13 December Friday

എം കെ കൃഷ്ണൻ ; ഉജ്വലനായ 
തൊഴിലാളി നേതാവ്‌

എൻ ചന്ദ്രൻUpdated: Thursday Nov 14, 2024



സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണൻ അന്തരിച്ചിട്ട് ഇന്ന്‌ (നവംബർ 14) 29 വർഷം തികയുകയാണ്. എറണാകുളം വൈപ്പിൻ എടവനക്കാട്ട് സാധാരണ കുടുംബത്തിൽ ജനിച്ച എം കെ കൃഷ്ണൻ, ചെറുപ്പംമുതൽതന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികൾ, ബീഡിതെറുപ്പ്‌ തൊഴിലാളികൾ തുടങ്ങിയ ദുർബലരായ വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ഉജ്വലസമരങ്ങൾക്ക് എം കെ നേതൃത്വം നൽകി.

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തനമികവ് തെളിയിച്ചു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 1995 നവംബർ 14ന്‌ തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ പ്രസംഗിക്കവെയാണ്‌ എം കെ കൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്.

1947ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായ എം കെ, 1953 മുതൽ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ൽ കുന്നത്തുനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ഇ എം എസ് സർക്കാരിൽ മന്ത്രിയായി. 1980ൽ ഞാറയ്ക്കലിൽനിന്നാണ് നിയമസഭയിലേക്ക്‌ എത്തിയത്. അങ്ങനെ നായനാർ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും അദ്ദേഹം കഴിവ് തെളിയിച്ചു. ജനകീയ-പോ-രാ-ട്ട-ങ്ങൾ-ക്ക്-- നേ-തൃ-ത്വം- നൽകി-യ- എം- കെ-യു-ടെ- സ്--മ-ര-ണ- നമുക്ക്‌ എന്നും കരുത്തുപകരുമെന്ന്‌ ഉറപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top