17 July Wednesday

അനിൽകുമാർ എ വിയുടെ ‘വിധേയത്വത്തിന്റെ എച്ചിലില’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019


കണ്ണൂർ
ശബരിമല വിഷയത്തിന്റെ മറവിൽ കേരളത്തിൽ ആസൂത്രിതകലാപത്തിന‌് സംഘപരിവാരം വിശ്വാസത്തിന്റെയും മതത്തിന്റെയും മറവിൽ നടത്തിയ ശ്രമങ്ങളുടെ പശ‌്ചാത്തലത്തിൽ ദേശാഭിമാനി  അസിസ‌്റ്റന്റ‌് എഡിറ്റർ  അനിൽകുമാർ എ വി എഴുതിയ ‘വിധേയത്വത്തിന്റെ എച്ചിലില’ പ്രകാശനം ചെയ‌്തു. ഇൻസൈറ്റ‌് പബ്ലിക്ക പ്രസിദ്ധീകരിച്ച പഠനങ്ങളുടെ സമാഹാരഗ്രന്ഥം കണ്ണർ ശിക്ഷക‌് സദനിൽ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാംസ‌്കാരികസംഗമത്തിൽ എൻ  എസ‌് മാധവൻ എൻ പ്രഭാകരന‌് നൽകിയാണ‌് പ്രകാശനം നിർവഹിച്ചത‌്. നാരായണൻ കാവുമ്പായി അധ്യക്ഷനായി.

എരുമ ദേശീയതയും ആത്മീയഫാസിസവും, നങ്ങേലി മുലക്കരം അഥവാ ഛേദിക്കപ്പെട്ട ചരിത്രം, സ‌്ത്രീകൾ പൊരുതി നേടിയ ഇരിപ്പിടങ്ങൾ, എടുത്തെറിയെടാ കിണ്ടിയും വെള്ളവും തുടങ്ങിയ പഠനങ്ങളാണ‌് പുസ‌്തകത്തിന്റെ ഉള്ളടക്കം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top