23 January Wednesday

ഇന്റഗ്രേറ്റഡ്‍ ടൈറ്റാനിയം കോംപ്ലക്‍സിന്റെ ഭാവി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 17, 2018

കെഎംഎംഎൽ, ഐആർഇഎൽ, ടിടിപിഎൽ, ടിസിസിഎൽ, കെംഡെൽ എന്നീ പൊതുമേഖല സ്ഥാപനങ്ങൾ പരസ്പരസഹകരണത്തോടെ പ്രവർത്തിച്ച് സുസ്ഥിരവികസനം ഉറപ്പാക്കാൻ കഴിയുന്ന 'ഇന്റഗ്രേറ്റഡ് ടൈറ്റാനിയം കോംപ്ലക്‌സ്' പദ്ധതി 2015 ആഗസ്ത് 26ന് തിരുവനന്തപുരത്ത്് നടന്ന 'നാഷണൽ കോൺഫറൻസ് ഓൺ ടൈറ്റാനിയം ഇൻഡസ്ട്രീസ് (ടൈക്കോൺ 15)' സെമിനാറിലും 2016 ജനുവരിയിൽ നടന്ന നാലാം പാർടി കോൺഗ്രസിലും അവതരിപ്പിച്ചിരുന്നു. തുടർന്ന് ഈ പദ്ധതി എൽഡിഎഫ് അംഗീകരിച്ച് പ്രകടനപത്രികയിൽ ഉൾപ്പെടുത്തി. പദ്ധതി നടപ്പാക്കുന്നതിനുവേണ്ടി 201617ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലെ 164ാംഖണ്ഡികയിൽ ഇതുസംബന്ധിച്ച് പഠിച്ച് മൂർത്തമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുമെന്നും ഇതിലേക്ക് 25 ലക്ഷം രൂപ വകയിരുത്തിയെന്നും പ്രഖ്യാപിച്ചു. ഈ തീരുമാനപ്രകാരം ഡോ. എം പി സുകുമാരൻനായർ ചെയർമാനായുള്ള ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് താഴെ പറയുന്ന കർമപദ്ധതികൾക്ക് രൂപംനൽകേണ്ടതുണ്ട്.

1. കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് വൻതോതിൽ ധാതുമണൽ കള്ളക്കടത്ത് നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് തടയുന്നതിനുള്ള അടിയന്തരനടപടി സർക്കാർ സ്വീകരിക്കണം.
2. മുകളിൽ പറഞ്ഞ പൊതുമേഖല സ്ഥാപനങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട നയപരമായ തീരുമാനം സർക്കാർ എടുക്കണം.
3. ചെന്നൈ ഐഐടി നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും പുണെയിലുള്ള സിഡബ്ല്യുപിആർഎസ് (ഇലിൃമഹ ണമലൃേ മിറ ജീംലൃ ഞലലെമൃരവ ടമേശീിേ) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ സാങ്കേതികസഹായത്തോടുകൂടിയും കോവിൽത്തോട്ടംമുതൽ പൊന്മനവരെയുള്ള തീരപ്രദേശം സംരക്ഷിക്കുന്നതിനും കടൽത്തീരത്ത് കരിമണൽ വന്നടിയുന്നതിന് സഹായകവുമായ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനം കെഎംഎംഎൽ ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതി നീണ്ടകരമുതൽ കായംകുളംവരെയുള്ള അവശേഷിക്കുന്ന തീരപ്രദേശങ്ങളിലും നടപ്പാക്കണം.
4. കേന്ദ്ര സർക്കാർ സ്ഥാപനമായ സെസ്സ് (ഇലിൃല ളീൃ ഋമൃവേ ടരശലിരല ടൌറശല, ഠവശ്ൃൌമിമിവേമുൌൃമാ) നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുമനയ്ക്കൽ മേഖലയിൽ കെഎംഎംഎൽ ഇപ്പോൾ ഖനനം നടത്തുന്നത്. ഇത് തീരപ്രദേശം സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ ഖനനരീതിയാണ്. സെസ്സിന്റെ പഠനം മറ്റ് മേഖലകളിൽക്കൂടി നടത്തിയതിനുശേഷം അവരുടെ നിർദേശമനുസരിച്ചുമാത്രം തീരമേഖലകളിൽ ഖനനം നടത്തണം.
5. കേരളത്തിലെ ധാതുമണൽ ലഭ്യമായ പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാനദണ്ഡം സർക്കാർ നിശ്ചയിക്കണം.
6. കരിമണൽഖനനം നടക്കുന്നതിന് പൊതുമേഖല സ്ഥാപനമായ 'കെംഡെലി' (ഗലൃമഹമ ങശിലൃമഹ ഉല്ലഹീുാലി ഇീൃുീൃമശീിേ)നെ ചുമതലപ്പെടുത്തണം. കെംഡെലിനെ ശക്തിപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
7.ധാതുമണൽഖനനവുമായി ബന്ധപ്പെട്ട് കെംഡെൽ, ഐആർഇഎല്ലുമായും കെഎംഎംഎല്ലുമായും ധാരണാപത്രം ഒപ്പുവയ്ക്കണം.
8.ഖനനം ചെയ്‌തെടുക്കുന്ന ധാതുമണൽ ഐആർഇഎൽ, കെഎംഎംഎൽ എന്നീ സ്ഥാപനങ്ങളിൽ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വേർതിരിച്ചെടുക്കണം. ഇതുമായി ബന്ധപ്പെട്ട് കെഎംഎംഎൽ, ഐആർഇഎല്ലുമായി ധാരണാപത്രം ഒപ്പുവയ്ക്കണം.
9.കെഎംഎംഎൽ, ടിസിസിഎൽ, ടിടിപിഎൽ, കെംഡെൽ എന്നീ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ നിർദിഷ്ട ഇന്റഗ്രേറ്റഡ് ടൈറ്റാനിയം കോംപ്ലക്‌സിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് ഇറക്കണം.
10.പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഈ നടപടി സമയബന്ധിതമായി പൂർത്തിയാക്കണം.
ധാതുമണൽമേഖലയിൽ ഇന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിന്റെ വ്യാവസായികമേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതോടൊപ്പം അഞ്ച് പൊതുമേഖല സ്ഥാപനങ്ങളുടെ സുസ്ഥിരവികസനം ഉറപ്പുവരുത്താനും കഴിയും. അതോടൊപ്പം നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസായശൃംഖലതന്നെ ഈ മേഖലയിൽ സ്ഥാപിക്കാൻ കഴിയും

അതുമൂലം നിരവധി തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനും നിലവിലുള്ള ജീവനക്കാരുടെ തൊഴിൽസ്ഥിരത ഉറപ്പാക്കുന്നതിനും കഴിയും. കൂടാതെ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും പൊതുവായ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കാനും ഈ സ്ഥാപനങ്ങൾക്ക് കഴിയും

പ്രധാന വാർത്തകൾ
 Top