27 May Wednesday

ബംഗാളിൽ സമാധാനം അകലെ

ഗോപിUpdated: Tuesday Sep 3, 2019


ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്‌- ബംഗാൾ രാഷ്ട്രീയത്തിൽ -കാതലായ മാറ്റങ്ങളാണ്‌  സംഭവിച്ചു കൊണ്ടിരിക്കുന്നത്‌-. ഏതാനും വർഷങ്ങളായി തൃണമൂൽ  കോൺഗ്രസ്‌ - അടക്കിവാണിരുന്ന കുത്തക തകർത്ത്‌ ബിജെപി നടത്തിയ കടന്നുകയറ്റം  പുതിയ  രാഷ്ട്രീയ ചേരിതിരിവാണുണ്ടാക്കിയിട്ടുള്ളത്-. രാഷ്ട്രീയ ധ്രുവീകരണത്തിലുപരി സംസ്ഥാനത്ത്- വർഗീയ ചേരിതിരിവും അതിന്റെപേരിൽ അരങ്ങേറുന്ന വ്യാപകമായ അക്രമവും പുതിയ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്‌. ബിജെപിയുടെ കടന്നുകയറ്റമാണ്‌ പുതിയ അക്രമത്തിന് വഴിയൊരുക്കുന്നത്‌. മുമ്പ്- സിപിഐ എമ്മിനും   ഇടതുമുന്നണിക്കുംനേരെ അക്രമം നയിച്ചിരുന്ന തൃണമൂലിന് ഇപ്പോൾ ബിജെപി ഉയർത്തുന്ന വെല്ലുവിളി  നേരിടേണ്ട  സ്ഥിതിവിശേഷമാണ്‌  ഉണ്ടായിരിക്കുന്നത്‌-. തൃണമൂലും ബിജെപിയും പരസ്-പരം ഏറ്റുമുട്ടുന്നതോടൊപ്പം  ഇരുകൂട്ടരും സിപിഐ എമ്മിനുനേരെയുള്ള  ആക്രമണത്തിന്‌ ഒട്ടും കുറവ്- വരുത്തിയിട്ടുമില്ല.    തെരഞ്ഞെടുപ്പിനുശേഷം നടന്ന വിവിധ അക്രമങ്ങളിൽ  ഇതുവരെ 36 പേരാണ് കൊല്ലപ്പെട്ടത്-. അതിൽ 9 പേർ സിപിഐ എം പ്രവർത്തകരാണ്. 

ബോംബും തോക്കും മാരകായുധങ്ങളും ഉപയോഗിച്ചുള്ള അക്രമം
പരസ്‌പരം ഓഫീസുകൾ കൈയേറുന്നതിനും  ആധിപത്യം സ്ഥാപിക്കാനുമുള്ള പോരാട്ടമാണ് മുഖ്യമായും ബിജെപിയും തൃണമൂലുംതമ്മിൽ അരങ്ങേറുന്നത്‌.  ഈ അക്രമങ്ങളിൽ  ഇരുപക്ഷത്തുമുള്ള നിരവധിപേർ കൊല്ലപ്പെട്ടതോടൊപ്പം അനേകമാളുകൾക്ക്-  പരിക്കുംപറ്റി. വലിയ ക്രമസമാധാനപ്രശ്-നമാണ് ഇത്- സൃഷ്ടിക്കുന്നത്‌-.  തെരഞ്ഞെടുപ്പിനെ തുടർന്ന്‌- എംഎൽഎമാർക്കുപുറമെ നിരവധി മുനിസിപ്പൽ കൗൺസിലർമാരും പഞ്ചായത്ത്‌ അംഗങ്ങളും കൂട്ടത്തോടെ - ബിജെപിയിലേക്ക്- ചേക്കേറി. പലയിടങ്ങളിലും തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുത്തു. അത്- തടയാനും ഓഫീസുകൾ തിരിച്ചുപിടിക്കാനും തൃണമൂൽ നടത്തുന്ന ശ്രമം സംഘർഷത്തിലേക്ക്- നയിക്കുന്നു. ബോംബും തോക്കും മാരകായുധങ്ങളും ഉപയോഗിച്ചുള്ള അക്രമം നിത്യ സംഭവമാണ്. പല ഭാഗങ്ങളിലും ജനജീവിതം സ്-തംഭനാവസ്ഥയിലാണ്. കൂറുമാറ്റംമൂലം തൃണമൂൽ  ഭരണത്തിലായിരുന്ന എട്ട്-  നഗരസഭകളുടെയും നിരവധി പഞ്ചായത്തുകളുടെയും ഭരണം ബിജെപി പിടിച്ചെടുത്തു. ബിജെപിയിലേക്ക്- കാലുമാറിയ ചില കൗൺസിലർമാരും  പഞ്ചായത്ത്‌- അംഗങ്ങളും വീണ്ടും  തൃണമൂലിലേക്ക്- തിരിച്ചു പോയി.  ഭരണമാറ്റത്തിന്‌  അനുസരിച്ച്-   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടുവന്നിരുന്ന  ആയാറാം ഗയാറാം രാഷ്ട്രീയസംസ്-കാരമാണ്‌  ഇപ്പോൾ ബംഗാളിൽ  അരങ്ങേറുന്നത്‌-. തൃണമൂലിൽനിന്ന്‌- ഇതുവരെ ഒമ്പത്- എംഎൽഎമാരാണ് ബിജെപി ചേരിയിലേക്ക്- കാലുമാറിയത്-.

വർഗീയ ചേരിതിരിവും അതി രൂക്ഷമായി രൂപം കൊള്ളുകയാണ്. - മതമൈത്രിക്കും സൗഹാർദത്തിനും പേരുകേട്ട സംസ്ഥാനത്ത്- ഇപ്പോൾ പരസ്-പരം വിദ്വേഷത്തോടെയും  സംശയത്തോടെയുമാണ് വിവിധ വിഭാഗങ്ങൾ ഇടപഴകുന്നത്‌.  കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 34 വർഗീയ ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത്‌ നടന്നത്‌-. തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ബിജെപിയും  തൃണമൂലും ഒരേപോലെ വർഗീയ പിന്തിരിപ്പൻ ശക്തികളുടെ സഹായം തേടുന്നു. ബംഗാളിൽ  കേട്ടറിവുപോലുമില്ലാതിരുന്ന ഗണേശ്- പൂജ ,  രക്ഷാബന്ധൻ   തുടങ്ങിയവ  വൻ മത്സരത്തോടെ  തൃണമൂലും ബിജെപിയും  വിപുലമായി സംഘടിപ്പിക്കുന്നു. 

ഏറ്റവും  വലിയ ഉത്സവമായ ദുർഗാപൂജാ കമ്മിറ്റികൾ പിടിച്ചടക്കാനുള്ള പോരും ഇരുകൂട്ടരുംതമ്മിൽ രൂക്ഷമാണ്. ബിജെപി ഉയർത്തുന്ന  ജയ്- ശ്രീറാം വിളികൾക്ക്- ബദലായി മമത ഉയർത്തിയ  ജയ്- ബംഗ്ലാ വിളികളും വേർതിരിവ്- സൃഷ്ടിക്കുന്നു.  ഉത്തരേന്ത്യക്കാരും വ്യവസായ ‐ കച്ചവടവിഭാഗക്കാരുമാണ്  ഇവിടെ ബിജെപിയെ സഹായിക്കുന്നതെന്നും   അതിനാൽ അവർക്കിവിടെ സ്ഥാനമില്ലെന്നുമുള്ള മമതയുടെ പരാമർശം വലിയ വിവാദം ഉണ്ടാക്കി.  മമതയുടെ ഈ നിലപാടിനെതിരെ കലാസാംസ്-കാരികനായകർ ഉൾപ്പെടെയുള്ള വിവിധ വിഭാഗം ആളുകൾ രംഗത്തുവന്നു.

  പാർടികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക്‌ പുറമെ തൃണമൂലിൽ ഗ്രൂപ്പ്- പോരും രൂക്ഷമാണ്. ലോക്‌സഭാതെരഞ്ഞെടുപ്പിനു ശേഷം ഗ്രൂപ്പുകൾ തമ്മിൽ  നടക്കുന്ന ചേരിപ്പോരിൽ  ഇതുവരെ 14 തൃണമൂലുകാർ കൊല്ലപ്പെട്ടു. അതിൽ  പഞ്ചായത്ത്‌- സമിതി പ്രസിഡന്റായിരുന്ന  അൽത്താഫ്- ഹസ്സൻ മണ്ഡലും  ഉൾപ്പെടും. തെരഞ്ഞെടുപ്പ്- പരാജയത്തിന് കാരണമായി പരസ്-പരം ആരോപണങ്ങളുന്നയിച്ചുള്ള ഗ്രൂപ്പ്- പോരും അരങ്ങ്- തകർക്കുന്നു.

തെരഞ്ഞെടുപ്പ്- പരാജയത്തെ തുടർന്ന്‌- പാർടിയെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യവുമായി  മമത ബാനർജി നടത്തിയ ഒരു പ്രഖ്യാപനം തൃണമൂലിൽ   വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്‌-.  ഗവൺമെന്റ്‌ - ആനുകൂല്യങ്ങൾ ലഭിക്കാനും  മറ്റ്‌ കാര്യസാധ്യത്തിനും   തൃണമൂലിലെ  നേതാക്കളും പ്രവർത്തകരും കട്ട്- മണി ( കമീഷൻ) കൈപ്പറ്റിയിരുന്നു.  ഏത്- ചെറിയ ഇടപാടുകൾക്കും കമീഷൻ നിർബന്ധമായും നൽകിവരുന്നത്‌- ജനങ്ങളിൽ വലിയ എതിർപ്പും  അമർഷവുമാണ് ഉണ്ടാക്കിയത്‌.  തെരഞ്ഞെടുപ്പ്- പരാജയത്തിന് ഇത്- മുഖ്യകാരണമായി കണ്ട മമത, ഇങ്ങനെ വാങ്ങിയ പണം തിരിച്ചുനൽകണമെന്ന്‌- അണികളോട്- നിർദേശിച്ചു. ഇതിനെ തുടർന്ന്‌- പലകാര്യങ്ങൾക്കും  പണം നൽകിയ ആളുകൾ അത്‌ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട്- തൃണമൂൽ ഓഫീസുകൾക്കും പഞ്ചായത്ത്‌- അംഗങ്ങളുടെയും എംഎൽഎമാരുടെയും   വീടുകൾക്ക്‌ മുമ്പിലും  പ്രക്ഷോഭം സംഘടിപ്പിച്ചു.  പ്രശ്‌നം രൂക്ഷമായതോടെ പഞ്ചായത്തംഗങ്ങൾ മുങ്ങുകയും  തങ്ങൾ കേന്ദ്രനേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് പണം വാങ്ങിയതെന്ന്‌ വിളിച്ചുപറയുകയും ചെയ്‌തു. ഇത്- തൃണമൂൽ നേതൃത്വത്തെ  വെട്ടിലാക്കി. കട്ട്- മണിക്കെതിരെ ഇടതുമുന്നണി ആദ്യംമുതലേ ശക്തമായി ശബ്ദിച്ചിരുന്നു. ബിജെപിയും  ഇത്- ഇപ്പോൾ വലിയ പ്രചാരണ ആയുധമാക്കി.

മമത ബാനർജിയുടെ  നടപടികൾ ബിജെപിക്ക്‌ പ്രോത്സാഹനം
ബിജെപിയും  തൃണമൂലും അഴിച്ചുവിട്ടിരിക്കുന്ന വ്യാപകമായ ആക്രമണങ്ങൾക്കെതിരെ സിപിഐ എമ്മും  ഇടതു മുന്നണിയും സജീവമായി രംഗത്തിറങ്ങി  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാന റാലികൾ സംഘടിപ്പിക്കുകയാണ്‌.  വ്യാപകമായ അക്രമം അരങ്ങേറിയ സ്ഥലങ്ങളിലെല്ലാം  നൂറുകണക്കിനാളുകൾ പങ്കെടുത്ത വൻ റാലികൾ സംഘടിപ്പിച്ചു. തൃണമൂൽ കോൺഗ്രസിന്റെയും  ബിജെപിയുടെയും ആക്രമണങ്ങൾക്ക്‌ വിധേയമാകുന്ന ജനങ്ങളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുമെന്നും    ജനാധിപത്യ വിശ്വാസികളായ ജനങ്ങളെ അണിനിരത്തി ശക്തമായ ചെറുത്തുനിൽപ്പ്‌- സംഘടിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. അക്രമങ്ങളിൽ പെറുതിമുട്ടിയ ആളുകൾ ഇടതുമുന്നണിക്കൊപ്പം  അണിനിരക്കുകയാണ്‌. അതിനെ തുടർന്ന്‌- തൃണമൂലുകാർ കൈയേറിയിരുന്ന നിരവധി സിപിഐ എം ഓഫീസുകൾ തെരഞ്ഞെടുപ്പിനുശേഷം തിരിച്ചുപിടിച്ചു. 

ക്രമസമാധാനം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി സ്വയം അക്രമ ത്തിന് പ്രോത്സാഹനം നൽകുന്ന നടപടികളാണ് സംസ്ഥാനത്ത്- അരങ്ങേറുന്നത്‌-. കാലങ്ങളായി യോജിച്ചു കഴിയുന്ന ബംഗാളികളെയും ഇതരവിഭാഗക്കാരെയും തമ്മിൽ വേർതിരിക്കാനും അവരെ തമ്മിലടിപ്പിക്കാനുമുള്ള പ്രവൃത്തിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്‌ - ഉണ്ടാകുന്നത്‌-. ഇത്- വലിയ ഭവിഷ്യത്താകും സൃഷ്ടിക്കുക. ബിജെപിക്കും   ഹിന്ദുത്വവാദികൾക്കും വലിയ പ്രോത്സാഹനമാണ് മമത ബാനർജിയുടെ  നടപടികൾമൂലം ലഭിക്കുന്നത്‌.  തെരഞ്ഞെടുപ്പിൽ നേടിയ വിജയം മുതലെടുത്ത്- തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള അക്രമമാണ് ബിജെപി എല്ലായിടത്തും നടത്തുന്നത്‌-. തൃണമൂലിന്റെയും ബിജെപിയുടെയും അക്രമവർഗീയ രാഷ്ട്രീയം നിയന്ത്രിച്ചില്ലെങ്കിൽ  സംസ്ഥാനത്തെ വലിയ കലാപത്തിലേക്കാകും നയിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top