കൊല്ലം ജില്ലയുടെ പ്രാദേശിക ചരിത്ര നിർമ്മിതി
കൊല്ലത്തിന്റെ വാതില്‍ തുറക്കുമ്പോള്‍


ഡോ: ആർ സുനിൽ കുമാർ
Published on Mar 03, 2025, 12:01 AM | 2 min read
ആധുനികാനന്തരചിന്തകളുടെ ഭാഗമായാണ് ചരിത്രം തമസ്കരിച്ചവരുടെ ജീവിത ത്തെയും സംസ്കാരത്തെയും സാമൂഹികഘടനയെയും കുറിച്ചുള്ള സംവാദങ്ങള്‍ പൊതുമണ്ഡലത്തില്‍ കടന്നുവരുന്നത്. അവ രേഖപ്പെടുത്തിയില്ലെങ്കില്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോവുകയും ചെയ്യും. ചരിത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ ചരിര്രം രേഖപ്പെടുത്തുന്നതിന് പ്രാദേശികചരിത്ര രചനകൾ വഴി ഒരുക്കുന്നു.
കൊല്ലം : ചരിത്രം, സംസ്കാരം, രാഷ്ട്രീയം
ജനകീയചരിത്രവും വികസനകാഴ്ചപ്പാടുകളും ലക്ഷ്യമാക്കിയ കൊല്ലം മഹോത്സവത്തിന്റെ ഫലശ്രുതിയാണ് കൊല്ലം : ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്ന ബൃഹത് ഗ്രന്ഥം. കൊല്ലത്തിന്റെ പ്രാദേശിക ചരിത്ര നിർമ്മിക്കുള്ള ഭാവി സ്രോതസ്സായി ഈ പുസ്തകത്തെ പരിഗണിക്കാം. പുതുയുഗത്തില്‍ നിന്നുകൊണ്ട് പഴമയുടെ ഗന്ധവും നന്മകളും ഗൃഹാതുരത്വത്തോടെ ഓര്‍ക്കാന്‍ ഈ ഗ്രന്ഥം നമ്മെ പ്രേരിപ്പിക്കുന്നു.
കൊല്ലത്തെക്കുറിച്ച് ആഴത്തില്‍ അറിയാനും അറിയിക്കാനുമുള്ള പരിശ്രമമായിരുന്നു കൊല്ലം മഹോത്സവത്തിലൂടെ നടത്തിയത്.
അക്കാദമിക് പഠനങ്ങളെ ജനകീയവല്‍ക്കരിക്കുകയും സാമൂഹ്യരാഷ്ട്രീയ്രപവര്‍ത്തനാനുഭവങ്ങളെ അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കുകയുമാണ് കൊല്ലം മഹോത്സവം കൊണ്ട് ഉദ്ദേശിച്ചത്. ഈ വൈജ്ഞാനിക മഹോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളില്‍ പലതും വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഗവേഷണബിരുദം നേടിയിട്ടുള്ളതും ശാസ്ത്രീയ അവബോധത്തില്‍ രൂപപ്പെട്ടവയുമാണ്. പൊതുപ്രവര്‍ത്തകരും തൊഴിലാളികളും സാധാരണക്കാരും കൊല്ലം മഹോത്സവത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പുസ്തകത്തിലെ ലേഖന ങ്ങള്‍ക്ക് അക്കാദമികവും അക്കാദമികേതരവുമായ മാനങ്ങള്‍ ഉണ്ട്. ഇനിയും സമാഹരി ക്കപ്പെടാന്‍ സാധ്യതയുള്ള കൊല്ലത്തിന്റെ അറിവടയാളങ്ങള്‍ക്ക് തുടക്കം കുറിക്കുക യാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
തെരഞ്ഞെടുക്കപ്പെട്ട 380 പ്രബന്ധങ്ങൾ
ഭൂപ്രകൃതി, ജനസാംഖ്യ, സാമൂഹൃ രാഷ്ട്രീയ ചരിത്രം, തൊഴിലാളിപ്രസ്ഥാനചരിത്രം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, വികസന തൊഴില്‍ മേഖലകള്‍, സഹകരണ പ്രസ്ഥാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, കായികവികസനം, ആരോഗ്യം, ശുചിത്വം, ചരിത്രസ്മാരകങ്ങള്‍, വൃക്തിമുദ്രകള്‍, സിനിമ, നാടകം, കഥകളി, കഥാപ്രസംഗം, സാഹിത്യം, മത്സ്യബന്ധനം, ജൈവവൈവിധ്യം, നവോത്ഥാനം, മതനിരപേക്ഷത തുടങ്ങി 33 വിഷയമേഖലകളിലായി 400-ഓളം പ്രബന്ധങ്ങളാണ് മഹോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 380 പ്രബന്ധങ്ങളാണ് മുന്ന് വാല്യങ്ങളിലായി ഈ പുസ്തകത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
ഒന്നാം വാല്യത്തില്‍ ഭൂപ്രകൃതി, ജനസംഖ്യ, ചരിത്രം, സ്ഥലനാമങ്ങള്‍, കൃഷി, മൃഗപരിപാലനം, മത്സ്യബന്ധനം, വ്യവസായം, വാണിജ്യം, മറ്റ് പശ്ചാത്തല വികസനം, സഹകരണ പ്രസ്ഥാനം, ആരോഗ്യം, ജൈവവൈവിധ്യം, ദുരന്തങ്ങള്‍ തുടങ്ങിയ വിഷയ മേഖലകളിലായി 123 ലേഖനങ്ങളാണ് വിനൃസിച്ചിരിക്കുന്നത്.
രണ്ടാം വാല്യത്തില്‍ 12 വിഭാഗങ്ങളിലായി 150 പ്രബന്ധങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാഹിത്യം, ഭാഷാഭേദങ്ങള്‍, കഥകളി, നാടകം, കഥാപ്രസംഗം, സംഗീതം, ചിത്രകല, സിനിമ, ഫോക് ലോർ, പ്രവാസം, ചരിത്രം വര്‍ത്തമാനം, ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരത, കലാസമിതികള്‍, അച്ചടിയും മാധ്യമപ്രവര്‍ത്തനവും, ആരാധനാസം സ്കാരം, ഭക്ഷണസംസ്കാരം, കായികമേഖല, വിനോദസഞ്ചാരം തുടങ്ങിയ മേഖലക ളിലെ ആഴത്തിലുള്ള പഠനങ്ങളാണ് ഉള്ളത്.
മൂന്നാം വാലൃത്തില്‍ നവോത്ഥാനവും സ്വാതന്ത്ര്യസമരവും, തൊഴിലാളി പ്രസ്ഥാനവും സമരങ്ങളും, ഭുബന്ധങ്ങളും സമരങ്ങളും, വിദ്യാര്‍ത്ഥി, യുവജന, അദ്ധ്യാപക പ്രസ്ഥാനങ്ങള്‍, സ്ത്രീജീവിതവും ലിംഗരാഷ്ര്രീയവും, ദളിത്-ആദിവാസി ജീവിതം, കുടിയേറ്റവും തോട്ടംമേഖലയും, ഭരണം, ജനകീയാസുധ്രണം, വിദ്യാഭ്യാസരംഗം തുട ങ്ങിയ വിജയങ്ങളിലെ 107 പ്രബന്ധങ്ങളാണുള്ളത്.
കൊല്ലത്തിന് സൌവര്‍ണ്ണമായ ഒരു ഭൂതകാലമുണ്ട്. ഉജ്വലമായ ഒരു ഭാവിയും കൊല്ലത്തെ കാത്തിരിക്കുന്നുണ്ട്. കൊല്ലം ജില്ലയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ആത്മാഭിമാനവും ചാരിതാര്‍ത്ഥ്യവും ജനിപ്പിക്കുന്ന ചരിത്രസംഭവങ്ങള്‍ ഈ നാടിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പുരോഗമനചിന്താ ഗതിയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച കൊല്ലം ഇന്നും പുരോഗമനപ്രസ്ഥാനങ്ങ ളുടെ ശക്തിക്രേന്ദ്രമാണ്. പുരാതന വാണിജ്യ ഭൂപടത്തിലും യാത്രികരുടെ കഥകളിലും യവനസഞ്ചാരികളുടെ ചരിര്ര രേഖകളിലും കൊല്ലം ഇടം പിടിച്ചു. വന്‍ തോതില്‍ വാണിജ്യ സാധ്യതകള്‍ ഉണ്ടായിരുന്ന ഭൂപ്രദേശമായതുകൊണ്ടാണ് ലോകചരിത്രത്തില്‍ കൊല്ലത്തിന് സ്ഥാനമുണ്ടായത്.
കൊല്ലത്തിന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും പുതുതലമുറയിലേക്ക് പകരേണ്ടതുണ്ട്. അതിനുള്ള ശ്രമമാണ് എന്‍. എസ്. പഠന ഗവേഷണ ക്രേനദ്രം കൊല്ലം : ചരിത്രം, സംസ്കാരം, രാഷ്ര്രീയം എന്ന പുസ്തകത്തിലൂടെ തുടക്കമിടുന്നത്.
0 comments