനാട്ടിലെ കോഴിക്കോട് സർവകലാശാല എസ് കെ പൊറ്റെക്കാട്ടിന് ഡോക്ടർ ഓഫ് ലിറ്ററേച്ചർ (ഡിലിറ്റ്) ബഹുമതി നൽകുന്നത്. മുറ്റത്തെ മുല്ലയുടെ സൗരഭ്യം ഡൽഹി വഴിക്കുള്ള കാറ്റിലാണ്‌ വന്നത്! 1982 മാർച്ച് 5‐നായിരുന്നു സർവകലാശാലാ ആസ്ഥാനത്ത്‌ വിശിഷ്ടമായ ആ ചടങ്ങ്. ഇന്റർമീഡിയറ്റ് വരെ മാത്രം പഠിച്ച കോഴിക്കോടിന്റെ സ്വന്തം അക്ഷരശിൽപ്പിയെ സർവകലാശാല ആദരിച്ചു.

 ചടങ്ങിൽ എസ് കെയുടെ മകൾ സുമിത്രയും മകൻ ജയദേവനും

ചടങ്ങിൽ എസ് കെയുടെ മകൾ സുമിത്രയും മകൻ ജയദേവനും

ചടങ്ങിൽ എസ് കെയുടെ മകൾ സുമിത്രയും മകൻ ജയദേവനും പങ്കുകൊണ്ടിരുന്നു. എസ് കെയുടെ ആരാധകരും സുഹൃത്തുക്കളും ഉൾപ്പെടുന്ന പ്രൗഢസദസ്സിന്റെ സാന്നിധ്യത്തിൽ (അന്നത്തെ) വൈസ് ചാൻസലർ പ്രൊഫ. കെ എ ജലീലാണ് ബഹുമതി സമ്മാനിച്ചത്.

ചടങ്ങിൽ സംബന്ധിക്കാൻ പാസ്സ് നൽകാത്തതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. പക്ഷേ ചടങ്ങ് അലങ്കോലപ്പെടുത്താതിരിക്കാനും അവർ ശ്രദ്ധ വച്ചു.

സുമിത്ര ഓർക്കുന്നു. ‘‘വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കിയിരുന്നു. ബിരുദദാനച്ചടങ്ങ് കഴിഞ്ഞ് അച്ഛനോടൊപ്പം ഞാനും ഏട്ടനും പുറത്തേക്കു വന്നപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടിരുന്നു. വിദ്യാർഥികൾ അച്ഛനെ വളഞ്ഞു. അച്ഛനോട് തങ്ങൾക്ക് യാതൊരു അനാദരവും ഇല്ലെന്നും സർവകലാശാലാ അധികൃതരുടെ നടപടിയിലാണ് പ്രതിഷേധമെന്നും അവർ അറിയിച്ചു. മാത്രമല്ല, അവരോട് രണ്ടു വാക്ക് സംസാരിക്കാനും അച്ഛനോട് അവർ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ നടപടിയിൽ തനിക്ക് അൽപ്പംപോലും ദേഷ്യമോ ദുഃഖമോ ഇല്ലെന്നും തെറ്റിനെയും അസ്വാതന്ത്ര്യത്തെയും എവിടെ കണ്ടാലും എതിർക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും അച്ഛൻപറഞ്ഞു. ഈ വിശ്വാസം തന്നെയാണ് തന്റെ സാഹിത്യകൃതികളിലും പ്രതിഫലിക്കുന്നത് എന്നും സൂചിപ്പിച്ചു. അവരോടൊപ്പം  ഫോട്ടോ എടുക്കുവാനും നിന്നുകൊടുത്തു. വിദ്യാർഥികളുടെ അഭിവാദന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് ഞങ്ങൾ മടങ്ങിയത്'' (അച്ഛനാണ് എന്റെ ദേശം, സുമിത്ര ജയപ്രകാശ്, ഡി സി ബുക്‌സ്, 2022).


ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top