04 August Tuesday

സംരക്ഷിക്കണം തെരുവിൽ ജീവിതം തേടുന്നവരെ

ആർ വി ഇക‌്ബാൽUpdated: Thursday Jul 25, 2019


സാധാരണക്കാരന‌് ഏറ്റവും വിലക്കുറവിൽ സാധനങ്ങളും സേവനങ്ങളും നൽകുന്നത‌് തെരുവിൽ പണിയെടുത്ത‌് ജീവിക്കുന്ന വഴിയോരക്കച്ചവടക്കാരാണ‌്.  ശരിയായി ക്രമീകരിച്ചാൽ പാതയോരങ്ങൾ കാൽനടയാത്രക്കാർക്ക്- മാത്രമല്ല, വഴിയോരക്കച്ചവടക്കാർക്കും ഉപയോഗിക്കാൻ കഴിയും. ജനങ്ങൾ സാധാരണ സഞ്ചരിക്കുന്ന ഇടങ്ങളിൽമാത്രമേ വഴിയോരക്കച്ചവടക്കാർക്ക‌് തൊഴിൽ എടുക്കാൻ  കഴിയൂ.  അതുകൊണ്ടാണ‌് അവർക്ക്- തെരുവിൽ തൊഴിലെടുത്ത്- ജീവിക്കാൻ ആവശ്യമായ നിയമം ഉണ്ടാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടത്-. അതിന്റെ അടിസ്ഥാനത്തിലാണ് 2014ൽ വഴിയോരക്കച്ചവട സംരക്ഷണ നിയമം നിലവിൽവന്നത്-.
ഇന്ത്യയിൽ 19 കോടിയോളം ആളുകൾ വഴിയോരക്കച്ചവടം നടത്തി ഉപജീവനം നടത്തിവരുന്നു-. കേരളത്തിൽ ആറുലക്ഷംപേരാണ‌് ഈ രംഗത്ത്- പ്രവർത്തിക്കുന്നത്-.

1990കളിൽ കോൺഗ്രസ്- സർക്കാർ ആരംഭിച്ചതും ഇപ്പോൾ ബിജെപിയുടെ മോഡി സർക്കാർ അതിശക്തമായി നടപ്പാക്കി ക്കൊണ്ടിരിക്കുന്നതുമായ സാമ്പത്തികനയങ്ങളുടെ ഫലമായി എല്ലാ മേഖലയും തകർന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽത്തന്നെ ഇത‌് വ്യക്തമാക്കുന്നുണ്ട‌്. ഇതിന്റെഫലമായി കൂടുതൽ ജനങ്ങൾ പാപ്പരായി ക്കൊണ്ടിരിക്കുന്നു. എന്നാൽ, ചുരുക്കംവരുന്ന അതിസമ്പന്നരുടെ ആസ്-തി വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്-മ അതിരൂക്ഷമായി  ഉയരുന്നു. കർഷക ആത്മഹത്യ വർധിച്ചുകൊണ്ടിരിക്കുന്നു. ചെറുകിട വ്യവസായസ്ഥാപനങ്ങളും കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടുകയാണ‌്. കച്ചവടമേഖല വൻകിട മാളുകളും ആമസോൺ തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങളും കൈയടക്കിക്കഴിഞ്ഞു. യൂബർ, സൂഗി തുടങ്ങിയവ ചെറുകിട ഹോട്ടൽ മേഖലയെയും പ്രതിസന്ധിയിലാക്കി.  ഇത്തരത്തിൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയത്തിന്റെ ഫലമായി പാപ്പരായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വലിയ വിഭാഗം ജീവിക്കാൻവേണ്ടി തെരുവിനെ ആശ്രയിക്കാൻ നിർബന്ധിതരായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ,  അവരെ സംരക്ഷിക്കാനുള്ള നിയമം ഉണ്ടെങ്കിലും അത്- നടപ്പാക്കാനുള്ള ആത്മാർഥമായ ശ്രമം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന‌് ഉണ്ടാകുന്നില്ല. രാജ്യത്ത്- നിലനിൽക്കുന്ന തൊഴിൽനിയമങ്ങളെല്ലാം കോർപറേറ്റുകൾക്ക്- അനുകൂലമായി പൊളിച്ചെഴുതുകയാണ്.

2015ൽ കേരള സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) രൂപീകരിക്കപ്പെട്ടതിനുശേഷംമാത്രമാണ് നിയമപരമായി അവകാശം നടപ്പാക്കിക്കിട്ടാൻ വേണ്ടിയുള്ള ഒട്ടനവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെട്ടത്-. പതിനായിരക്കണക്കിന് തൊഴിലാളികൾ അണിനിരന്ന സംസ്ഥാന പ്രചാരണ ജാഥകളും സെക്രട്ടറിയറ്റ്, നിയമസഭാ മാർച്ചുകളും അടക്കം നിരന്തരം സമരങ്ങൾ നടത്തുകയുണ്ടായി.

2015ൽ സംസ്ഥാനം ഭരിച്ചിരുന്ന അന്നത്തെ യുഡിഎഫ്- സർക്കാർ ഫെഡറേഷന്റെ ആവശ്യങ്ങളോട്- നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്-. എന്നാൽ,  പിന്നീട്- അധികാരത്തിൽവന്ന പിണ-റായി സർക്കാർ നിയമം നടപ്പാക്കാൻ തീരുമാനിക്കുകയും അതിനുള്ള ചട്ടവും പദ്ധതിയും രൂപീകരിക്കുകയും ചെയ്-തു. എന്നാൽ, ഈ നിയമം ഇപ്പോൾ സംസ്ഥാനത്ത്- കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് ബാധകമായിട്ടുള്ളത്-. ലക്ഷക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന പഞ്ചായത്തുകളിൽ നിയമം നടപ്പാക്കിയിട്ടില്ല. നഗര –-ഗ്രാമ വ്യത്യാസങ്ങളില്ലാത്ത നമ്മുടെ സംസ്ഥാനത്ത്- പഞ്ചായത്തുകളിൽ കൂടി നട-പ്പാ-ക്കി-യാൽമാത്രമേ മുഴുവൻ തൊഴിലാളികൾക്കും നിയമപരമായി സംരക്ഷണം ലഭിക്കുകയുള്ളൂ. അതിനാൽ വഴിയോര ക്കച്ചവട സംര-ക്ഷണ നിയമം പഞ്ചായത്തുകളിൽ കൂടി നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.  മാത്രമല്ല,  ഇപ്പോൾ നിയമം നടപ്പാക്കിയിട്ടുള്ള ചില കോർപറേഷൻ, മുനിസിപ്പൽ അധികാരികൾ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനുപകരം സംസ്ഥാന സർക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഇപ്പോഴും പഴയ രീതിയിലുള്ള കുടിയൊഴിപ്പിക്കൽ നടപടികൾ  തുടർന്നുകൊണ്ടിരിക്കുകയാണ്.  കുടിയൊഴിപ്പിക്കലിനെതിരായി തൊഴിലാളികൾ ഇപ്പോഴും പ്രാദേശിക സമരങ്ങൾ നടത്താൻ നിർബന്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കേരള സർക്കാരിന്റെ നിലപാടിന് വിരുദ്ധമായി കുടിയൊഴിപ്പിക്കൽ നടപടികൾ തെരുവിനെ സംഘർഷഭരിതമാക്കുകമാത്രമേ ചെയ്യുകയുള്ളൂ.

അതുപോലെതന്നെ അപകടകരമാണ് ക്ഷേത്ര പരിസരത്ത്- അന്യമതസ്ഥർ കച്ചവടം നടത്താൻ പാടില്ലെന്ന സംഘപരിവാർ നിലപാട്. - വിവിധ  ജാതിമത വർഗീയശക്തികൾ  ഭിന്നിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ  മതനിരപേക്ഷമൂല്യം ഉയർത്തി പ്പിടിച്ച്- തൊഴിലാളികൾ പ്രതിരോധിക്കുകയാണ‌്. വഴിയോരക്കച്ചവട തൊഴിലാളികൾ ഏറ്റവും മോശമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കാൻ നിർബന്ധിക്കപ്പെട്ടവരാണ്. വ്യത്യസ്-ത കാലാവസ്ഥകളും  പകർച്ചവ്യാധികളും നേരിട്ട്- തുറസ്സായ സ്ഥലത്ത്- പണിയെടുക്കുന്ന ഇവർക്ക്- ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയും ലഭിക്കുന്നില്ല. അതിനാൽ  തന-തായ ക്ഷേമനിധി രൂപീകരിച്ചാൽമാത്രമേ  പാവപ്പെട്ട തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളൂ. സംസ്ഥാനത്ത്- ലക്ഷക്കണക്കിന് വരുന്ന വഴിയോര ക്കച്ചവട തൊഴിലാളികൾ നഗര–- ഗ്രാമ വ്യത്യാസമില്ലാതെ തങ്ങൾക്ക‌് നിയമപരമായ സംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്- ഫെഡറേഷന്റെ നേതൃത്വത്തിൽ ആഗസ‌്ത‌്- ഒന്നുമുതൽ സെക്രട്ടറിയറ്റിന് മുമ്പിൽ അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ആരംഭിക്കുകയാണ്.   വഴിയോരക്കച്ചവട തൊഴിലാളികളെ ആട്ടിയോടിക്കാൻ  പാടില്ലെന്നും അവർക്ക്- തെരുവിൽ പണിയെടുത്തുജീവിക്കാൻ ആവശ്യമായ നിയമനിർമാണം നടത്തണമെന്നുമുള്ള 2010ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രാജ്യത്ത്- നിലവിൽവന്ന വഴിയോരക്കച്ചവട തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്നാണ‌് പ്രധാന ആവശ്യം. 

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറിയാണ‌് ലേഖകൻ


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top