11 December Wednesday

"കാവി പൂശിയെത്തുന്ന ഇരുട്ട്‌ ’പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കോഴിക്കോട്‌ > മാധ്യമപ്രവർത്തകൻ എ സുരേഷ്‌ രചിച്ച ‘കാവി പൂശിയെത്തുന്ന ഇരുട്ട്‌’ പുസ്‌തകം പ്രകാശിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ പുസ്‌തകം പുറത്തിറക്കി. മുതിർന്ന  മാധ്യമപ്രവർത്തകൻ വി ബി പരമേശ്വരൻ ഏറ്റുവാങ്ങി. സംഘപരിവാരത്തിന്റെ സാംസ്‌കാരിക–-പ്രത്യയശാസ്‌ത്ര പദ്ധതികളും കടന്നാക്രമണവും പ്രതിരോധവും വിലയിരുത്തുന്നതാണ്‌ പുസ്‌തകം. തിരുവനന്തപുരം മൈത്രി ബുക്‌സാണ്‌ പ്രസാധകർ.

 കലിക്കറ്റ്‌ പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി അധ്യക്ഷനായി. ദേശാഭിമാനി ബ്യൂറോ ചീഫ്‌ പി വി ജീജോ പുസ്‌തകം പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്‌ എ കെ രമേശ്‌, കലിക്കറ്റ്‌ പ്രസ്‌ ക്ലബ്‌ സെക്രട്ടറി പി കെ സജിത്‌ എന്നിവർ സംസാരിച്ചു. എ സുരേഷ്‌ മറുപടി പറഞ്ഞു. എം ആർ ലേഖാരാജ്‌ സ്വാഗതവും ആനന്ദ്‌ ശിവൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top