20 March Wednesday

ആത്മഹത്യയിലും മുതലെടുപ്പ്‌

വി എൻ വാസവൻUpdated: Thursday Jul 12, 2018


ചങ്ങനാശേരിയിൽ സ്വർണപ്പണിക്കാരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണ്. ആത്മഹത്യയെ എങ്ങനെ രാഷ്ട്രീയ ആയുധമാക്കാമെന്നതും വൈകാരികസംഭവത്തെ അത്യന്തം ഹീനമായ രാഷ്ട്രീയമുതലെടുപ്പിന് എങ്ങനെ ഉപയോഗിക്കാമെന്നും ഈ ദിവസങ്ങളിൽ നമ്മൾ കണ്ടു. യുഡിഎഫും ബിജെപിയും മറ്റ് വർഗീയ കക്ഷികളും ചങ്ങനാശേരി ആത്മഹത്യയെ സർക്കാരിനും പൊലീസിനും എതിരെ തിരിച്ചുവിടാനുള്ള പെടാപ്പാടിലായിരുന്നു. ഇതിന് വസ്തുതാവിരുദ്ധമായ കുപ്രചാരണങ്ങളിലൂടെ ഊർജം പകർന്നതാകട്ടെ ചില മാധ്യമങ്ങളും. സംഭവങ്ങളുടെ നിജസ്ഥിതി തെളിവുകളിലൂടെ പുറത്തുവന്നിട്ടും തിരുത്താൻ ഇക്കൂട്ടർ തയ്യാറായിട്ടില്ല.

ചങ്ങനാശേരി സംഭവത്തിൽ സിപിഐ എം വിരുദ്ധജ്വരത്തിന്റെ പേരിൽ സത്യത്തെ അസത്യമായി പലരും ചിത്രീകരിക്കുകയായിരുന്നു. സ്വർണം നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ അഡ്വ.  ഇ എ സജികുമാർ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും മുനിസിപ്പൽ കൗൺസിലറും ചങ്ങനാശേരി ബാർ അസോസിയേഷൻ സെക്രട്ടറിയുമാണ്. ഇദ്ദേഹം സിപിഐ എം പ്രവർത്തകനാണെന്ന ഒറ്റക്കാരണത്താലായിരുന്നു ഈ ഹാലിളക്കമെല്ലാം. സജികുമാറിന്റെ കുടുംബം പാരമ്പര്യമായി വീട്ടിൽവച്ച് സ്വർണാഭരണം നിർമിച്ച് കടകളിൽ നൽകുന്നവരാണ്. ആത്മഹത്യ ചെയ്ത സുനിൽകുമാർ കഴിഞ്ഞ 12 വർഷങ്ങളായി സജിയുടെ ഭാര്യയുടെ മേൽനോട്ടത്തിലുള്ള നിർമാണശാലയിലെ ജീവനക്കാരനുമാണ്. മറ്റൊരു ബന്ധു രാജേഷും ഇവിടത്തെ ജോലിക്കാരനായിരുന്നു.

പണിക്കായി ഏൽപ്പിച്ച സ്വർണത്തിന്റെ അളവിൽ കുറവുവന്നതാണ് സംഭവങ്ങളുടെ തുടക്കം. ഈ കുറവുസംബന്ധിച്ച് സജികുമാറിന് ചില ഊമക്കത്തുകൾ  ലഭിച്ചതിനെതുടർന്ന് പരിശോധന നടത്തി. സ്വർണം പരിശോധിച്ചപ്പോൾ 50 പവന്റെ കുറവ് കണ്ടെത്തി. ഈ സമയം ഏതൊരാളും ചെയ്യുന്നതുപോലെ സജികുമാർ ചങ്ങനാശേരി പൊലീസിന് പരാതി നൽകി. നിയമം കൈയിലെടുത്തോ മറ്റ് സ്വാധീനങ്ങൾ ഉപയോഗിച്ചോ സജി മുന്നോട്ടുപോയില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് എസ്ഐ, ജീവനക്കാരായ സുനിലിനെയും രാജേഷിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

ആദ്യം എത്തിയത് സുനിലാണ്. രാജേഷ് വരാൻ വൈകി. ഇതിനിടയിൽ എസ്ഐക്ക് കോടതിയിൽ പോകേണ്ടി വന്നു. അങ്ങനെ കുറച്ച് സമയം പോയി. മടങ്ങിവന്ന് ഇരുവരോടും സംസാരിച്ചു. ഈ സമയം സ്വർണം എടുത്തിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. കൈവശമുള്ള സ്വർണം പിറ്റേദിവസം ഹാജരാക്കിക്കൊള്ളാമെന്ന് ഉറപ്പും നൽകി. സ്വന്തം കൈപ്പടയിൽ ഇക്കാര്യം എഴുതിനൽകുകയും ചെയ്തു. ഇത്രയുമായപ്പോഴാണ് പരാതിക്കാരനായ സജികുമാറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ധരിപ്പിച്ചത്. നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടിയാൽ മതിയെന്നും അങ്ങനെയെങ്കിൽ കേസ് തുടരേണ്ടതില്ലെന്നുമുള്ള സമീപനത്തിലായിരുന്നു സജികുമാർ. തികച്ചും സൗഹാർദപരമായിട്ടാണ് എല്ലാവരും പൊലീസ് സ്റ്റേഷനിൽനിന്ന‌് പിരിഞ്ഞത്. പ്രതികൾക്കുനേരെ പൊലീസ് സ്റ്റേഷനിൽ സമ്മർദമോ ഭീഷണിയോ മർദനമോ ഉണ്ടായിട്ടില്ല. ഈ വസ്തുതകൾ കേസിലെ മറ്റൊരു പ്രതിയായ രാജേഷിന്റെ മൊഴിയിൽ രേഖപ്പെടുത്തിയിട്ടുള്ളതും മാധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടുള്ളതുമാണ്. മണിക്കൂറുകളോളം ചോദ്യംചെയ്ത് മർദിച്ചുവെന്നുള്ള കള്ളപ്രചാരണം ചിലർ നടത്തുന്നത് പരാതി നൽകിയ സജികുമാറിന് സമൂഹത്തിലുള്ള അംഗീകാരം തകർക്കാനും അതുവഴി പ്രദേശത്തെ സിപിഐ എമ്മിനെ തളർത്താമെന്നും വ്യാമോഹിച്ചാണ്.

ആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ ദമ്പതികളുടെ ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും സുനിലിന്റെ ശരീരത്തിൽ മുറിവുകളോ പാടുകളോ ക്ഷതമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കപ്പെട്ടു. ഇക്കാര്യം ഫോറൻസിക് സർജന്മാർ രേഖാമൂലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. ഛജകചകഛച അട ഠഛ ഇഅഡടഋ ഛഎ ഉഅഋഠഒ: ജീാീൃലോ ളശിറശിഴ മൃല രീിശെലിെേ ംശവേ റലമവേ റൌല ീ ുീശീിശിഴ: ഈ വാചകങ്ങളിലൂടെ മരണകാരണം വിഷം ഉള്ളിൽച്ചെന്നതുമൂലമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. എന്നിട്ടും ഇക്കാര്യത്തിൽ രാഷ്ട്രീയമുതലെടുപ്പിന് ഇറങ്ങിയവർ നിലപാടിൽ മാറ്റംവരുത്താത്തത് ദുരൂഹമാണ്. പൊലീസ് മർദനമേറ്റ സുനിലിന് നടക്കാനോ ബൈക്ക് ഓടിക്കാനോ പറ്റാതായതിനാലാണ് ആത്മഹത്യ ചെയ്തതെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ നിശബ്ദരാണ്. ഏതാനും സെന്റീമീറ്റർ, മില്ലീമീറ്റർ പാടുകളുടെ കഥയുമായും രംഗത്തുവന്നു. ഇതാകട്ടെ മൃതദേഹങ്ങൾ എടുത്ത് വാഹനത്തിൽ കയറ്റുമ്പോഴും മറ്റും ഉണ്ടാകുന്ന സാധാരണ പാടുകൾമാത്രമാണെന്നും ഈ രംഗത്തെ ഫോറൻസിക് വിദഗ‌്ധരും സാക്ഷ്യപ്പെടുത്തുന്നു.

ഈ സംഭവങ്ങളിൽ ഒരു മുൻവിധിയും സർക്കാരിനില്ലാത്തതിനാലാണ‌് ആത്മഹത്യാവിവരം പുറത്തുവന്നപ്പോൾത്തന്നെ എസ്ഐയെ സ്ഥലംമാറ്റിയതും വകുപ്പുതല അനേഷണം തുടങ്ങിയതും. വിശദമായ അന്വേഷണത്തിനാണ് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്്. വസ്തുതകളും യാഥാർഥ്യവും ഇതായിരിക്കെ ഹീനമായ രാഷ്ട്രീയമുതലെടുപ്പിനാണ് യുഡിഎഫും ബിജെപിയും മറ്റ് വർഗീയ കക്ഷികളും ചില മാധ്യമങ്ങളും ശ്രമിച്ചത്. ചെറിയ സംഭവങ്ങൾപോലും രാഷ്ട്രീയമുതലെടുപ്പിന് വൻപ്രചാരണത്തോടെ സംസ്ഥാനമാകെ ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം. ഫലമെന്തായി. ഇല്ലാക്കഥകളിലൂടെ ആത്മഹത്യയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചവർ സ്വയം അപഹാസ്യരായി. മൂന്നു ജില്ലകളുടെ അതിർത്തി പങ്കിടുന്ന ചങ്ങനാശേരിയിൽ പൊടുന്നനെ താലൂക്ക് ഹർത്താൽ പ്രഖ്യാപിച്ച് ജനജീവിതം തകർക്കാനും ഇവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കടലാസ് സംഘടനയുടെ പേരിൽ നാമമാത്രമായ ആളുകളുമായി എത്തി ചങ്ങനാശേരി പൊലീസ‌് സ‌്റ്റേഷനിലേക്ക് കടന്നുകയറാൻ നേതൃത്വം നൽകിയത് മുൻ ആഭ്യന്തരമന്ത്രികൂടിയാണെന്നത് വിഷയത്തിന്റെ രാഷ്ട്രീയമാനം വർധിപ്പിക്കുന്നു.

പ്രധാന വാർത്തകൾ
 Top