22 October Thursday

അശ്ലീല യു ട്യൂബറെ ആക്രമിക്കൽ: ഭാഗ്യലക്ഷ്‌മിയടക്കം 3പേർക്ക്‌ മുൻകൂർ ജാമ്യമില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 9, 2020

തിരുവനന്തപുരം> അശ്ലീല പോസ്‌റ്റുകൾ യു ട്യൂബിൽ ഇട്ട  വിജയ് പിനായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്‌റ്റിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക്‌  മുൻകൂർ ജാമ്യമില്ല. ഇവർ സമർപ്പിച്ച ജാമ്യ ഹർജി കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.

മൂന്ന് പേർക്കും ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തിരുന്നു. ജാമ്യം കുറ്റം ചെയ്യുന്നവർക്ക് പ്രേരണയാകുമെന്ന വാദം കോടതി അംഗീകരിച്ചു. കടുത്ത വിമർശനമാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതി ഉന്നയിച്ചത്.

 സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. കായിക ബലം കൊണ്ട് നിയമത്തെ കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top