05 July Sunday

രാഷ്ട്രീയ തിരശ്ശീലയല്ല ശബരിമല

കോടിയേരി ബാലകൃഷ്ണൻUpdated: Friday Feb 8, 2019

ലോക്സ്ഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് സംവാദത്തിൽ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഒരുപാട് ചോദ്യങ്ങൾ വന്നു. ഒരു മണിക്കൂറിലെ സംവാദമായതിനാൽ എല്ലാത്തിനും ആ സമയത്തിനുള്ളിൽ ഉത്തരം നൽകാൻ കഴിഞ്ഞില്ല. പക്ഷേ, ആ ചോദ്യങ്ങളിൽ ഉയർന്നുനിന്ന ഒരു സംശയം, ശബരിമലവിഷയം കാരണം ലോക്സ ഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറാൻ വേണ്ടത്ര കഴിയുമോ എന്നതായിരുന്നു.

അത്തരം സന്ദേഹത്തിന് അടിസ്ഥാനമില്ല.  ഈ ആശങ്ക പരത്തുന്നതിന്, ബിജെപി‐യുഡിഎഫ് കേന്ദ്രങ്ങളെ പിന്തുണച്ച് വിവിധ മാധ്യമങ്ങളുടെ പേരിൽ പുറത്തുവന്ന സർവേ പ്രവചനങ്ങൾ കാരണമായിട്ടുണ്ട്. ജനമനസ്സുകളെ പാകപ്പെടുത്താനായി വിലയ്ക്കെടുക്കപ്പെടുന്ന രാഷ്ട്രീയതന്ത്രമാണ് ഇത്തരം സർവേ റിപ്പോർട്ടുകൾ. 2004ലെ ലോക്സകഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിന് ആറും യുഡിഎഫിന് 14 ഉം സീറ്റാണ് ചാനൽ സർവേകൾ പ്രവചിച്ചത്. എന്നാൽ, ഫലം വന്നപ്പോൾ എൽഡിഎഫിന് 18 ഉം  യുഡിഎഫിനും  എൻഡിഎയ്ക്കും ഓരോ സീറ്റുവീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം പ്രവചന സർവേ റിപ്പോർട്ടുകൾക്ക് കഴമ്പില്ല. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനങ്ങൾ നൽകാൻ പോകുന്നത് 2004ലെ പോലുള്ള വൻ വിജയമാകും.

മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണം
ലോക്സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതീപ്രശ്നമല്ല. കൊള്ളരുതായ്മയിൽ റെക്കോഡിട്ട മോഡി ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാൻ ശബരിമലവിഷയത്തെ  രാഷ്ട്രീയ തിരശ്ശീലയാക്കാൻ ചില ശക്തികൾ പരിശ്രമിക്കുകയാണ്. അഞ്ച് ആണ്ടാകാൻ പോകുന്ന മോഡി ഭരണം രാജ്യത്തെ അപകടത്തിലാക്കി. ഈ കാലയളവിൽ ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ്ര ഭരണത്തിലെ അഴിമതി മുതലെടുത്ത് ഭരണത്തിലേറിയവർ അഴിമതിയിൽ മുന്നേറിയിരിക്കുകയാണ്. റഫേൽ വിമാന ഇടപാട് ഉൾപ്പെടെ അതാണ് അടിവരയിടുന്നത്. രണ്ടുകോടി പേർക്ക് ഒരുവർഷം തൊഴിൽ നൽകും എന്ന് പ്രകടനപത്രികയിൽ വാദ്ഗാനം ചെയ്തു. അത് പ്രകാരം പത്തുകോടി പേർക്ക് പുതുതായി തൊഴിൽ നൽകണമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരാണ്ടിലെ കാര്യംമാത്രം എടുത്താൽ ഒരുകോടി പത്തുലക്ഷം പേർക്ക് തൊഴിൽ പോയി. തൊഴിലില്ലായ്മയുടെ വർധനയിലാണ് മോഡി സർക്കാരിന് സർവകാലനേട്ടം. കർഷക ആത്മഹത്യ, വിലക്കയറ്റം, തൊഴിൽസുരക്ഷിതത്വം നഷ്ടപ്പെടൽ തുടങ്ങിയവയെല്ലാം സങ്കീർണവിഷയങ്ങളായി. നവ ഉദാരവൽക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇത്. ഇതിനും പുറമെയാണ് തീവ്രഹിന്ദുത്വ അഴിഞ്ഞാട്ടം. ഇതിന്റെയെല്ലാം ഫലമായി ഭരണഘടന, ജനാധിപത്യം, ബഹുസ്വരത എന്നിവയെല്ലാം ആർഎസ്എസ്നയിക്കുന്ന ബിജെപിയുടെ ഭരണത്തിൽ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ബിജെപി വീണ്ടും അധികാരത്തിൽവന്നാൽ ഭരണഘടനാസംവിധാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുമെന്നത് പകൽപോലെ വ്യക്തം. ഇങ്ങനെ ഏറ്റവും അപകടകരമായ ഹിന്ദുത്വ വർഗീയശക്തിയെ അധികാരത്തിൽനിന്ന്ന പുറത്താക്കുകയെന്നതാണ് ഈ ലോക്സിഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരണം. അതിന് ഇടതുപക്ഷത്തിന്റെ പാർലമെന്റിലെ ശക്തി വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്.

ഇതെല്ലാം മറച്ചുവച്ച് ശബരിമലയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് പ്രചരിപ്പിക്കുന്നത് മോഡി ഭരണത്തെയും സംഘപരിവാറിനെയും സഹായിക്കുന്നതാണ്. ശബരിമല യുവതീപ്രവേശം എൽഎഡിഎഫ് സർക്കാരോ  കമ്യൂണിസ്റ്റുകാരോ കൊണ്ടുവന്നതല്ല. യുവതികൾക്ക് പ്രവേശനം കിട്ടാനായി ഏതാനും സ്ത്രീകൾ സമർപ്പിച്ച കേസിൽ ഒരു വ്യാഴവട്ടക്കാലത്തെ വാദപ്രതിവാദത്തിനൊടുവിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ച വിധിയാണ്. അതിനെ പിന്തുണയ്ക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും ആദ്യഘട്ടത്തിൽ ചെയ്തത്. ഈ വിധി നടപ്പാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ  ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങോ സംസ്ഥാന സർക്കാരിനെ ഉപദേശിച്ചിട്ടില്ല. വിധി നടപ്പാക്കണമെന്നാണ് കേന്ദ്ര വനിതാക്ഷേമമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടത്. പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും സ്ത്രീകൾക്ക് ദർശനസൗകര്യം ഒരുക്കണമെന്നാണ് ബിജെപി എംപി സുബ്രഹ്മണ്യൻസ്വാമി പറഞ്ഞത്. വിധിക്കെതിരെ ഒരുവിഭാഗം പ്രക്ഷോഭം സംഘടിപ്പിച്ചപ്പോൾ അത് മനസ്സിലാക്കി സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് സംരക്ഷണം നൽകാനും മറ്റു നിയമനടപടി സ്വീകരിക്കുന്നതിനുമാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടത്. മോഡിയും മറ്റും കേരളത്തിൽ വന്ന് അടിക്കടി എൽഡിഎഫ് സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നുണ്ടെങ്കിലും ശബരിമലയിലെ കോടതിവിധി നടപ്പാക്കരുതെന്ന് പരസ്യമായി ഇതുവരെ മോഡി ആവശ്യപ്പെട്ടിട്ടില്ല.

സുപ്രീംകോടതി വിധി, ഉണ്ടിരിക്കുന്ന യജമാനന് വെളിപാടുണ്ടായതുപോലെ പൊടുന്നനവെ വന്ന ഒന്നല്ല എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ക്ഷേത്രാചാരത്തെയടക്കം തലനാരിഴകീറി പരിശോധിച്ച്ി 12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിധിയുണ്ടായത്. ഇതിനോട് സ്ത്രീസമൂഹം പൊതുവിലും  പുരോഗമനചിന്താഗതിക്കാരും  ഭരണഘടനാവിശ്വാസികളും പ്രത്യേകിച്ചും യോജിച്ചു. എന്നാൽ, വിശ്വാസികളിൽ ഒരുവിഭാഗം വിധിയോട് വിയോജിച്ചു. അത്തരക്കാരുടെ വികാരത്തെ ചൂഷണംചെയ്ത് എൽഡിഎഫ് സർക്കാർ വിരുദ്ധ സമരത്തിന് സംഘപരിവാർ ഇറങ്ങി. പിന്നാലെ കോൺഗ്രസും യുഡിഎഫിലെ കക്ഷികളും കൂടി. ഇതിനിടെ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയിൽ നൽകി. അത്തരം ഹർജികൾ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വാദം കേൾക്കുകയും  തുടർനടപടികൾ സ്വീകരിക്കാൻ നിശ്ചയിച്ചിരിക്കുകയുമാണ്. യുവതീപ്രവേശനത്തിന് അനുകൂലമാണ് എൽഡിഎഫ് സർക്കാർ. ആ നിലപാടിൽ ചാഞ്ചാട്ടമില്ല. അതുള്ളപ്പോൾത്തന്നെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ വിഷയത്തിൽ പ്രഖ്യാപിക്കുന്ന വിധി എന്തായാലും അത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകും. അതിനർഥം ശബരിമല വിഷയത്തിൽ ഭരണഘടനാനുസൃതമായിമാത്രമേ എൽഎഡിഎഫ് സർക്കാർ മുന്നോട്ടുപോകൂ എന്നാണ്.

നാടിനെ വികസനോന്മുഖമാക്കുന്ന ഭരണം
പുനഃപരിശോധനാ ഹർജിയുടെ വാദവേളയിൽ, സ്ത്രീപ്രവേശനത്തിനെതിരെ വാദിക്കാൻ കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനെ പ്രതിനിധാനംചെയ്തയ്ത മനു അഭിഷേക് സിങ്വി ഹാജരാകുകയും വിശ്വാസവും ആചാരവും ഭരണഘടനയുമായി ബന്ധിപ്പിക്കരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോൺഗ്രസ്മ നേതാവ് സിങ്വി ഉന്നയിച്ച വാദം രാജ്യത്ത് നടപ്പാക്കിയാൽ അയോധ്യയിൽ ബാബ്റി് മസ്ജിദ് പൊളിച്ച ഹിന്ദുത്വ കാവിപ്പടയ്ക്ക് ന്യായീകരണമാകും. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ലൈസൻസുമാകും. രാജ്യത്തെ നൂറുകണക്കിന് പള്ളികൾ പണ്ട് അമ്പലമാണെന്ന് സംഘപരിവാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് ഹിന്ദുത്വശക്തികളുടെ വിശ്വാസമാണെന്നും  ഇത് നടപ്പാക്കുന്നതിന് ഭരണഘടന തടസ്സം നിൽക്കരുത് എന്നും വന്നാൽ എന്താകും രാജ്യത്തിന്റെ അവസ്ഥ. വിശ്വാസവും ആചാരവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നാണ് 2018 സെപ്തംബർ 28ലെ ശബരിമലവിധിയിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കിയത്. ഇങ്ങനെ രാജ്യത്തിന്റെ സാമൂഹ്യ സാംസ്കാരിക ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സുപ്രീംകോടതി വിധി. ഈ വിധിയെ കേരളത്തിൽ എൽഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമാക്കുന്നതിൽ ബിജെപിക്കും ആർഎസ്എസിനും കൂട്ടായി നിൽക്കുകയാണ് കോൺഗ്രസും മുസ്ലിംലീഗും ഉൾപ്പെടുന്ന യുഡിഎഫ്.  തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ ആർഎസ്എസ്‐ ബിജെപിയുമായുളള വോട്ട് കച്ചവടത്തിനുള്ള അടിത്തറയാക്കി ശബരിമല വിഷയത്തെ മാറ്റാനാണ് നോട്ടം. ഈ പരിശ്രമത്തിന്റെ പരസ്യവിളംബരമാണ്  മലയിൻകീഴ്, കോട്ടുകാൽ, കരിയോട് പഞ്ചായത്തുകളിലെ  എൽഡിഎഫ് ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും കൈകോർത്തതിൽ തെളിയുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥയിൽ എ കെ ആന്റണി മുതലുള്ള നേതാക്കൾ വർഗീയതയ്ക്കെതിരായി സംസാരിക്കുന്നത് കേൾക്കുമ്പോൾ ആരും ചിരിച്ചുപോകും. കോൺഗ്രസ്സ നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ ആരാണ്? കെപിസിസി ഭാരവാഹിയായ കെ സുധാകരൻ ആരാണ്? ഇവരെല്ലാം ശബരിമല വിഷയത്തിൽ ആർഎസ്എസിനെ തോൽപ്പിക്കുന്ന വർഗീയതയല്ലേ വിളമ്പുന്നത്. പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി സുപ്രീംകോടതിയിൽ കോൺഗ്രസ്. നേതാവ് അഭിഷേക് സിങ്വി ഹാജരായത് കെപിസിസിയുടെയും  ഹൈക്കമാൻഡിന്റെയും പിന്തുണയോടെയല്ലേ. ശബരിമലയിൽ യുവതീപ്രവേശനം ഉണ്ടായാൽ ഹിന്ദുമതം തകരുമെന്ന ഭീതി പരത്തുന്നത് ദേശീയത്വമോ മതവിശ്വാസമോ അല്ല, തനി വർഗീയതയാണ്.

എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്തുന്നതിനുള്ള മാർഗം ബിജെപിക്കൊപ്പം ചേർന്ന് കണ്ടുപിടിക്കുന്നതിന് കേരളത്തിലെ യുഡിഎഫുകാർ, പ്രത്യേകിച്ച് കോൺഗ്രസ്ന നേതാക്കൾ തങ്ങളുടെ ഭാവനാശക്തിയും ചിന്തയും കേന്ദ്രീകരിക്കുന്നതിനുപകരം മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരിക്കാനുളള മാർഗത്തെപ്പറ്റി ചിന്തിക്കുകയാണ് വേണ്ടത്. ഇത് ഒരു പഴയ ലോകമല്ല. കേരളത്തിൽ എ കെ ആന്റണി പ്രസംഗിക്കുമ്പോൾ അത് ഇന്ത്യയിലാകെ കേൾക്കും. മോഡി സർക്കാരിനെയും പിണറായി സർക്കാരിനെയും ഒരു തട്ടിൽ തൂക്കുമ്പോൾ, മോഡിക്ക് പവിത്രത നൽകുകയാണ്. അത് ബിജെപിയെ സഹായിക്കലാണ്. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തെ പുനർനിർമിക്കാൻ എല്ലാവരും യോജിക്കണം. അങ്ങനെ യോജിക്കുന്നതിൽ കക്ഷികൾ തമ്മിലുള്ള വ്യത്യാസം മാറ്റിവയ്ക്കേണ്ടതില്ല. കക്ഷികൾതമ്മിൽ ലോക്സഭാ തെരഞ്ഞെടുപ്പുകളിലോ  മറ്റു തെരഞ്ഞെടുപ്പുകളിലോ മത്സരിക്കുന്നത് ഒഴിവാക്കേണ്ടതില്ല. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു കൊണ്ടു പോകുകയാണ് എൽഡിഎഫ് സർക്കാർ. ഈ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള ആയുധമാക്കി ശബരിമല വിഷയത്തെ മാറ്റരുത്. പ്രളയക്കുഴപ്പം മറികടക്കാൻ കേരളത്തിന് 31000 കോടി രൂപ വേണം. ഇതിൽ അയ്യായിരം കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ സഹായിച്ചത്. വിദേശ സഹായം വാങ്ങാൻ  കേന്ദ്ര സർക്കാർ അനുവദിച്ചില്ല. കേരളത്തെ ഒരു ശത്രുരാജ്യത്തെപ്പോലെയാണ് കേന്ദ്രം പരിഗണിക്കുന്നത്. ഇതിന് അറുതിവരുത്താൻ എല്ലാ കേരളീയരും മുന്നോട്ടുവരണം. പ്രളയത്തെ മറികടക്കാനും നവകേരളം സൃഷ്ടിക്കാനുമുള്ള യജ്ഞത്തിന്റെ ഭാഗമാണ് 25 ഇന നവപദ്ധതികൾ നിർദേശിക്കുന്ന സംസ്ഥാന ബജറ്റ്. പിണറായി വിജയൻ സർക്കാരിനെയും മോഡി സർക്കാരിനെയും കേന്ദ്രത്തിലെയും കേരളത്തിലെയും കോൺഗ്രസ്  നേതൃത്വത്തിലുള്ള മുൻ സർക്കാരുകളെയും താരതമ്യംചെയ്യാനുള്ള അവസരമാണ് ലോക്സ്ഭാ തെരഞ്ഞടുപ്പ്. നാടിനെ വിസ്മരിക്കുന്ന ഭരണമാണ്  ബിജെപിയുടെയും കോൺഗ്രസിന്റെയും. എന്നാൽ, നാടിനെ വികസനോന്മുഖമാക്കുന്നതിലും ജനങ്ങളുടെ കണ്ണീരൊപ്പുന്നതിലും ഇന്ത്യയ്ക്ക് മാതൃകയാണ് എൽഡിഎഫ് സർക്കാർ. ഇതെല്ലാം തിരിച്ചറിയുന്ന കേരളത്തിലെ ജനങ്ങൾ ലോക്സെഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ഉണ്ടാകും.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top