കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ 'ദ ഗ്രേറ്റ് ഷിഫ്റ്റ്' പുസ്തകം പ്രകാശനം ചെയ്തു

The Great Shift
വെബ് ഡെസ്ക്

Published on Jul 11, 2025, 06:37 PM | 1 min read

തിരുവനന്തപുരം: ആധുനിക കാലത്തെ പ്രധാന വെല്ലുവിളികളിലൊന്നായ കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ "ദ ഗ്രേറ്റ് ഷിഫ്റ്റ് " (The Great Shift) എന്ന പുസ്തകം പ്രകാശനം ചെയ്തു. രണ്ട് അധ്യാപകർ ചേർന്നാണ് പസ്തകം രചിച്ചിരിക്കുന്നത്. അക്കാദമിക ഇടങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടേണ്ട പന്ത്രണ്ടോളം വിഷയങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.


മാഴ്സിഫിക്കേഷൻ, ഇക്കോ വാഷിംഗ്‌, യുറ്റീറിയ,ട്രിപ്പിൾ പ്ലാനറ്ററി ക്രൈസിസ് തുടങ്ങി ഏറ്റവും കാലിക പ്രസക്തിയുള്ളതും കാലാവസ്ഥാ സംബന്ധിയുമായ വിഷയങ്ങളെ ആഴത്തിൽ അപഗ്രഥിച്ചിരിക്കുന്ന പുസ്തകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത്തരം വിഷയങ്ങൾ ഇതിവൃത്തമായി സ്വീകരിച്ച നാൽപതോളം ആഗോള സാഹിത്യ കൃതികളും ഇതിനോടൊപ്പം പഠന വിധേയമാക്കിയിരിക്കുന്നു.


വിതുര ഗവൺമെന്റ് വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ അൻവർ കബീർ, പോത്തൻകോട് എൽ വി എച്ച് എസിലെ ഇംഗ്ലീഷ് അധ്യാപിക ആര്യ വി സത്യൻ എന്നിവരാണ് രചയിതാക്കൾ. ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം ചെയ്തു വരുന്ന ഇവരുടെ ഈ ഗവേഷണാത്മക രചന കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് കൂടിയാണ് വെളിപ്പെടുത്തുന്നത്. ഗവേഷണ തല്പരരായ കൂടുതൽ അധ്യാപകർ എഴുത്തിന്റെ മേഖലയിലേയ്ക്ക് കടന്നുവരാൻ ഈ പുസ്തകം പ്രചോദനമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home