പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുമായി ഹോണ്ട
ACTIVA E
മുംബൈ > ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ആക്ടിവ ഇ, ക്യുസി വൺ എന്നീ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു. ഓൾ–-എൽഇഡി ഹെഡ്-ലൈറ്റ്, ടെയിൽ ലാമ്പ്, ഡ്യൂവൽ ടോൺ സീറ്റ്, 12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയവയോടെയാണ് ആക്ടിവ ഇ എത്തുന്നത്.
റോഡ് സിങ്ക് ഡ്യുയോ ആർ എന്ന വകഭേദവും ഈ ശ്രേണിയിൽ ലഭ്യമാക്കുന്നുണ്ട്. ഹോണ്ട റോഡ് സിങ്ക് ആർ ആപ്പുമായി തത്സമയ കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന ഏഴിഞ്ച് ടിഎഫ്ടി സ്ക്രീനാണ് പ്രധാന ആകർഷണം. ഹാൻഡിൽബാറിലെ ടോഗിൾ സ്വിച്ചുകൾ ഉപയോഗിച്ച് ഈ സ്ക്രീൻ നിയന്ത്രിക്കാനാകും. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായി ചാർജ് ചെയ്താൽ 102 കിലോമീറ്റർ യാത്ര ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.
1.5 കെഡബ്ല്യുഎച്ച് ഫിക്സഡ് ബാറ്ററി പാക്കിലാണ് ക്യുസി വൺ നൽകുന്നത്. ഒറ്റ ചാർജിൽ 80 കിലോമീറ്റർ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. 4.30 മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാമെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. ബുക്കിങ് ജനുവരി ഒന്നിന് ആരംഭിക്കും.
0 comments