09 August Sunday

‘വാട്ട്‌ ഈസ്‌ ഹാപ്പനിങ്, ഹൗ ടു ഫെയ്‌സ്‌ ഇറ്റ്‌’ പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020


കൊച്ചി
അഡ്വ. തമ്പാൻ തോമസിന്റെ ലേഖനങ്ങളുടെ സമാഹാരമായ ‘വാട്ട്‌ ഈസ്‌ ഹാപ്പനിങ്, ഹൗ ടു ഫെയ്‌സ്‌ ഇറ്റ്‌’ എന്ന പുസ്‌തകം എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ സേതു ഓൺലൈനിൽ പ്രകാശനം ചെയ്‌തു.

തമ്പാൻ തോമസ്‌ ആറുപതിറ്റാണ്ട്‌ നീണ്ട പൊതുപ്രവർത്തനത്തിനിടെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്‌ പുസ്‌തകം. തമ്പാൻ തോമസ്‌ ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻഡ്‌ ലേബർ എംപവർമെന്റ്‌ ആണ്‌ പ്രസാധകർ. തമ്പാൻ തോമസ്‌ ഫൗണ്ടേഷന്റെ ചെയർമാൻ എൻ പത്മനാഭൻ അധ്യക്ഷനായി. ഡോ. സെബാസ്‌റ്റ്യൻ പോൾ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്‌ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ്‌ സുഭാഷ്‌, ഫൗണ്ടേഷൻ സെക്രട്ടറി ടോമി മാത്യു എന്നിവർ സംസാരിച്ചു.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top