13 December Friday

ചെർപ്പുളശേരിയിലെ വാർത്താ കർസേവ

പി എം മനോജ്Updated: Saturday Mar 23, 2019

"സിപിഎം ഓഫീസിലെ പീഡനം: യുവാവിനെതിരെ കേസെടുത്തു’ എന്നാണ് മനോരമയിൽ വെള്ളിയാഴ്ച അച്ചടിച്ചുവന്ന സാമാന്യം വലിയ വാർത്തയുടെ തലക്കെട്ട്. തെരഞ്ഞെടുപ്പുകാലത്ത് ആരോപണത്തിൽ കുഴങ്ങി സിപിഎം എന്ന് ഉപശീർഷകം. സിപിഎം ഓഫീസുകൾ ബലാത്സംഗകേന്ദ്രങ്ങൾ ആയി മാറിയിരിക്കുകയാണ് എന്ന‌് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. അതും കടന്ന് സിപിഎം ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ കൂടി നിശബ്ദയാക്കാൻ പി കെ ശ്രീമതി, എ കെ ബാലനെയും കൂട്ടി ചെർപ്പുളശേരി ഓഫീസിൽ എത്തണമെന്ന് വി ടി ബൽറാം എംഎൽഎയുടെ ഫെയ‌്സ്ബുക്ക് പോസ്റ്റ്. അവിടെയും നീചമായ പരിഹാസമാണ് ബൽറാം ഉൽപ്പാദിപ്പിച്ചത്. മാതൃഭൂമിയിൽ ഒന്നാംപേജ് വാർത്ത. ചാനലുകളിൽ ആഘോഷം. നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ രാധ എന്ന സ്ത്രീയെ കൊന്ന‌് കുറ്റിക്കാട്ടിൽ കുഴിച്ചിട്ട കോൺഗ്രസുകാർക്ക് സിപിഐ എം ഓഫീസിനെ കുറിച്ചും എന്തൊക്കെയോ പറയാൻ അവസരം കിട്ടിയെന്ന അത്യുത്സാഹവും അമിതാവേശവുമാണുണ്ടായത്. കാള പെറ്റു എന്ന് കേട്ടപ്പോൾ കയറും കറവപ്പാത്രവുമെടുത്ത് കറവക്കാരനെയും കൂട്ടിയാണ് പ്രതിപക്ഷനേതാവും കുറേ മാധ്യമങ്ങളും ചാടി ഇറങ്ങിയത്. തെരഞ്ഞെടുപ്പുകാലത്ത് കത്തിക്കാൻ വിഷയം കിട്ടിയതിന്റെ സന്തോഷം മാർച്ചും ധർണയും ജാഥയുമായി യൂത്ത് കോൺഗ്രസും ബിജെപിയും യൂത്ത് ലീഗും മഹിളാ കോൺഗ്രസും ഒറ്റയടിക്ക് പ്രകടിപ്പിച്ചു.

ചെർപ്പുളശേരിയിൽ ഒരു യുവതിയും യുവാവും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്നതും യുവതി ഗർഭിണിയായി എന്നതും പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നതും വസ്തുത. അതും സിപിഐ എമ്മുമായി ഏതെങ്കിലുംതരത്തിൽ ബന്ധമുണ്ടെന്ന് ഇരയോ പ്രതിയോ പറഞ്ഞിട്ടില്ല. ഒരു കോളേജിൽ പഠിക്കുന്ന സമയത്ത‌് മാഗസിൻചർച്ചയ‌്ക്ക‌് പാർടി ഓഫീസിൽ എത്തി എന്നാണ് മനോരമ എഴുതിയത്. ആ കോളേജിലെ മാഗസിൻ എഡിറ്റർ ഇത് കണ്ട് ഞെട്ടി.

ഏതൊക്കെയോ ഓൺലൈൻ പോർട്ടലുകൾ കൊടുത്തുവെങ്കിലും ആദ്യം വാർത്ത പ്രത്യക്ഷപ്പെടുന്നത് മലയാള മനോരമയിലാണ്. "സിപിഎം ഓഫീസിൽ പീഡനത്തിനിരയായി എന്ന് യുവതിയുടെ പരാതി" എന്ന തലക്കെട്ടിലാണ് വാർത്ത. കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിപിഎം പീഡനവിവാദം പുകയുന്നു എന്നാണ് തുടക്കം. പാർടി ഓഫീസിലെ യുവജനസംഘടനയുടെ മുറിയിൽ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി എന്ന് അറിയുന്നു എന്നാണ് മനോരമ എഴുതുന്നത്. അതേ വാർത്തയിൽ തന്നെ, യുവതിയുടെ വീട്ടിൽ താൻ പോയിരുന്നതായും യുവാവിന്റെ മൊഴി എന്നാണ് സൂചന എന്നു കൂടിയുണ്ട്. മനോരമ പോലുള്ള ഒരു പത്രം ഇങ്ങനെ ഒരു വാർത്ത ദുഃസൂചനകളോടെയും തങ്ങൾക്കുതന്നെ ഉറപ്പില്ലാത്ത സൂചനകളിലൂടെയും എഴുതിയപ്പോൾ അത് ആസൂത്രിതമായി ഏറ്റുപിടിക്കാൻ ആളുകൾ ഉണ്ടായി. ചെന്നിത്തലയും വി ടി ബൽറാമും ചാടി ഇറങ്ങി. സിപിഐ എമ്മിനെ എന്തോ പീഡനവിവാദത്തിൽ കുടുക്കിക്കളയാമെന്ന് അൽപ്പബുദ്ധികൾ കണക്കുകൂട്ടി.

ആറു കൊല്ലമായി ചെർപ്പുളശേരിയിൽ മോട്ടോർ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന പ്രതി കോളേജിൽ പഠിച്ചിട്ടുതന്നെ ഇല്ല. ഈ പറയുന്ന പെൺകുട്ടിക്ക് ഒരുകാലത്തും മാഗസിൻ ചുമതല ഉണ്ടായിരുന്നില്ല. പ്രതി യുവജന സംഘടനാ നേതാവുമല്ല പ്രവർത്തകനുമല്ല; ഡിവൈഎഫ്ഐ അംഗം പോലുമല്ല. സിപിഐ എമ്മുമായി അയാൾക്ക് എന്തെങ്കിലും അനുഭാവം ഉള്ളതായി നാട്ടുകാർക്കോ പാർടിക്കാർക്കോ അറിയുകയുമില്ല

ഇനി വസ്തുത നോക്കാം. ആറു കൊല്ലമായി ചെർപ്പുളശേരിയിൽ മോട്ടോർ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്ന പ്രതി കോളേജിൽ പഠിച്ചിട്ടുതന്നെ ഇല്ല. ഈ പറയുന്ന പെൺകുട്ടിക്ക് ഒരുകാലത്തും മാഗസിൻ ചുമതല ഉണ്ടായിരുന്നില്ല. പ്രതി യുവജന സംഘടനാ നേതാവുമല്ല പ്രവർത്തകനുമല്ല; ഡിവൈഎഫ്ഐ അംഗം പോലുമല്ല. സിപിഐ എമ്മുമായി അയാൾക്ക് എന്തെങ്കിലും അനുഭാവം ഉള്ളതായി നാട്ടുകാർക്കോ പാർടിക്കാർക്കോ അറിയുകയുമില്ല. യുവജന സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ പരിചയപ്പെടണം എങ്കിലും  രണ്ടുപേരും സംഘടനയിൽ ഉണ്ടാകണമല്ലോ. ഇവിടെ ഈ ബന്ധം ഉണ്ടായത് സോഷ്യൽ മീഡിയ വഴി ആണ് എന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പാർടിയുമായി ഒരു ബന്ധവും ഇല്ലാത്ത ആൾ രാവിലെ 11 മണിക്ക് ഏതോ ഒരു പെൺകുട്ടിയെ കൂട്ടി പാർടി ഓഫീസിൽ പോയി പീഡിപ്പിച്ചു എന്ന് പറയുന്നതിലെ അസംബന്ധം ഓർക്കാതെ വാർത്ത എഴുതുന്ന വിഡ്ഢികൾ ആണ് മനോരമയിൽ എന്ന് കരുതാനാവില്ല. ബോധപൂർവമായ വ്യാജവാർത്താ സൃഷ്ടിയാണത്.

"അറിയുന്നു’ എന്നും "സൂചന’ എന്നും മനോരമ എഴുതിയ കാര്യങ്ങളൊന്നും പൊലീസിന‌് അന്വേഷണത്തിൽ കാണാനായിട്ടില്ല. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും വാടക വീട്ടിൽ വച്ചാണ് തമ്മിൽ കാണാറുള്ളതെന്നും അവർ പറഞ്ഞിരുന്നു. പാർടി ഓഫീസിന് സമീപത്ത് ഒരു വർക്ക‌്‌ ഷോപ്പ് ഉണ്ടാകുന്നത് പാർടി ബന്ധമാണോ? പ്രതിക്ക് സിപിഐ എമ്മുമായി ഒരുതരത്തിലും ബന്ധം ഇല്ല എന്നാണ് പൊലീസ് പറയുന്നത്. അതാണ് പ്രതിയും പറയുന്നത്.

വഴിയേ പോകുന്ന ആളുകൾക്ക് കയറിച്ചെന്ന് ശാരീരികബന്ധത്തിൽ ഏർപ്പെടാനോ പീഡിപ്പിക്കാനോ സൗകര്യമുള്ളതാണ് പാർടി ഓഫീസ് എന്ന് കരുതുന്ന കോൺഗ്രസുകാരെ സഹിക്കാം. അവർക്ക‌് അങ്ങനെ അനുഭവമുള്ളത‌് കാസർകോട്ടെ ഇന്നത്തെ യുഡിഎഫ് സ്ഥാനാർഥിതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അവരിൽനിന്ന് അത്രയൊക്കെ മാന്യതയും മര്യാദയും വിവേകവുമേ പ്രതീക്ഷിക്കാനുള്ളൂ. എന്നാൽ, ഇങ്ങനെ വ്യാജവാർത്തകൾ സൃഷ്ടിച്ച് ഒരു പ്രസ്ഥാനത്തെ അവഹേളിക്കാനും താറടിച്ച് കാണിക്കാനും ഉളുപ്പില്ലാതെ ശ്രമിക്കുന്ന മാധ്യമസദാചാരവും ധർമവും നൈതികതയും ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. യുഡിഎഫിനെ ജയിപ്പിക്കാൻ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ മാന്യമായി ആ പണി ചെയ്തുകൊടുക്കണം. അല്ലാതെ ഇത്തരം നെറികേടുമായി ജനങ്ങളെ പരിഹസിച്ച് രംഗത്തിറങ്ങരുത്.

ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കും പ്രസംഗിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടി മാത്രം പോരാ. ഇവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകതന്നെ വേണം

ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കും പ്രസംഗിച്ചവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിയമനടപടി മാത്രം പോരാ. ഇവരെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകതന്നെ വേണം. വി ടി ബൽറാം ഹീനമായ ഭാഷയിൽ സിപിഎ എമ്മിനെതിരെ സംസാരിച്ചപ്പോൾ അതേ നാണയത്തിൽ സോഷ്യൽ മീഡിയയിൽ ചില തിരിച്ചടികളും വന്നു. അതിൽ ചിലത് രൂക്ഷമാണ്. എന്നാൽ, രൂക്ഷപ്രതികരണത്തിന്റെ സാഹചര്യം വിലയിരുത്തുമ്പോൾ ആരെയും കുറ്റപ്പെടുത്താനാകില്ല. എവിടെയോ ഉണ്ടായ ഒരു സ്ത്രീപുരുഷ ബന്ധത്തെയും അതിൽ പിറന്ന കുഞ്ഞിനെയും സിപിഐ എമ്മിന്റെ തലയിൽ വച്ച് കെട്ടാൻ ബൽറാമിനെ പോലുള്ള മൂക്കാതെ പഴുത്ത ജന്മങ്ങൾ തയ്യാറാകുമ്പോൾ, "അതേ അനുഭവം താങ്കൾക്കുവന്നാൽ എങ്ങനെ പ്രതികരിക്കും’ എന്ന ചോദ്യം സ്വാഭാവികംതന്നെയാണ്. എന്തായാലും തന്റെ ഫെയ‌്സ്ബുക്ക് പോസ്റ്റ് പിൻവലിക്കാൻ ബൽറാം കാണിച്ച ഔചിത്യം നല്ലത്. എന്നിട്ടും തെറ്റ് സമ്മതിക്കാൻ തയ്യാറാകാത്തത് ദുഷിച്ച കോൺഗ്രസ് ബുദ്ധി. തന്തൂരി അടുപ്പിൽ കാമുകിയെ ചുട്ടുകൊന്നവരെയും പാർടി ഓഫീസിൽവച്ച് സ്ത്രീയെ കൊന്നു ചാക്കിൽ കെട്ടിയവരെയും മന്ത്രിമാരും ജനപ്രതിനിധികളുമായിരിക്കെ ഒരു സ്ത്രീയെ പലവിധത്തിൽ പീഡിപ്പിച്ച കേസിൽ പെട്ടവരെയും സംരക്ഷിക്കുന്ന രമേശ് ചെന്നിത്തലയെ പോലുള്ള നേതാക്കൾക്ക് പാർടി ഓഫീസ് എന്ന് കേൾക്കുമ്പോൾ പീഡനത്തെക്കുറിച്ചും ബക്കറ്റിലെ വെള്ളത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും ഓർമ വരുന്നത് മറ്റാരുടെയും കുറ്റമല്ല. കോൺഗ്രസിന്റെ പാരമ്പര്യദോഷമാണത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top