25 May Saturday

യുദ്ധഭ്രാന്ത് തടയുക

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 8, 2019


യുദ്ധഭ്രാന്ത് അരുതെന്ന് പറഞ്ഞാൽ അത്  രാജ്യദ്രോഹമെന്ന് ചിത്രീകരിക്കുന്ന വിചിത്രമായ പ്രചാരണാന്തരീക്ഷം ഇന്നുണ്ട്. ഭീകരത ഇന്ത്യക്കും ലോകത്തിനും ഭീഷണിയാണ്. ഭീകരതയുടെ വേര്ര അറുക്കണം. അതിനെല്ലാമുള്ള പരിഹാരം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ലെന്ന് അന്താരാഷ്ട്ര നയതന്ത്രവിദഗ്ധംരും ചിന്താശീലരും വ്യക്തമാക്കിയിട്ടുണ്ട്. പുൽവാമ ആക്രമണവും അതേത്തുടർന്നുള്ള ഇന്ത്യൻ സേനയുടെ പ്രതികരണവും പാകിസ്ഥാന്റെ നടപടിയുമെല്ലാം ഗൗരവമുള്ള വിഷയങ്ങളാണ്. എന്നാൽ, ഇതിനെ കേന്ദ്രീകരിച്ച് ഇന്ത്യൻ ജനതയെ ദേശഭക്തർ, ദേശദ്രോഹികൾ എന്നീ വിധത്തിൽ വേർതിരിക്കുന്ന തരംതാണ പ്രവൃത്തിയിലാണ് സംഘപരിവാറും  അവരെ അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും ഏർപ്പെട്ടിരിക്കുന്നത്ൾ.

രാഷ്ട്രീയമുതലെടുപ്പ് പാടില്ല
കശ്മീരിലെ പുൽവാമയിൽ 2500 അർധസൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ അദിൽ മുഹമ്മദ് ദർ എന്ന ഇരുപതുകാരൻ നീചമായ ചാവേറാക്രമണം നടത്തി 40 സൈനികരുടെ ജീവനെടുത്തു. ഈ ഭീകരസംഭവത്തെ തുടർന്നാണ്ം ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ബാലാകോട്ടിൽ ഭീകരരുടെ താവളം തകർക്കാൻ വ്യോമാക്രമണം നടത്തിയത്. തുടർന്ന് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടിക്ക് ശ്രമമുണ്ടായി. ഇരുഭാഗത്തും ഓരോ വിമാനംവീതം നഷ്ടപ്പെട്ടു. പാകിസ്ഥാന്റെ പിടിയിലായ ധീരനായ ഇന്ത്യൻ വിങ്ത കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് വിട്ടുതരാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും അവിടത്തെ സർക്കാരും നിർബന്ധിതമായി. ഇതിനുശേഷവും  ഇരുരാജ്യങ്ങളുടെയും അതിർത്തിയിലെ പിരിമുറുക്കം തുടരുകയാണ്. ഭീകരതയെ അമർച്ച ചെയ്യാനും ദേശസുരക്ഷയ്ക്കുംവേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും നടപടികൾക്ക് ഡൽഹിയിൽ ചേർന്ന 21 പ്രതിപക്ഷ പാർടികളുടെ യോഗം പിന്തുണ പ്രഖ്യാപിച്ചു. ബാലാകോട്ടിൽ നടന്ന മിന്നലാക്രമണത്തെ അനുകൂലിച്ചു. എന്നാൽ, ദേശസുരക്ഷയെ സങ്കുചിതരാഷ്ട്രീയത്തിന് ദുരുപയോഗപ്പെടുത്തുന്നതിനെ യോഗം വിമർശിച്ചു. സൈനികരുടെ ധീരതയും ത്യാഗവും ഉപയോഗിച്ച് രാഷ്ട്രീയമുതലെടുപ്പ് പാടില്ലെന്നും ഓർമപ്പെടുത്തി.

പാകിസ്ഥാന്റെ യുദ്ധവിമാനം തകർത്ത വിങ്ത കമാൻഡർ അഭിനന്ദൻ താൻ സഞ്ചരിച്ച വിമാനം തകർന്ന് പാകിസ്ഥാന്റെ മണ്ണിൽ പതിച്ചെങ്കിലും, പിന്നീടും അഭിനന്ദൻ കാണിച്ച മനഃസാന്നിധ്യവും ധീരതയും ദേശസ്നേഹത്തിന്റെ മറക്കാനാകാത്ത അധ്യായമായി. എന്നാൽ, അഭിനന്ദന്റെ ദേശസ്നേഹത്തെ മോഡിയുടെയും സംഘപരിവാറിന്റെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഇവരാകട്ടെ, ലോകസഎനഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വഭ്രാന്തിളക്കി വോട്ടുപിടിക്കാനുള്ള തിരക്കിലാണ്. അതിനായി ഇന്ത്യൻ ജനതയുടെ ഐക്യം തകർക്കാനുള്ള അധമവേലയിലാണ്. കശ്മീരിന് പുറത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കശ്മീരികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ വന്നു. അപ്പോഴാണ് കശ്മീരികൾക്കെതിരെ ആൾക്കൂട്ട ആക്രമണങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്ശ. പാകിസ്ഥാൻ വിരോധത്തെ മുസ്ലിംവിരുദ്ധ വികാരമാക്കാനുള്ള വർഗീയപ്രവർത്തനം സംഘപരിവാർ തീവ്രമാക്കിയിരിക്കുകയാണ്. അതിനൊപ്പം യുദ്ധത്തിനുള്ള മുറവിളിയും നടത്തുന്നു.

കശ്മീർ പ്രദേശത്തെയും അവിടത്തെ പ്രശ്നങ്ങളെയും ഏറ്റവും വഷളാക്കിയത് മോഡി സർക്കാരാണ്. ഗവർണർ ഭരണത്തിലൂടെ ജമ്മു കശ്മീരിനെ മോഡി സർക്കാർ നേരിട്ട് ഭരിക്കുകയാണ്.

അയൽരാജ്യത്തെ ബോംബിട്ട് തകർക്കുകയെന്ന ആഹ്വാനം മുഴക്കുന്ന അർണാബ്ട ഗോസ്വാമിമാരെ കൊണ്ട് ടിവി ന്യൂസ് റൂമുകൾ നിറയുന്ന ദൗർഭാഗ്യകരമായ കാഴ്ചയും കഴിഞ്ഞ നാളുകളിലുണ്ടായി. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും പാടില്ല. ഭീകരരെ ഒറ്റപ്പെടുത്താൻ ശക്തമായ നിയമ ‐ ഭരണ ‐ സൈനികനടപടി വേണം. എന്നാൽ, ഇന്ത്യൻ ജനതയെ ഒന്നാക്കി മുന്നോട്ടുകൊണ്ടുപോയാലേ ഇത് വിജയമാക്കാൻ കഴിയൂ. കശ്മീർ പ്രദേശത്തെയും അവിടത്തെ പ്രശ്നങ്ങളെയും ഏറ്റവും വഷളാക്കിയത് മോഡി സർക്കാരാണ്. ഗവർണർ ഭരണത്തിലൂടെ ജമ്മു കശ്മീരിനെ മോഡി സർക്കാർ നേരിട്ട് ഭരിക്കുകയാണ്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർടി(പിഡിപി)യും ബിജെപിയും രാഷ്ട്രീയമായി ഭിന്ന ധ്രുവത്തിലായിരുന്നെങ്കിലും അധികാരം പങ്കിടാൻ യോജിക്കുകയും അതുവഴി മൂന്ന് വർഷം സംസ്ഥാനഭരണം നടത്തുകയും ചെയ്തു. ആ ഭരണവും സഖ്യവും തകർന്നു.
ഭീകരത എന്ന അന്താരാഷ്ട്ര വിപത്ത്്

റാമും റഹീമും പരസ്പരം ആശ്ലേഷിച്ച്, സുഖവും ദുഃഖവും പങ്കുവച്ച് ഈ ഭൂമിയുടെ അവകാശികളായി ജീവിക്കുന്ന നാടാണ് ഇന്ത്യ. എന്നാൽ, കശ്മീരിൽ ജനങ്ങളിൽ ഭൂരിപക്ഷം, വിശിഷ്യാ യുവാക്കൾ പൊതുധാരയിൽ നിന്ന്ം അകന്നുപോയിരിക്കുന്നു. അതിന് പ്രധാനകാരണം കേന്ദ്രസർക്കാർ നയമാണ്. 2009ന് ശേഷം കശ്മീരിൽ ഏറ്റവും കൂടുതൽ മരണമുണ്ടായത് കഴിഞ്ഞ 12 മാസത്തിനിടയിലാണ്. അസോസിയറ്റ് പ്രസിന്റെ കണക്ക് പ്രകാരം 260 തീവ്രവാദികളും  160 സിവിലിയന്മാരും  150 ഇന്ത്യൻ സൈനികരുമുൾപ്പെടെ താഴ്വരയിൽ ഈ കാലയളവിൽ 570 പേർക്ക് ജീവഹാനി സംഭവിച്ചു. ഫെബ്രുവരി 14 ന് പുൽവാമയിൽ 2500 അർധസൈനികർ ഒന്നിച്ചുപോകുമ്പോഴാണ് 70 ബസുകൾ ചേർന്ന വ്യൂഹത്തിന് നടുവിലേക്ക് 350 കിലോ സ്ഫോടനശേഷിയുള്ള മറ്റൊരു വാഹനം ഇടിച്ചുകയറ്റിയ തീവ്രവാദ ആക്രമണമുണ്ടായത്. തീവ്രവാദ ആക്രമണത്തെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടാകാത്തതിൽ കശ്മീർ ഗവർണർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. അർധസൈനികർക്ക് യാത്ര ചെയ്യാൻ വിമാനം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയും വിമർശനവിധേയമായി.

പക്ഷേ, ഇത്തരം വിമർശനങ്ങളൊരിക്കലും ഭീകരവാദികളുടെ നീചപ്രവൃത്തിയെ അപലപിക്കുന്നതിനോ  ഭീകരതയുടെ താവളം തകർക്കുന്നതിനുള്ള യജ്ഞത്തെ ദുർബലപ്പെടുത്തുന്നതിനോ അല്ല. ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ വോട്ട് രാഷ്ട്രീയത്തിനായി മുതലെടുക്കുകയാണ് ബിജെപി. ഇതിനെ തുറന്നുകാട്ടുമ്പോൾ അതിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ തറവേലയാണ്. ഇതിനോട് ചേർന്ന് കമ്യൂണിസ്റ്റ് നേതാക്കളെ പാകിസ്ഥാൻ പക്ഷപാതികളാക്കി ചിത്രീകരിക്കാൻ ചില മാധ്യമപ്രവർത്തകർ ഉത്സാഹം കാട്ടുന്നത് മറുകണ്ടം ചാടലും കമ്യൂണിസ്റ്റ് വിരുദ്ധ വിഷം വമിപ്പിക്കലുമാണ്. ഇന്ത്യൻ സേനയുടെ ധീരതയെയും കഴിവിനെയും കമ്യൂണിസ്റ്റുകാർ മാനിക്കുന്നു. എന്നാൽ, നമ്മുടെ സൈന്യത്തെ അധിക്ഷേപിച്ചത് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ആണ്. യുദ്ധത്തിനും ആക്രമണത്തിനും തയ്യാറാകാൻ സൈന്യത്തിന് ആറ്, ഏഴ് മാസം വേണ്ടിവരുമെന്നും  ആർഎസ്എസിനാകട്ടെ സമയം വേണ്ടെന്നുമാണ് ആർഎസ്എസ് സമ്മേളനത്തിൽ മോഹൻ ഭാഗവത് പ്രസംഗിച്ചത്.  സൈന്യത്തെ തരംതാഴ്ത്തിയ സംഘപരിവാർ സമീപനത്തെ ചൂണ്ടിക്കാട്ടാൻ കമ്യൂണിസ്റ്റുകാരും എൽഡിഎഫ് നേതാക്കളുമേ തയ്യാറാകുന്നുള്ളൂ. കോൺഗ്രസ്ണ ഇവിടെയും നിശ്ശബ്ദമാണ്.

ഭീകരത ഇന്നൊരു അന്താരാഷ്ട്രവിപത്താണ്. ഇതിന് ദീർഘകാലം ചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിലാണ് ബീഭത്സരൂപം പൂണ്ടിരിക്കുന്നത്. അതിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന് കൈവന്ന മേൽകൈയുമാണ്

ഭീകരത ഇന്നൊരു അന്താരാഷ്ട്രവിപത്താണ്. ഇതിന് ദീർഘകാലം ചരിത്രമുണ്ടെങ്കിലും ഒരു പതിറ്റാണ്ടിനുള്ളിലാണ് ബീഭത്സരൂപം പൂണ്ടിരിക്കുന്നത്. അതിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് സോവിയറ്റ് യൂണിയന്റെ തിരോധാനവും അതേത്തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വത്തിന് കൈവന്ന മേൽകൈയുമാണ്. ഈ സാർവദേശീയ പശ്ചാത്തലത്തിൽ വേണം ഭീകരതയുടെ വിപത്തിനെ പ്രതിരോധിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകേണ്ടത്. ഭരണ‐നിയമ‐സൈനികനടപടിമാത്രം പോരാ പ്രത്യയശാസ്ത്ര ആശയതലങ്ങളിലെ ക്യാമ്പയിനും ശക്തമാക്കണം. അന്താരാഷ്ട്ര ഭീകരതയുടെ പ്രശ്നത്തെ മുസ്ലിംവിരുദ്ധത വളർത്താൻ ബിജെപി ‐ ആർഎസ്എസ് ശക്തികൾ ശ്രമിക്കുമ്പോൾ അതിനെ തുറന്നെതിർക്കുന്നത് കമ്യൂണിസ്റ്റുകാരും എൽഡിഎഫുമാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് നേതാക്കളെ പാകിസ്ഥാൻ പക്ഷപാതികളെന്ന് മുദ്രകുത്താൻ നോക്കുന്നത്. ഈ വിഷയത്തിലും സംഘപരിവാറിനെതിരെ "കമാ' എന്നൊരക്ഷരം ഉച്ചരിക്കാൻ കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും കഴിയുന്നില്ല.

ഇന്തോ‐പാക് സംഘർഷം വളർത്താൻ ശ്രമിക്കുന്നത് അമേരിക്കയും ഇസ്രയേലുമാണ്. ആയുധക്കച്ചവടം  കൊഴുപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്തോ ‐ പാക് സംഘർഷം വളർന്നാൽ ഇസ്രയേൽ ഇന്ത്യയുമായി നടത്തുന്ന ആയുധ ഇടപെടലുകൾ പല ഇരട്ടിയാകുമെന്ന് "ദ ഇൻഡിപെൻഡന്റി'ൽ  പത്രപ്രവർത്തകനായ റോബർട്ട് ഫിസ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ കെ പി ഫാബിയാൻ  ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്തിയതും ശ്രദ്ധേയമാണ്. യുദ്ധം കൊണ്ട് ഇന്ത്യക്കും പാകിസ്ഥാനും ഒരു നേട്ടുവുമുണ്ടാകില്ലെന്നും മനുഷ്യർ കൊല്ലപ്പെടുന്നതിൽ അധികമൊന്നും സംഭവിക്കില്ലെന്നും  അതിനാൽ യുദ്ധത്തിലേക്ക് വിഷയം കടക്കുന്നത് തടയണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമചിത്തതയുള്ള നയതന്ത്രജ്ഞരും സമാധാനകാംക്ഷികളും യുദ്ധത്തെ അനുകൂലിക്കുന്നില്ല. ആണവരാജ്യങ്ങളായ ഇന്ത്യയും  പാകിസ്ഥാനും   യുദ്ധത്തിലേർപ്പെട്ടാൽ വിപത്ത്വ   വലുതാണ് .  അതിനാൽ യുദ്ധജ്വരം പടർത്തുന്ന ഏതൊരു നീക്കത്തെയും ശക്തിയുക്തം എതിർക്കണം. ഭീകരരെ ഒറ്റപ്പെടുത്താൻ ഒരേ മനസ്സോടെ രാജ്യം മുന്നോട്ടേക്ക് പോകുകയും വേണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top