29 February Saturday

കേരള ബാങ്ക്- ഒരു ഇടതുപക്ഷ ബദൽ

പി ഹരീന്ദ്രൻUpdated: Wednesday Dec 18, 2019


അത്യാധുനിക വിദേശബാങ്കിനോടുപോലും കിടപിടിക്കാൻ പറ്റുന്ന പ്രാഥമിക സർവീസ്- സഹകരണ ബാങ്കുകളുള്ള സംസ്ഥാനമാണ് കേരളം. ഇത്തരത്തിലടക്കമുള്ള 1625 പ്രാഥമിക ബാങ്കുകളുടെയും  റിസർവ്‌ ബാങ്കിന്റെ അംഗീകാരമുള്ള 60 അർബൻ സഹകരണ ബാങ്കുകളുടെയും അപ്പക്-സ്- ബാങ്ക്- എന്ന നിലയ്‌ക്കാണ് കേരള ബാങ്ക്- നിലവിൽ വന്നിരിക്കുന്നത്-. ആയിരത്തിഎഴുനൂറോളംവരുന്ന ഈ ബാങ്കുകൾക്കെല്ലാംകൂടി 5000 ശാഖയാണ് കേരളത്തിലുള്ളത്-. കേരളത്തിലെ കോടിക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് അവ ഓരോന്നും.

കേരള ബാങ്കിന്റെ രൂപീകരണത്തിന്‌ സർക്കാർ നിയോഗിച്ച ശ്രീറാം കമ്മിറ്റിയുടെ ചില ശുപാർശകളെച്ചൊല്ലി ആശങ്കകൾ പടർത്താൻ ശ്രമിക്കുന്നവരുണ്ട്‌. കമ്മിറ്റി സമർപ്പിച്ച ശുപാർശകളിലെ വിദഗ്-ധാഭിപ്രായങ്ങളല്ലാതെ,  ജനതാൽപ്പര്യങ്ങൾ കണക്കിലെടുക്കാത്തതും  അപ്രായോഗികവുമായ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് സർക്കാർ  വ്യക്തമാക്കിയിട്ടുള്ളതാണ്.

കേരള ബാങ്ക് നിലവിൽവന്നതോടെ ജില്ലാ സഹകരണ ബാങ്കിന്റെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും നിരവധി ശാഖകൾ അടച്ചുപൂട്ടുമെന്നും ജീവനക്കാരെ കൈയൊഴിയുമെന്നും ചിലർ പ്രചരിപ്പിക്കുന്നു. ബാങ്ക് ശാഖകൾ അടച്ചുപൂട്ടാനോ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനോ അല്ല, ഒരു സഹകരണ ബാങ്കും അടച്ചുപൂട്ടപ്പെടാതിരിക്കാനും നിലവിലുള്ള തൊഴിലവസരങ്ങളെല്ലാം സംരക്ഷിക്കാനും ധാരാളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് കേരള ബാങ്ക് നിലവിൽ വന്നിരിക്കുന്നത്.

മെച്ചപ്പെട്ട സഹായങ്ങളും സേവനങ്ങളും
ഉന്നയിക്കപ്പെട്ട മറ്റൊരു പ്രശ്-നം ആയിരത്തിൽപ്പരം വരുന്ന ഇതര സഹകരണ സംഘങ്ങളുടെ ഭാവി സംബന്ധിച്ചാണ്. ഇത്തരം സഹകരണ സംഘങ്ങൾക്ക്- ഇതുവരെ  ജില്ലാ സഹകരണ ബാങ്കുകളിൽ നിലനിന്ന അംഗത്വവും ഓഹരികളും അതേ സ്വഭാവത്തോടെയും അവകാശങ്ങളോടെയും കേരള ബാങ്കിലും സംരക്ഷിക്കപ്പെടും. അതുമാത്രമല്ല, വോട്ടവകാശമില്ലെങ്കിലും അത്തരം സംഘങ്ങളുടെ പ്രതിനിധി ഒരു സഹകാരിയെ കേരള സഹകരണ ബാങ്കിന്റെ ഭരണസമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്യും.  യഥാർഥത്തിൽ മറ്റിതര സഹകരണ സംഘങ്ങൾക്കും നിലവിൽ ജില്ലാ സഹകരണ ബാങ്കുകളിൽനിന്ന്‌ ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട സഹായങ്ങളും സേവനങ്ങളും പിന്തുണയുമാണ് കേരള ബാങ്കിലൂടെ ലഭിക്കാനിരിക്കുന്നത്-.

കേരള ബാങ്കിന്റെ ഭരണനിയന്ത്രണം പ്രൊഫഷണലുകളിലൂടെ റിസർവ്‌ ബാങ്ക് കൈയടക്കുമെന്നും ചിലർ ആശങ്കപ്പെടുന്നു. എന്നാൽ,  21 അംഗ ഭരണസമിതിയിൽ 14പേരും പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ സഹകാരികളും മറ്റൊരാൾ അർബൻ സഹകരണ ബാങ്കുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നയാളുമായിരിക്കും.  സുതാര്യമായ ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അനുഭവജ്ഞാനമുള്ള സഹകാരികളുടെ ഭരണനിയന്ത്രണത്തിൽ കേരള ബാങ്ക്- സംസ്ഥാനത്തെ സഹകരണമേഖലയുടെ നെടുംതൂണായി വർത്തിക്കും.

വായ്-പാവിതരണത്തിലെ ജനകീയത
പലിശ കുറഞ്ഞ ചെറുകിട വായ്-പകളായി കേരളത്തിലെമ്പാടുമുള്ള അസംഖ്യം കൈകളിലേക്ക്- പണമെത്തുമ്പോൾ  ക്രയവിക്രയങ്ങൾ വർധിക്കും. അതുവഴി ഉൽപ്പാദനം  വർധിക്കുന്നതിലൂടെ തൊഴിലവസരം കൂടുകയും ചെയ്യും. വായ്-പാവിതരണത്തിലെ ജനകീയതയിലൂടെ സാമൂഹ്യജിവിതത്തിലാകെ ഉണർവും  ഉന്മേഷവും  ഉടലെടുക്കും. പ്രവർത്തനലാഭത്തിനായി ദയാദാക്ഷിണ്യമില്ലാത്ത സർവീസ്- ചാർജുകളും ഫീസുകളും ഈടാക്കുന്ന  രീതികളോ  ഇടപാടുകാർ അറിയാതെ അവരുടെ നിക്ഷേപംതന്നെ തട്ടിപ്പറിച്ച് ഓഹരികമ്പോളത്തിലേക്ക്- മറിച്ചുകടത്തുന്ന ഇടപാടുകളോ അല്ല കേരള ബാങ്ക്-  അനുവർത്തിക്കാനിരിക്കുന്നത്-. കോർപറേറ്റ് താൽപ്പര്യങ്ങൾക്കായി രാജ്യത്തിന്റെ ബാങ്കിങ്‌- സംവിധാനത്തെ തകർക്കുകയും  സാധാരണ മനുഷ്യരെ  ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽത്തന്നെ നിർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ നവലിബറൽ കാലത്ത്, - ജനങ്ങൾക്കാകെ ആത്മവിശ്വാസം പകർന്ന്  പ്രതീക്ഷയുടെ പുതിയ ആകാശസീമകളിലേക്ക്- അവരെ കൈപിടിച്ചുയർത്താനുള്ള ഇടതു-പക്ഷത്തിന്റെ ബദലാണ് കേരള ബാങ്ക്‌.

(കേരള സഹകരണ നിക്ഷേപ ഗ്യാരന്റി -ഫണ്ട്‌ ബോർഡ്- വൈസ്- ചെയർമാനാണ്‌ ലേഖകൻ)


പ്രധാന വാർത്തകൾ
 Top