04 June Thursday

ഡാമുകൾ ഒന്നിച്ച‌ു തുറന്നെന്ന‌ പ്രചാരണം വാസ‌്തവവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

 

മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത്‌ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്‌

 

പെരുമഴയ്ക്കു മുമ്പേ ഡാമുകൾ തുറക്കാത്തതും പീന്നീട് ഒരേസമയം തുറന്നതുമാണ് പ്രളയത്തിന് കാരണമായതെന്ന അമിക്കസ്ക്യൂറി റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ജലവിഭവവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും ഉടമസ്ഥതയിൽ 82 അണക്കെട്ടുകളും ബാരേജുകളുമാണുള്ളത്. ഇതിൽ പ്രധാനപ്പെട്ട അണക്കെട്ടുകളെല്ലാം ആഗസ്തുകള ഒമ്പതിനു മുമ്പുതന്നെ തുറന്നിട്ടുണ്ട്. അവയുടെ തീയതി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

ജലവിഭവ വകുപ്പിന്റെ ഡാമുകളിൽ കാരാപ്പുഴ ഡാം തുറന്നത് ജൂൺ ഒന്നിനാണ്. നെയ്യാർ, മംഗലം, പെരുവണ്ണാമുഴി എന്നീ മൂന്നു ഡാമുകൾ 14നാണ്പ തുറന്നത്. ജൂലൈ 19നാണ്് കല്ലട, മലങ്കര ഡാമുകൾ തുറന്നത്. ജൂലൈ 27ന് പീച്ചിയും ജുലൈ 31ന് പോത്തുണ്ടിയും തുറന്നു. ആഗസ്താമു ഒന്നിന് മലമ്പുഴയും രണ്ടിന് വാഴാനി ഡാമും തുറന്നു. പത്തിനാണ്്ചിമ്മിനി ഡാം തുറന്നത്. 13ന്മ മീൻകരയും 14ന് ചുള്ളിയാറും വാഴയാറും തുറന്നു. ശിരുവാണി ഡാം ഗെയ്റ്റില്ലാത്തതിനാൽ ഒരിക്കലും അടയ്ക്കാറില്ല. കാഞ്ഞിരപ്പുഴ അറ്റകുറ്റപ്പണികളാൽ ഈ സീസണിൽ അടച്ചിട്ടേയില്ല. ഭൂതത്താൻകെട്ട്, മണിയാർ, പഴശ്ശി ബാരേജുകളും മെയ്, ജൂൺ മാസങ്ങളിൽ തുറന്നുകിടക്കുകയായിരുന്നു.

വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളുടെ സ്ഥിതി പരിശോധിച്ചാലും സ്ഥിതി സമാനമാണ്. ജൂണിൽ മൂന്നു ഡാമും ജൂലൈയിൽ 13 ഡാമും തുറന്നു. ഇടുക്കി, പമ്പ, ആനത്തോട് ഡാമുകൾ ആഗസ്തൂൺ് പത്തിനു മുമ്പ് തുറന്നു. ഇങ്ങനെ വൈദ്യുതി ബോർഡിന്റെ ഡാമുകൾ തുറന്നത് വ്യത്യസ്ത സമയങ്ങളിലാണ്.
ആഗസ്തങളി 14 മുതൽ 16 വരെ പെരുമഴ പെയ്യുന്നതിനിടയിൽ പെട്ടെന്ന് ഒരേസമയം ഡാമുകൾ തുറന്നുവിട്ടത് ദുരന്തത്തിന് ഇടയാക്കി എന്ന വാദം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല. പെരുമഴയ്ക്കു മുമ്പ് ഡാമുകൾ തുറന്നില്ല എന്ന്് പ്രചരിപ്പിക്കുന്നത് യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്ന് കാണാം.

കേരളത്തിലെ നദികൾക്ക്ി 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി മാത്രമാണുള്ളത്ഥ. എന്നാൽ, ആഗസ്താണെ 14ന് ശേഷമുള്ള പെരുമഴക്കാലത്ത് 14,000 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. പ്രളയത്തെ സംബന്ധിച്ച് ശാസ്ത്രീയമായി പഠനങ്ങൾ നടത്തുന്ന ആധികാരിക ഏജൻസിയായ കേന്ദ്ര ജലകമീഷൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 13 മുതൽ 19 വരെ കേരളത്തിലെ ആകെ മഴയിൽ 362ശതമാനം വർധനയാണ്ത ഉണ്ടായത്. ഇടുക്കിയിൽ മാത്രം ഇത് 568 ശതമാനം അധികമായിരുന്നു. അതായത് ഈ മഴയിൽ ഒഴുകിയെത്തിയ വെള്ളം ഉൾക്കൊള്ളാൻ നമ്മുടെ നദികൾക്ക് കഴിഞ്ഞില്ല. ഇതാണ് പ്രളയമുണ്ടാക്കിയതെന്ന് സാമാന്യയുക്തിയുള്ളവർക്ക് മനസ്സിലാകും. ഇതേസമയം കടൽ നിരപ്പ് ശരാശരിയിൽനിന്ന് ആഗസ്തുംല പത്തു മുതൽ അസ്വാഭാവികമായ വേലിയേറ്റം മൂലം ഉയർന്നു നിൽക്കുകയും കരയിൽനിന്ന് കടലിലേക്ക് ജലം ഒഴുകുന്നത് നിർണായകമായ നിലയിൽ തടയപ്പെടുകയും ചെയ്തിരുന്നു.

അതുപോലെ മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നെന്ന ആരോപണം വസ്തുതകൾക്ക് നിരക്കുന്നതല്ല. കൃത്യമായ മുന്നറിയിപ്പ് ഇക്കാര്യത്തിൽ നൽകിയതായി കാണാം. മലമ്പുഴ, പീച്ചി, ചിമ്മിണി, കല്ലട ഉൾപ്പെടെയുള്ള ജലവിഭവ വകുപ്പിന്റെ എല്ലാ ഡാമുകളും ജാഗ്രതാ നിർദേശത്തോടെയാണ് തുറന്നത്. ഇടുക്കി, ഇടമലയാർ, പമ്പ, കക്കി, ആനത്തോട് തുടങ്ങിയ വൈദ്യുതി വകുപ്പിന്റെ പ്രധാന ഡാമുകളിൽ വിവിധതരത്തിലുള്ള ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത്തരം മുന്നറിയിപ്പുകൾ മാധ്യമങ്ങൾതന്നെ അതത് സമയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒരേസമയങ്ങളിലായി നൽകിത്തന്നെയാണ് ഡാമുകൾ തുറന്നത്. ഇടുക്കി ഉൾപ്പെടെ ഡാമുകൾ തുറക്കുമ്പോൾ സർക്കാർ സ്വീകരിച്ച മുൻകരുതലിനെ അന്ന് മാധ്യമങ്ങൾ തന്നെ പ്രശംസിച്ചതാണ്. നദികളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടില്ല എന്നത്ത ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ തന്നെയാണ് നൽകിയത്. സെൽഫി എടുക്കുന്നവരെപ്പോലും പരിഗണിച്ചുകൊണ്ടുള്ള മുന്നറിയിപ്പായിരുന്നു അത്.

ആളുകളെ മാറ്റി താമസിപ്പിക്കാനും ജാഗ്രതാ നിർദേശം നൽകാനും കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൃത്യമായിത്തന്നെ രംഗത്തുണ്ടായിരുന്നു. സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും ഭരണതലത്തിലുള്ളവർ ജനങ്ങളെ മഴയുടെ തീവ്രത ബോധ്യപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും വെള്ളം പാഞ്ഞുകയറുകയാണെന്നും പത്രസമ്മേളനങ്ങളിലൂടെയും വ്യക്തമാക്കിയത് മാധ്യമ സുഹൃത്തുക്കൾ ഓർക്കുന്നുണ്ടാകും – പിണറായി വിജയൻ പറഞ്ഞു.


 

ഡാമുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ രൂപരേഖ നേരത്തെ തയ്യാറാക്കി
കേരളത്തിലെ പ്രധാന അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങൾ സംബന്ധിച്ച് ജുലൈ 29ന് തന്നെ വൈദ്യുതി ബോർഡ് യോഗം ചേർന്ന് വിശദമായ പ്രവർത്തനരേഖ ആഗസ്ത്രവ ഒന്നിന് പുറപ്പെടുവിച്ചിരുന്നു. പ്രളയവേളയിൽ അണക്കെട്ടുകൾ പ്രവർത്തിപ്പിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ ധാരണ അണക്കെട്ടുകളുടെ നിയന്ത്രണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇതിനുപുറമെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് രാത്രിസമയത്ത് പൊതുസുരക്ഷ പരിഗണിച്ച് അണക്കെട്ടുകൾ പുതുതായി തുറക്കരുതെന്നും തീരുമാനിച്ചിരുന്നു.

കേരളത്തിൽ അണക്കെട്ടുകളുടെ എമർജൻസി ആക്ഷഅൻ പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചത് കേന്ദ്ര ജലകമീഷനും ലോകബാങ്കും സഹകരിച്ചുകൊണ്ട് ഡാം റീഹാബിലിറ്റേഷൻ ആൻഡ്ക ഇംപ്രൂവ്മെന്റ്ക പ്രോജക്ട് (ഡിആർഐപി) എന്ന പദ്ധതിയിൽനിന്നാണ്. രാജ്യത്താകമാനം ഈ പ്രവർത്തനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. എമർജൻസി ആക്ഷൻ പ്ലാൻ (ഇഎപി) സൃഷ്ടിക്കാൻ ആവശ്യമായ മാർഗരേഖകൾ കേന്ദ്ര ജലകമീഷൻ പുറപ്പെടുവിച്ചിരിക്കുന്നത് 2016 ഫെബ്രുവരിയിലാണ്. ഈ മാർഗരേഖ പ്രകാരമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ചുവരുന്നു. കേരളത്തിലെ 21 പ്രധാന ഡാമുകളിൽ 20 എണ്ണത്തിന്റെയും എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കി കേന്ദ്ര ജലകമീഷന് നൽകുകയും ഇവയിൽ എട്ടെണ്ണം കേന്ദ്ര ജലകമീഷൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ ഏഴും ഇടുക്കി ജില്ലയിലാണ്. ജലകമീഷന്റെ മാർഗരേഖയിൽ പരാമർശിക്കുന്ന അഞ്ചുി സ്റ്റേ ജ്് നടപടികളും അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നതിന് വിനിയോഗിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top