20 February Wednesday

സജിതാ മഠത്തിൽ എഴുതിയ ‘അരങ്ങിലെ മത്സ്യഗന്ധികൾ’ പ്രകാശനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

കൊച്ചി > സിനിമാ – നാടക പ്രവർത്തകയായ സജിതാ മഠത്തിൽ എഴുതിയ നാടകങ്ങളുടെ സമാഹാരം ‘അരങ്ങിലെ മത്സ്യഗന്ധികൾ’ പ്രകാശനംചെയ‌്തു. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ‌്തകം "കൃതി'യിലെ വൈലോപ്പിള്ളി ഹാളിൽ എഴുത്തുകാരി എ എസ് പ്രിയ, നടി റീമ കല്ലിങ്കലിനു നൽകി പ്രകാശനംചെയ‌്തു. നടി രമ്യ നമ്പീശനും പങ്കെടുത്തു.

കോഴിക്കോട് സർവകലാശാല ഇംഗ്ലീഷ് അധ്യാപിക പ്രൊഫ. ജാനകി ശ്രീധരൻ പുസ്‌തകം പരിചയപ്പെടുത്തി. നാടകപ്രവർത്തകരായ ചന്ദ്രദാസൻ, ഷൈലജ പി അമ്പു, ഗ്രീൻ ബുക്‌സ് ഡയറക്‌ടർ സുഭാഷ് പൂങ്കാട്ട് എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top