17 September Tuesday

ഹരിതാ സാവിത്രിക്ക്‌ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം>  സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022ലെ കടമ്മനിട്ട സാഹിത്യ പുരസ്‌കാരം ഹരിതാ സാവിത്രിയുടെ സിൻ എന്ന നോവലിന്. ഡോ. കെ എസ് രവികുമാർ, മ്യൂസ് മേരി ജോർജ്, ഡോ.കെ ജി സെൽവമണി എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മറ്റിയാണ് അവാഡിനുള്ള കൃതി തെരഞ്ഞെടുത്തത്.

75,000 രൂപയും വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങളോടൊപ്പം ഈ പുരസ്‌കാരവും വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top