എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിന്റെ അനുരണനങ്ങളാണ് എല്ലായിടത്തും. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയും കോര്‍പ്പറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയും അസാധ്യമായതിനെ എല്ലാം സാധ്യമാക്കിയും കരുത്തുറ്റ ഭരണാധികാരിയായി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭയും കേരള ചരിത്രത്തില്‍ തിലകക്കുറിയായി മാറി. സമസ്തമേഖലകളിലും വിസ്മയകരമായ മാറ്റങ്ങള്‍ വരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്കുന്ന വിഷുക്കൈനീട്ടമായി ഈ തെരഞ്ഞെടുപ്പ് ഫലം മാറുകതന്നെ ചെയ്യും. നാടിന്റെ മതേതരത്വവും കൂട്ടായ്മയും പുലരണം എന്നാഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ അടയാളപ്പെടുത്തിയത്. പ്രവാസി മലയാളികളെ ഏറ്റവുമധികം പരിഗണിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി പ്രതിസന്ധികള്‍ രൂപപ്പെട്ടപ്പോഴും അതിനെയെല്ലാം മറികടന്ന് പ്രവാസിയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിരുന്നു.
പ്രവാസി ക്ഷേമവും പുനരധിവാസവും മുന്‍ നിര്‍ത്തി കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടനവധി പദ്ധതികളാണ് നടപ്പിലാക്കിയത്. സര്‍ക്കാര്‍ ചുമതല ഏറ്റയുടന്‍ തന്നെ 500 രൂപയായിരുന്ന പ്രവാസി പെന്ഷന് 2000 രൂപയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് അതിന് തുടക്കം കുറിച്ചു.കേരളത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തുമായി അധിവസിക്കുന്ന പ്രവാസികളെ കൂട്ടി ഇണക്കികൊണ്ട് ലോക കേരള സഭ രൂപീകരിച്ചതും അതുവഴി പ്രവാസി വിഷയങ്ങള്‍ ജനപ്രതിനിധികളേയും പൊതുസമൂഹത്തേയും അറിയിക്കുവാനും പരിഹാരം കാണുവാന്‍ കഴിഞ്ഞതും എടുത്ത് പറയേണ്ടതാണ്. 2018 ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിനുള്ളില്‍ ഈ സഭയുടെ പ്രഥമ സമ്മേളനം നടന്നു. കേരളത്തിലെ മുഴുവന്‍ എം.എല്‍.എ മാരും എം.പി മാരും പാര്‍ലമെന്റിലേയും നിയമ സഭയിലേയും നോമിനേറ്റ് അംഗങ്ങളും അത്രതന്നെ പ്രവാസി പ്രതിനിധികളും അടങ്ങുന്നതാണ് ഈ സഭ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം 2020 ജനുവരി 1,2,3 തീയതികളില്‍ നടന്നു.
ഈ കാലയളവില്‍ തന്നെ പ്രവാസി ക്ഷേമനിധിയിലൂടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പടുത്തിയതും എടുത്ത് പറയേണ്ടതാണ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 116000 അംഗങ്ങളുണ്ടായിരുന്ന ക്ഷേമ നിധിയില്‍ ഇപ്പോള്‍ അഞ്ചര ലക്ഷത്തോളം അംഗങ്ങള്‍ ഉണ്ട് പെന്‍ഷനു പുറമെ ചികിത്സ സഹായം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം, പെണ്മക്കളുടെ വിവാഹത്തിനുള്ള സഹായം, മരണപ്പെട്ട അംഗങ്ങളുടെ കുടുംബത്തിന് മരണാനന്തര സഹായം എന്നിവയെല്ലാം സമയബന്ധിതമായും കുറ്റമറ്റതുമായ രീതിയില്‍ വിതരണം ചെയ്യുവാനും ഈ സര്‍ക്കാരിന് സാധിച്ചു. പ്രവാസി ക്ഷേമനിധി ബോഡ് മുഖാന്തിരം .ലോകത്ത് എവിടെ നിന്നും ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനും നടപ്പിലാക്കി. കേരള സര്‍ക്കാര്‍ പ്രവാസികളുടെ മൂന്നു തലമുറയ്ക്ക് സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖാന്തരം നടപ്പിലാക്കിയ ഒരു പ്രധാനപ്പെട്ട പദ്ധതിയാണ് ഡിവിഡന്‍ഡ് പദ്ധതി. ഡിവിഡന്‍ഡ് പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകക്ക് സര്‍ക്കാര്‍ ഗ്യാരന്റിയുള്ള ഡിവിഡന്റ് നല്കുന്നു.
പ്രവാസികളുടെ സംരംഭകത്വം പരിപോഷിപ്പിക്കുവാനും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുന്നതിലേക്കുമായി നോര്‍ക്ക റൂട്ട്സ് ബിസ്സിനെസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. പ്രവാസികളുടെ വിവിധ വിഷയങ്ങളിലെ പരാതികള്‍ കേള്‍ക്കുവാനും അവയ്ക്ക് പരിഹാരം കാണുന്നതിലേക്കുമായി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി പ്രശ്ന പരിഹാര സമിതി രൂപീകരിച്ചു. കളക്ടര്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടിഡയറക്ടര്‍ കണ്‍വീനര്‍ ആയും നോര്‍ക്ക റൂട്സിന്റേയും നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡിന്റേയും ഓരോ പ്രതിനിധികളും ജില്ലാ പോലീസ് മേധാവിയും മൂന്നു പ്രവാസി പ്രതിനിധികളും അടങ്ങുന്നതാണ് ഈ സമിതി. വിദേശരാജ്യങ്ങളില്‍ തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും ജയിലില്‍ കഴിയുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എംബസികളുടെ സഹായത്തോടെ പ്രവാസി നിയമ പരിഹാര സെല്‍ ആരംഭിച്ചു. വിദേശനാടുകളില്‍ പണിയെടുക്കുന്ന വനിതകള്‍ക്ക് പണി ഇടങ്ങളിലെ പീഡനങ്ങള്‍ തടയുന്നതിനും അവര്‍ക്കാവശ്യമായ നിയമ സഹായങ്ങള്‍ ലഭിക്കുന്നതിനും ആയി എന്‍ ആര് കെ വനിതാ സെല്‍ ആരംഭിച്ചു.
പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പരിരക്ഷ രണ്ട് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തിലേക്ക് വര്‍ദ്ധിപ്പിച്ചതും ഈ സര്‍ക്കാരിന്റെ കാലയളവിലാണ്. മാത്രവുമല്ല പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കു കൂടി ഈ പരിരക്ഷ ലഭിക്കുന്ന വിധത്തില്‍ ഭേദഗതി വരുത്തി. പതിനെട്ടിനും അറുപതിനും മദ്ധ്യേ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കും 13 ഗുരുതര രോഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന പ്രവാസി രക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കി.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് മുന്‍ഗണന നല്കി നടപ്പിലാക്കിയിരുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേഡ് എമിഗ്രന്‍സ് പദ്ധതിയുടെ വായ്പാ പരിധി 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷത്തിലേക്ക് ഉയര്‍ത്തി.
മടങ്ങി വന്ന പ്രവാസികള്‍ക്ക് ചികിത്സ സഹായം, പെണ്മക്കള്ക്ക് വിവാഹ ധനസഹായം, കൃത്രിമ കാലുകള്‍ വയ്ക്കുന്നതിനുള്ള ധനസഹായം തുടങ്ങിയ സാന്ത്വനം പദ്ധതി വഴി നല്കി വരുന്നു. ഘഉഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഈ സഹായങ്ങള്‍ക്കുള്ള ഉയര്‍ന്ന വരുമാനപരിധി ഒരു ലക്ഷം രൂപയായിരുന്നു ഇതിനെ നിലവില്‍ ഒന്നരലക്ഷം ആയി ഉയര്‍ത്തിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ വച്ച് രോഗം ബാധിച്ചു മടങ്ങിവരുന്ന പ്രവാസികളെ അവര്‍ എത്തിച്ചേരുന്ന എയര്‍പോര്‍ട്ടില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ അല്ലെങ്കില്‍ അവരുടെ ഭവനങ്ങളിലേക്കോ എത്തിക്കുന്നതിലേക്കായി സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു. വിദേശരാജ്യങ്ങളില്‍ വച്ച് മരണപ്പെടുന്നവരുടെ മൃതശരീരം എയര്‍പോര്‍ട്ടുകളില്‍ നിന്നും വീടുകളിലേക്ക് സൗജന്യമായി എത്തിക്കുവാനും ഈ ആംബുലന്‍സ് സര്‍വ്വീസ് ഉപയോഗപ്പെടുത്താം.
റിക്രൂട്ട്മെന്റ് മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ചൂഷണങ്ങള്‍ തടയിടുന്നതിലേക്കായി നോര്‍ക്കാ റൂട്ട്സ് റിക്രൂട്ട്മെന്റ് മേഖലയിലും ഇടപെടുന്നു. ആരോഗ്യ, ഐടി, ഗാര്‍ഹിക തൊഴിലാളി മേഖലകളില്‍ നോര്‍ക്കാ റൂട്ട്സ് ഫലപ്രദമായി ഇടപെട്ട് റിക്രൂട്ട്മെന്റ് നടത്തിവരുന്നു. അറ്റസ്റ്റേഷന് നടപടികളുമായി ബന്ധപ്പെട്ട് കാലതാമസം ഒഴിവാക്കുന്നതിലേക്കായി നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കി.
മഹാമാരിയുടെ ഈ കാലഘട്ടത്തിലും പ്രവാസി സമൂഹത്തെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചത്. ഈ കാലഘട്ടത്തില്‍ പ്രവാസികളുടെ ക്വാറന്റൈനും, ചികിത്സയും സൗജന്യമാക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് മരുന്ന് എത്തിക്കുന്നതിലേക്കായി ഉഒഘ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അകപ്പെട്ടവര്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ ലോക കേരള സഭാംഗങ്ങളുമായി സഹകരിച്ച് കൊണ്ട് ആഹാരസാധനങ്ങള്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിഞ്ഞു. നാട്ടില്‍ വന്നിട്ടും ലോക്ക് ഡൗണ്‍ കാരണം മടങ്ങി പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപയുടെ അടിയന്തര ആശ്വാസവും പെന്ഷന് വാങ്ങുന്ന പ്രവാസികള്‍ക്ക് പെന്ഷന് പുറമേ ആയിരം രൂപയും പെന്ഷന് അഡ്വാന്‍സായി നല്കുവാനും കഴിഞ്ഞു. കൊറോണ ബാധിതരായ പ്രവാസികള്‍ക്ക് 10,000 രൂപയുടെ സഹായവും ഈ കാലയളവില്‍ നല്കി. 2000 രൂപയില്‍ നിന്നും പെന്ഷന് 2021 ഏപ്രില്‍ മാസം മുതല്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് മിനിമം പെന്ഷന് 3000 രൂപയായും, വിദേശത്ത് നില്‍ക്കുന്നവര്‍ക്ക് 3500 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതൊക്കെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ പിണറായി വിജയന് സര്‍ക്കാര്‍ പ്രവാസി സമൂഹത്തിന് നല്കിയ കരുതലായി കണക്കാക്കാനാകും.
അഭിമാനാകരമായ പദ്ധതികളാണ് നിലവിലുള്ള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പിലാക്കിയത്. ലോകകേരളസഭ ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയായി മാറിയിട്ടുണ്ട്. അതിന്റെ വിപുലീകരണത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പ്രകടനപത്രികയില്‍ ഉണ്ട്.
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം,ക്ഷേമ നിധി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തല്‍,എല്ലാ രാജ്യങ്ങളിലും പ്രൊഫഷണല്‍ സംഘടനകള്‍ രൂപീകരിക്കല്‍, പ്രവാസി ചിട്ടി ഡിവിഡന്‍ഡ് സ്കീം എന്നിങ്ങനെ സര്‍ക്കാര്‍ പങ്കാളിത്തമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ആകര്‍ഷകമായ പദ്ധതികള്‍ എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നു.
രാജ്യത്തിന്റെ വളര്‍ച്ചക്ക് ഏറ്റവുമധികം സംഭാവന നല്‍കിയിട്ടുള്ള പ്രവാസി മേഖലയെ പൂര്‍ണ്ണമായും മറന്നുകൊണ്ടുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഈ കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. ഇതിനെ മറികടന്നാണ് കേരളത്തിലെ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുള്ളത്. ഒരു പ്രസ്താവനയിലൂടെ പോലും പ്രവാസികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേന്ദ്രത്തിലും കേരളത്തിലും ശ്രമം നടത്തിയില്ല എന്നുള്ളത് അത്യന്തം ലജ്ജാകരമാണ്.
പ്രവാസികളേയും നാട്ടുകാരോടൊപ്പം പരിഗണിക്കുന്ന പ്രകടന പത്രികയുമായാണ് എല്‍ഡിഎഫ് ഇക്കുറി നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടുന്നത് പ്രവാസി ക്ഷേമ പെന്ഷന് 5000 രൂപയാക്കുമെന്നും ക്ഷേനിധിയില്‍ ചേരാന്‍ കഴിയാത്ത 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ആശ്വാസ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രകടന പത്രിക ഒറപ്പ് നല്കുന്നു. വിവിധ പദ്ധതികള്‍ കൂട്ടിച്ചേര്‍ത്ത ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി സര്‍ക്കാര്‍ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികള്‍ സഹകരണ സംഘങ്ങള്‍ എന്നിവയും നേഴ്സുമാര്‍ക്ക് വിദേശത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ പുതിയ തൊഴില്‍ അന്വേഷകര്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം നൈപുണ്യ പരിശീലനം എന്നീ കാര്യങ്ങളും പ്രവാസികള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ്. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രവാസി ഓണ്‍ലൈന്‍ സംഗമംങ്ങള് സംഘടിപ്പിക്കുവാനും മടങ്ങിയെത്തുന്നവര്‍ക്ക് നിരവധി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പുതിയ ജീവിതം കെട്ടിപ്പടുക്കുവാന്‍ കഴിയുന്നതരത്തിലുള്ള കര്‍മ്മ പദ്ധതി പ്രകടന പത്രിക മുന്നോട്ടു വെക്കുന്നു.
നിലവിലെ പുനരധിവാസ പദ്ധതികള്‍ പ്രവാസി നിയമ സഹായ പദ്ധതികള്‍ പ്രവാസ നിക്ഷേപ പരിപാടികള്‍ അനുബന്ധ കമ്പനി രൂപീകരിക്കല്‍ തുടങ്ങി പ്രവാസികളുടെ ജീവിതത്തിന് ഗുണകരമായ തുടര്‍ച്ചയുണ്ടാകുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട് .
കേരളത്തിലെ സാമ്പത്തിക സാംസ്കാരിക സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കിയ പ്രവാസി മലയാളികളെ അവര്‍ അര്‍ഹിക്കുന്ന പരിഗണന നല്കി പരിഗണിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമാക്കുന്നതിന് എല്ലാ പ്രവാസികളും കുടുംബാംഗങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഇനി വരുന്ന നാളുകള്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് എല്‍ഡിഎഫ് പ്രകടനപത്രിക ഉറപ്പു നല്കുമ്പോള്; എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നതിന് പ്രവാസി സമൂഹം തങ്ങളുടെ പങ്ക് നിര്‍വഹിക്കുക തന്നെ ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..