28 November Saturday

കെ ജീ സൂരജിന്റെ കവിതാ സമാഹാരം "ഇലയുടെ ദേശാടനം'

വെബ് ഡെസ്‌ക്‌Updated: Wednesday Nov 18, 2020

കെ ജീ സൂരജിന്റെ കവിതാ സമാഹാരം "ഇലയുടെ ദേശാടനം' പ്രസിദ്ധീകരിച്ചു. അൻപത്തിയൊന്ന് കവിതകളാണ് സമാഹാരത്തിലുള്ളത്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ. കുരീപ്പുഴ ശ്രീകുമാറിന്റെ അവതാരികയും ഡോ. ടി എൻ സീമ ടീച്ചറിന്റെ പഠനവും. ദേശാഭിമാനി വാരിക ചീഫ് ആർട്ടിസ്റ്റ് കെ ടി വിനോദാണ്  കവർ പേജ് രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്. 130 രൂപയാണ് മുഖവില.

*ചിന്ത പബ്ലിഷേഴ്‌സിന്റെ വെബ് സൈറ്റ് www.chinthapublishers.com/ml ലൂടെ ഓൺലൈൻ ആയി പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. *ചിന്തയുടെ 98472 15709 എന്ന WhatsApp നമ്പറിലേയ്ക്ക് മേൽവിലാസം അയയ്ക്കുന്നതിലൂടെ വി. പി. പി ആയും പുസ്തകം ലഭ്യമാകും. *കേരളത്തിലെമ്പാടുമുള്ള Deshabhimani Book House കളിലും പുസ്തകം ലഭ്യമാണ്. (മാനവീയം കൾച്ചർ കളക്ടീവ്. മാനവീയം തെരുവിടം ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top