06 July Monday

ജോളിയിൽ അണയുന്നതല്ല കേരളസ്-ത്രീജ്വാല

ഡോ. ഷാഹിദാകമാൽUpdated: Tuesday Oct 22, 2019

ഒരു യുവാവ്- കുളിമുറിയിൽ കയറുന്നു. സോപ്പ്- തേച്ച്- മുഖത്ത്- പതയുണ്ടാക്കി റേ--സറെടുത്ത്- മുഖം ഷേവ്- ചെയ്യുന്നു. മുഖം മുറിയുന്നു, അയാൾ ഷേവ്- തുടരുന്നു. കവിളിൽ വീണ രക്തം പൊടിയുന്നു. അപ്പോഴും അയാൾ ക്ഷൗരം തുടരുന്നു. മുറിവിലെ ചോര കുളിമുറിയിൽ തളംകെട്ടുന്നു. അപ്പോഴും അയാൾ മുഖം മിനുക്കാൻ ഷേവ്- തുടരുന്നു. കഴുത്ത്- മുറിയുന്നതുവരെ അയാൾ ആ ക്ഷൗരം തുടരുന്നു...പിന്നെ കഴുത്തും മുറിയുന്നു. ആറു മിനിറ്റ്‌- മാത്രമുള്ള മാർട്ടിൻ സ്--കോർസേസിയുടെ ‘ദി ബിഗ്- ഷേവ്-' എന്ന ലോക പ്രശസ്-തമായ ഷോർട്ട്- ഫിലിമിനെക്കുറിച്ച്- വായിച്ചത്- ഈയിടെയാണ്. യാദൃശ്ചികമാകാം, കോഴിക്കോട്- ജില്ലയിലെ മലയോരഗ്രാമമായ കൂടത്തായിയിലെ സീരിയൽ കില്ലർ ജോളിയെ മുൻനിർത്തി സ്-ത്രീസമൂഹത്തെ വേട്ടയാടുന്നത്- കണ്ടപ്പോൾ ദി ബിഗ്- ഷേവ്- ഓർമിപ്പിക്കുന്നു. തന്റെതന്നെ ഭാഗമായ സ്-ത്രീയെ ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ സംശയത്തിന്റെയും പരിഹാസത്തിന്റെയും ട്രോളിന്റെയും മുനകൊണ്ട്- ക്ഷൗരം ചെയ്യുന്നവർ അവരുടെ കഴുത്തിനുതന്നെയാണ് കത്തിവച്ചിരിക്കുന്നത്-.

ഏതോ ഒരു ജോളിയെ അളന്ന ഉപകരണംകൊണ്ട്- മൊത്തം വനിതകളെ അളക്കാമെന്നു കരുതുന്നത്- സ്-ത്രീവിരുദ്ധ പൊതുബോധത്തിന്റെ സൃഷ്ടിയാണ്. സാക്ഷരതയിൽ, വിശിഷ്യാ സ്-ത്രീസാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്നവരാണ് കേരളീയർ. ലോകത്ത്- വിവിധ രാജ്യങ്ങളിൽനിന്ന്  കുടുംബശ്രീ പ്രസ്ഥാനം, സ്-ത്രീക്കൂട്ടായ്-മ, സ്‌ത്രീകളുടെ ഏകീകരണം,  ശാക്തീകരണം, വനിതാ സ്വയംപര്യാപ്-ത എന്നിവയെകുറിച്ചെല്ലാം പഠിക്കാൻ വരുന്നത്- കേരളത്തിലേക്കാണ്. മാത്രമല്ല, നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്- തുല്യതയ്‌ക്കുവേണ്ടിയും സമത്വത്തിനുവേണ്ടിയും എക്കാലത്തും പോരാട്ടം നടത്തിയിട്ടുള്ളതിന്റെ തുടക്കം കേരളത്തിൽ നിന്നാണ്. ഇന്ത്യൻ പാർലമെന്റിന്റെ മുമ്പിൽ ഉജ്വലമായ സമരംചെയ്-തവരാണ് സുശീല ഗോപാലൻ അടക്കമുള്ള കേരളത്തിലെ പ്രമുഖ വനിതകൾ. നമ്മുടെ ചരിത്രവും പാരമ്പര്യവും സ്-ത്രീമുന്നേറ്റത്തിന്റേതാണ്. അത്രയേറെ നേട്ടങ്ങൾ സ്-ത്രീകളുടെ പോരാട്ടങ്ങളിലൂടെ കൈവരിക്കാൻ കഴിഞ്ഞ മണ്ണാണ് നമ്മുടേത്‌. അതെല്ലാം വിസ്-മരിച്ചുകൊണ്ടാണ് വെറും ഒരു ജോളിയിലേക്ക്- കേരളവനിതകളെ ചുരുക്കിക്കാണുന്നത്.- ജോളിയിൽ അണയുന്നതല്ല കേരളസ്-ത്രീജ്വാല.

ജോളി ആട്ടിൻ സൂപ്പിൽ സയനെയ്‌ഡ്‌- കൊടുത്ത്‌ ഭർത്താവടക്കമുള്ളവരെ കൊന്നു എന്നവാർത്ത പുറത്തുവന്നതുമുതൽ വൈറലായ സോഷ്യൽ മീഡിയാ പോസ്റ്റുകൾ അത്യന്തം അപകടകരമാണ്. ‘ആദ്യം ഭാര്യക്ക്- കൊടുത്തിട്ടു കഴിച്ചാൽ മതി, അല്ലെങ്കിൽ പൂച്ചയ്‌ക്കോ പട്ടിക്കോ കൊടുത്തിട്ട്- കഴിച്ചാൽ മതി. ഭാര്യ ചായയും കൊണ്ടുവന്നാൽ, റൊമാന്റിക്കായി ഒരു സിപ്- അവളെക്കൊണ്ട്- കുടിപ്പിക്കാതെ എനിക്ക്- ഇറങ്ങില്ല. ചോറുകൊണ്ടുവന്നാൽ ഒരുരുള ഉരുട്ടി അവൾക്ക്- കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല. നമ്മുടെ ജീവൻ നമ്മൾ നോക്കണം. ഭാര്യ ‘ജോളി'യായാൽ എല്ലാം തീരും'.... ഇത്രയും നാൾ അടുപ്പത്തെ കലത്തോടൊപ്പം തിളച്ചുമറിഞ്ഞ സ്-ത്രീജീവിതങ്ങളോടുള്ള അറപ്പാണ് അപ്പടി ഇത്തരക്കാർ ഛർദിച്ചുകൊണ്ടിരിക്കുന്നത്-.  നീ ഉണ്ണുന്നതിനുമുമ്പ്-  അവളെ ഊട്ടുക എന്ന കർത്താവിന്റെ വചനത്തെപ്പോലും ട്രോളുകാർ വിട്ടില്ല.

വീട്ടിലെ സ്-ത്രീകൾ ഓടിനടന്ന്‌ നിങ്ങൾക്കുള്ള ഭക്ഷണമൊക്കെ ഉണ്ടാക്കുമ്പോൾ അതിൽചേർക്കുന്നത്- വിഷമല്ല മറിച്ച്‌ അതിൽ മുഴുവൻ നിങ്ങളോടുള്ള സ്--നേഹവും കരുതലും ആണ്. ഇത്- അറിയാത്തവരല്ല വിമർശകർ.  അമ്മയോ പെങ്ങളോ ഭാര്യയോ ഉണ്ടാക്കിയത്- വയറുനിറയെ കഴിച്ച്- വിശ്രമിക്കുമ്പോഴാണല്ലൊ ഫോണെടുത്ത്- തോണ്ടി ട്രോളുകൾ പടച്ചുവിടുന്നത്-.  ഇത്- ഒരുതരം മനോരോഗമാണ്. അപരന്റെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന സാഡിസം. ഹിറ്റ്‌ല-റിന്റെ കേരള പതിപ്പുകാർ.

ദൈനംദിന വാർത്തകൾ പരിശോധിച്ചുനോക്കുക. അച്ഛൻ മകളെ പീഡിപ്പിച്ചത്-. കാമുകൻ കാമുകിയെ തീയിട്ടുകൊന്നത്-. പ്രായംചെന്ന അമ്മയെ മകൻ തലയ്‌ക്കടിച്ച്- കൊന്നത്-.....എത്രയെത്ര പുരുഷന്മാരുടെ ക്രൂരതയാണ് നാം കാണുന്നത്-. ഏതെങ്കിലും സ്-ത്രീ അത്തരക്കാരെ മുൻനിർത്തി മൊത്തം പുരുഷവർഗത്തെ പരിഹസിക്കുകയോ മാറ്റിനിർത്തുകയോ ചെയ്-തിട്ടുണ്ടോ. അമ്മയെയും മകളെയും സഹോദരിയെയും തിരിച്ചറിയാത്ത ആണുങ്ങൾ സമൂഹത്തിൽ ഇല്ലെന്ന് ആർക്കെങ്കിലും പറയാനാകുമോ. നാളെമുതൽ നിങ്ങളുടെയടുത്ത്- മകളെ/സഹോദരിയെ ഇരുത്തില്ല എന്ന് വീട്ടിൽ ഭാര്യയോ അമ്മയോ പറഞ്ഞാൽ പുരുഷപ്രജകൾ അത്- ചിരിച്ചുകൊണ്ട്- സ്വീകരിക്കുമോ? സ്-ത്രീ എന്ന സ്--നേഹത്തെ, ത്യാഗത്തെ, സഹനത്തെ, ഒരു ജോളികൊണ്ട്- മൂല്യനിർണയം നടത്താനാകില്ല. എത്ര നിഷ്--കളങ്കനാണെങ്കിലും ഉള്ളിലെവിടെയോ കിടക്കുന്ന സ്-ത്രീവിരുദ്ധതയാണ് ഫോർവേഡ്-  ചെയ്-ത്- ആഘോഷിക്കുന്നത്-.

തെരുവിലിട്ട്- ഒരാളെ മൂന്നുനാലുപേർ ചേർന്ന് തല്ലിച്ചതയ്-ക്കുന്നതു കണ്ടാൽ, പിന്നീടു വരുന്നവരെല്ലാം അക്കൂട്ടത്തിൽക്കൂടി അടിതുടങ്ങും. കൈത്തരിപ്പു തീരുംവരെ. തല്ലിയതിനുശേഷമായിരിക്കും എന്താണ്‌ കാര്യമെന്നന്വേഷിക്കുക. അടിയേറ്റുവീണ പാവം അപ്പോഴേക്കും, ഒരുപക്ഷേ, മരിച്ചുപോയിട്ടുണ്ടാകും. ഇതിനെയാണ് ആൾക്കൂട്ട മനഃശാസ്-ത്രം എന്നുവിളിക്കുന്നത്-. കൂട്ടത്തിൽക്കൂടി ട്രോളുന്നതും തെറിവിളിക്കുന്നതും സംഘംചേർന്ന് സ്-ത്രീയുടെ ആത്മാഭിമാനത്തെ തകർക്കുന്നതും എളുപ്പമാകുന്നത്- ആൾക്കൂട്ടത്തിന് കാര്യകാരണമന്വേഷിക്കാൻ മെനക്കെടാത്ത ഒരു പൊതുമനസ്സ്- രൂപപ്പെടുന്നതുകൊണ്ടാണത്രെ.

നാഷണൽ  ക്രൈം റെക്കോഡ്സ്‌- ബ്യൂറോയുടെ കണക്കുപ്രകാരം 2016ൽ സ്-ത്രീകൾക്ക്- എതിരെ നടന്ന അക്രമങ്ങൾ 3,38,954 ആണ്! അതിൽത്തന്നെ പങ്കാളിയുടെയോ വീട്ടുകാരുടെയോ അക്രമങ്ങൾ റിപ്പോർട്ട്- ചെയ്-തിട്ടുള്ളത്- 1,10,378 എണ്ണം വരും. 84,746  ലൈംഗിക അതിക്രമംമാത്രം റിപ്പോർട്ട്- ചെയ്യപ്പെട്ടിട്ടുണ്ട്‌. ഏത്- കുറ്റകൃത്യങ്ങളും മാധ്യമങ്ങൾ കൊണ്ടാടുമ്പോഴും വീട്ടിലെ പുരുഷനെ  ശ്രദ്ധിച്ചുകൊള്ളണമെന്നും ബെഡ്--റൂമിൽ കത്തി കരുതണമെന്നും ആരും ഒരു ട്രോളും ചെയ്യാറില്ല.

സ്-ത്രീകൾക്കിടയിൽ കുറ്റവാളികൾ പെരുകുന്നുവെന്നത്- സത്യമാണ്. അത്തരക്കാർ ഏത്- ഉന്നതങ്ങളിലുള്ളവരാണെങ്കിലും അർഹിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നുതന്നെയാണ് വനിതാ കമീഷന്റെ നിലപാട്-. പുരുഷന്മാർക്കെതിരെ വ്യാജപരാതിയുമായി വരുന്നവരെ കർശനമായ രീതിയിൽ ശാസിച്ചും താക്കീത്‌ ചെയ്-തതുമായ ഒട്ടേറെ അനുഭവങ്ങൾ ഈ ലേഖികയ്‌ക്കുണ്ട്‌-. അതേസമയം സീരിയൽ കൊല നടത്തിയ ജോളിയുടെ പേരിൽ സ്-ത്രീവർഗത്തെ മൊത്തം ട്രോളുന്നത്- ശരിയല്ല.

ജോളി ഇന്ന്  സന്തോഷം അല്ല,  ദുരന്തത്തിന്റെ പ്രതീകമാണ്. ജോളി നമ്മുടെ  ചരിത്രത്തിലെ ഏറ്റവും ചീത്ത  അധ്യായമായി അവശേഷിക്കുമെന്നതിൽ സംശയമില്ല. ഒരു  കുടുംബത്തിലെ   ആറുപേരെ  കൊലപ്പെടുത്തിയെന്ന്‌ കരുതുന്ന സീരിയൽ ഘാതക ജോളി  ദേശാന്തരീയതലത്തിൽത്തന്നെ  സ്-ത്രീസമൂഹത്തിനുണ്ടാക്കിയ മാനക്കേട്- ചെറുതായി കാണാനാകില്ല.  ഒരു ജോളി എങ്ങനെ ഇപ്രകാരം ആയി  എന്നതുപോലെ  ജോളിമാർ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതും  പ്രധാനമാണ്. 
സ്‌ത്രീകുറ്റവാളികളുടെ പിന്നാമ്പുറങ്ങളിൽ പുരുഷപരമ്പരതന്നെ കാണാം. പിടിയിലായ ജോളിയുടെ കണ്ണികൾ പരിശോധിച്ചുനോക്കൂ, അതിലെ കണ്ണികളിലധികവും പുരുഷന്മാർ തന്നെയാണ്. തെറ്റ് ചെയ്-തയാളുടെ നാടോ സമുദായമോ നോക്കി ആ നാട്ടുകാരെ, അല്ലെങ്കിൽ ആ സമുദായത്തെ മൊത്തം കുറ്റവാളികളായി കാണുന്ന പൊതുബോധം അപകടകരമായ രാഷ്ട്രീയത്തെയാണ് വെളിപ്പെടുത്തുന്നത്-. സ്-ത്രീക്കെതിരെ ട്രോളുംമുമ്പ്- കണ്ണാടി നോക്കുക, കൈ-തന്നെ ഇല്ലാത്തവൻ ചെറുവിരൽ പോയവനെ പരിഹസിക്കുന്നതിലെ വൈരുധ്യം  ബോധ്യപ്പെടും.

വീട്ടുകാരി ഉണ്ടാക്കിത്തന്ന ഭക്ഷണം സംശയത്തോടെ കാണുന്നുവെങ്കിൽ കുടിച്ചുതീർത്ത മുലപ്പാലിന് കണക്കുപറയേണ്ടി വരും. അടുക്കള സമരത്തിന്റെ ചരിത്രം കേരളത്തിന് മറക്കാനായിട്ടില്ല. അടുപ്പ്- പുകയാത്തവീടുകൾ വിദൂരത്തല്ല. നാളിതുവരെ എടുത്തപണിക്ക്- കൂലിചോദിക്കാത്തത്-, കണക്കുപറയാത്തത്- സ്-ത്രീ അബലയായതുകൊണ്ടല്ല; അവൾ നിങ്ങളെ സ്--നേഹിക്കുന്നതുകൊണ്ടാണ്. സ്--നേഹം അവളുടെ ദൗർബല്യമാണ-ല്ലൊ.

( സംസ്ഥാന വനിതാ കമീഷൻ അംഗമാണ്‌ ലേഖിക)


പ്രധാന വാർത്തകൾ
 Top