23 March Saturday

ഭരണഘടനാ സംരക്ഷണം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Nov 16, 2018

ഭരണഘടനാ സംരക്ഷണദിനമായി നവംബർ 26 ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്-തിരിക്കുകയാണ്. ആർഎസ്-എസ്- നിയന്ത്രിക്കുന്ന ബിജെപിയുടെ കേന്ദ്രസർക്കാർ നാലരവർഷത്തെ ഭരണംകൊണ്ട്- ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും  ദുർബലമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദിനാചരണം. ഇതിന് ദേശീയമായി മാത്രമല്ല, സംസ്ഥാനതലത്തിലും പ്രാധാന്യമുണ്ട്-. “ഭരണഘടനയുടെ അലകുംപിടിയും മാറ്റണം’, “ബൂർഷ്വാ കോടതി തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയിട്ടുള്ള കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനാ സംരക്ഷണദിനം ആചരിക്കുന്നതിന്റെ പൊരുളെന്തെന്ന് ചിലർ ചോദിക്കാം. ഭരണഘടനയുടെയും കോടതിയുടെയും വർഗപരമായ പരിമിതി ഞങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്-. എന്നാൽ, ഭരണഘടനയെയും കോടതിയെയും അപ്രസക്തമാക്കുന്ന സേച്ഛാധിപത്യവാഴ്-ച കമ്യൂണിസ്റ്റുകാരുടെ സങ്കൽപ്പത്തിലില്ല.

ഇന്ത്യൻ ഭരണഘടനയെയും അത്- ഉറപ്പ്- നൽകുന്ന പാർലമെന്ററി ജനാധിപത്യത്തെയും സംരക്ഷിക്കേണ്ടത്- തൊഴിലാളിവർഗത്തിന്റെ ആവശ്യമാണ്. ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും ചൂഷിതരായ ഭൂരിപക്ഷത്തിന്, ചൂഷകരായ ന്യൂനപക്ഷത്തിനെതിരെ പോരാടാനുള്ള ആയുധമാണെന്ന് ഇ എം എസ്- ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ക്കാട്ടിയിട്ടുണ്ട്-. പക്ഷേ എപ്പോഴെല്ലാം ചൂഷിതരായ ഭൂരിപക്ഷം ഈ ആയുധം ഉപയോഗിച്ച്- അധികാരം നേടുകയോ മേധാവിത്വം സ്ഥാപിക്കുകയോ ചെയ്-തോ അപ്പോഴെല്ലാം ചൂഷകരായ ന്യൂനപക്ഷം ജനാധിപത്യത്തെയും ഭരണഘടനയെയും നാമമാത്രമാക്കാനും അട്ടിമറിക്കാനും ശ്രമിക്കും. ഇതിന്റെ അനുഭവമാണ് വിമോചനസമരം മുതൽ ഇപ്പോഴത്തെ അയോധ്യ‐ശബരിമല വിഷയങ്ങളിൽവരെ കാണുന്നത്-.

ഇവിടെയൊരു ചോദ്യം ഉയരാം. ചൂഷിതരായ ഭൂരിപക്ഷത്തിന്റെ ചേരിയിൽ നിൽക്കുന്ന കമ്യൂണിസ്റ്റ്- പ്രസ്ഥാനത്തെക്കാൾ, ചൂഷകരായ ന്യൂനപക്ഷത്തിനായി നിലകൊള്ളുന്ന ബിജെപി‐കോൺഗ്രസ‌്- എന്നീ കക്ഷികൾക്ക്- ദേശീയമായി വലിയ ബഹുജനസ്വാധീനമില്ലേയെന്ന ചോദ്യം. സ്വാതന്ത്ര്യപ്രാപ്-തിക്ക്- മുമ്പെന്നപോലെ പിമ്പും കമ്യൂണിസ്റ്റ്- പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ വിപ്ലവപ്രസ്ഥാനങ്ങളും രാഷ്ട്രീയസ്വാധീനത്തിന്റെ അളവ്- വച്ച്- നോക്കിയാൽ വെറും ന്യൂനപക്ഷമാണ്. പക്ഷേ, ഈ രണ്ട്- കാലയളവിലും യാഥാസ്ഥിതികരുടെയും വലതുപക്ഷക്കാരുടെയും വർഗീയവാദികളുടെയും ആശയപരമായ പ്രത്യാക്രമണങ്ങളെയും ഭീകരമായ മർദനവാഴ്-ചയെയും അതിജീവിച്ചുകൊണ്ട്- കയറ്റിറക്കങ്ങളിലൂടെയാണെങ്കിലും കമ്യൂണിസ്റ്റ്- പ്രസ്ഥാനം മുന്നേറുകയാണ്. ചിലപ്പോഴെല്ലാം ചില മേഖലകളിലോ ചില സംസ്ഥാനങ്ങളിലോ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും.

കേരളത്തിലെ എൽഡിഎഫ്- സർക്കാർ ചൂഷകവർഗത്തിനും അവയെ പ്രതിനിധാനം ചെയ്യുന്ന ബിജെപി‐ആർഎസ്-എസ്-‐കോൺഗ്രസ‌് ശക്തികൾക്കും കണ്ണിലെ കരടാണ്. പിണറായി വിജയൻ സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക്- പ്രതീക്ഷ നൽകുന്ന ബദലാണ്. മഹാപ്രളയത്തിൽ കേരളം അകപ്പെട്ട വേളയിൽ ലോകത്തിന് മുന്നിൽപ്പോലും കേരള സർക്കാർ മഹത്തായ മാതൃകാഭരണമായി. ഇതെല്ലാംകാരണം എൽഡിഎഫ്- സർക്കാരിനെ എങ്ങനെയെല്ലാം ഒറ്റപ്പെടുത്തണമെന്നും അട്ടിമറിക്കണമെന്നും വിരുദ്ധശക്തികൾ മോഹിക്കുകയാണ്.

കേരളത്തിലെ എൽഡിഎഫ്- സർക്കാർ ചൂഷകവർഗത്തിനും അവയെ പ്രതിനിധാനം ചെയ്യുന്ന ബിജെപി‐ആർഎസ്-എസ്-‐കോൺഗ്രസ‌് ശക്തികൾക്കും കണ്ണിലെ കരടാണ്. പിണറായി വിജയൻ സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക്- പ്രതീക്ഷ നൽകുന്ന ബദലാണ്. മഹാപ്രളയത്തിൽ കേരളം അകപ്പെട്ട വേളയിൽ ലോകത്തിന് മുന്നിൽപ്പോലും കേരള സർക്കാർ മഹത്തായ മാതൃകാഭരണമായി. ഇതെല്ലാംകാരണം എൽഡിഎഫ്- സർക്കാരിനെ എങ്ങനെയെല്ലാം ഒറ്റപ്പെടുത്തണമെന്നും അട്ടിമറിക്കണമെന്നും വിരുദ്ധശക്തികൾ മോഹിക്കുകയാണ്. അതിന്റെഭാഗമായാണ് ശബരിമലയിൽ പ്രായഭേദമെന്യേ സ്-ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറയാക്കി എൽഡിഎഫ്- സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള പ്രക്ഷോഭം. ദേശീയമായി രണ്ട്- ചേരിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ സയാമീസ്- ഇരട്ടകളായി. ദേശീയനേതൃത്വത്തിന്റെ നിലപാടുപോലും തള്ളിയാണ് കോൺഗ്രസ‌്- സംഘപരിവാറിന്റെ മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്നത്-. സ്-ത്രീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ സെപ‌്തംബർ 28ലെ വിധിയുടെ പശ്ചാത്തലത്തിൽ തുലാമാസപൂജയ്-ക്കും ചിത്തിര ആട്ടവിശേഷസമയത്തും സംഘർഷവും അക്രമവും ശബരിമലയിൽ സംഘപരിവാർ നേതൃത്വത്തിൽ കെട്ടഴിച്ചുവിട്ടിരുന്നു.

തീവ്രഹിന്ദുത്വ അജൻഡ
ഇനി മണ്ഡലകാലത്തിനും മകരവിളക്കിനുമായി നടതുറക്കുകയാണ്. നവംബർ 16ന് തുറക്കുന്ന നട ചില ദിവസങ്ങളൊഴികെ ജനുവരി 20 വരെ ഭക്തജനങ്ങളെ ഉൾക്കൊള്ളും. മകരവിളക്ക്- തീർഥാടന കാലയളവിൽ ശബരിമലയിൽ സമാധാനപരമായി ആരാധകർ എത്തി ദർശനം നടത്തി മടങ്ങുന്നതിനുള്ള അന്തരീക്ഷമാണ് വേണ്ടത്-. അയ്യപ്പനോട്- ഭക്തിയും ആരാധനയും ഉള്ള ഏവരും അതിനാണ് മുൻകൈയെടുക്കേണ്ടത്-. പ്രശ്-നരഹിതമായും ശാന്തിയോടെയും ശബരിമലപ്രശ്-നം പരിഹരിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആത്മാർഥമായ ആഗ്രഹം. അതുകൊണ്ടാണ് സർവകക്ഷിയോഗം സർക്കാർ വിളിച്ചുചേർത്തത്-. എന്നാൽ, സർവകക്ഷിയോഗത്തിൽ നിന്ന‌് ഇറങ്ങിപ്പോയി ശബരിമലവിഷയത്തിൽ വിധ്വംസകനിലപാട്- ശക്തിപ്പെടുത്തിയിരിക്കുകയാണ് ബിജെപിയും  കോൺഗ്രസ‌്- നേതൃത്വത്തിലുള്ള യുഡിഎഫും. ഹിന്ദുത്വ വർഗീയത മുറുകെപ്പിടിക്കുന്നതിൽ ബിജെപിയും കോൺഗ്രസും പരസ്-പരമത്സരത്തിലാണ്. ഭരണഘടനയെയും സുപ്രീംകോടതിയെയും നിരാകരിക്കാൻ ആവശ്യപ്പെടുകയാണ് സർവകക്ഷിയോഗത്തിൽ ഇരുകൂട്ടരും ചെയ്-തത്-. ശ്രീധരൻപിള്ളയ്-ക്കും രമേശ്- ചെന്നിത്തലയ്-ക്കും ഒരേ സ്വരമായിരുന്നു. അത്- കേട്ടപ്പോൾ നിങ്ങൾ ഒരേ തോണിയിലാണല്ലോ സഞ്ചരിക്കുന്നതെന്ന് ഞാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. പിന്നീട്- സംസാരിച്ച മുസ്ലിംലീഗ്- നേതാവ്- ഡോ.എം കെ മുനീർ അത്- നിഷേധിച്ചു. പക്ഷേ ആ നിഷേധത്തിന് ആയുസ്സില്ലായിരുന്നു. സുപ്രീംകോടതിയെയും  ഭരണഘടനയെയും മാനിക്കുന്ന സർക്കാർ നിലപാട്- നിയമവ്യവസ്ഥയുള്ള ഒരു രാജ്യത്ത്- അനിവാര്യമായി ഒരു സർക്കാർ സ്വീകരിക്കേണ്ടതാണ്.

എന്നാൽ, അതിൽ പ്രതിഷേധിച്ച്- ചെന്നിത്തല വാക്കൗട്ട്- പ്രഖ്യാപിച്ചു. ഉടനെതന്നെ ശ്രീധരൻപിള്ള അത്- ആവർത്തിച്ചു. ഇറങ്ങിപ്പോക്കിനുള്ള ധാരണ യോഗത്തിന് മുമ്പേ ഇരുകൂട്ടരും തമ്മിൽ ഉണ്ടാക്കിയിരുന്നു. ഇങ്ങനെ ശബരിമലവിഷയത്തിൽ എൽഡിഎഫ്- സർക്കാർ വിരുദ്ധ സമരത്തിനായി രണ്ടുകൂട്ടരും ഐക്യത്തോടെ ആസൂത്രിതമായി നീങ്ങുകയാണ്. ഇതൊക്കെയാണെങ്കിലും ഹിന്ദുത്വ അജൻഡയിൽ സംഘപരിവാറിനെ കടത്തിവെട്ടുന്ന കോൺഗ്രസ്- നിലപാടിൽ ശ്രീധരൻപിള്ള യോഗത്തിൽ പരിഭവം പ്രകടിപ്പിച്ചിരുന്നു. ശബരിമലയിൽ യുവതികളെ തടയുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. തടയും എന്ന് പറഞ്ഞത്- കെപിസിസി വർക്കിങ‌്- പ്രസിഡന്റല്ലേ എന്നും അദ്ദേഹം ചോദിച്ചു. തീവ്രഹിന്ദുത്വ അജൻഡ ഏറ്റെടുത്ത്- ബിജെപിയെ പിന്നിലാക്കുന്നതിനുള്ള മത്സരത്തിലാണ് കോൺഗ്രസ‌്-. അത്- സർവകക്ഷിയോഗം തെളിയിച്ചു.
കോടതിവിധിക്കെതിരായ നിലപാട്-  സർക്കാരിന്  സ്വീകരിക്കാൻ കഴിയില്ല

സെപ്തംബർ 28ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്-. പുനഃപരിശോധന ആവശ്യപ്പെടുന്ന ഹർജികൾ ജനുവരി 22ന്   തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി നവംബർ 13ന് തീരുമാനിച്ചു. അതിനൊപ്പം യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ച്- വിധിക്ക്- സ്റ്റേയില്ലെന്നും ചീഫ്- ജസ്റ്റിസ്- രഞ്-ജൻ ഗൊഗോയ്- അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്- വ്യക്തമാക്കി

സെപ്തംബർ 28ലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്-. പുനഃപരിശോധന ആവശ്യപ്പെടുന്ന ഹർജികൾ ജനുവരി 22ന്   തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീംകോടതി നവംബർ 13ന് തീരുമാനിച്ചു. അതിനൊപ്പം യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ച്- വിധിക്ക്- സ്റ്റേയില്ലെന്നും ചീഫ്- ജസ്റ്റിസ്- രഞ്-ജൻ ഗൊഗോയ്- അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്- വ്യക്തമാക്കി. ഈ ഉത്തരവിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ‌്‌ ശ്രീധരൻപിള്ളയും പ്രതിപക്ഷനേതാവ്- രമേശ്- ചെന്നിത്തലയും സ്വാഗതംചെയ്-തിരുന്നു. അത്- പ്രകാരമാണെങ്കിൽ കോടതിവിധി നടപ്പാക്കാനുള്ള സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കാനും പുനഃപരിശോധനാ ഹർജിയിലെ തീർപ്പിനായി കാത്തിരിക്കാനുമുള്ള വിവേകപൂർവമായ നിലപാട്- ഇക്കൂട്ടർ സ്വീകരിക്കുകയാണ് വേണ്ടത്-. റിവ്യു ഹർജികൾ ഒറ്റയടിക്ക്- തള്ളാതെ വാദം കേൾക്കാൻ തീരുമാനിച്ചതുവഴി പുതിയ നിയമസാധ്യതകൾക്കുള്ള വഴി പൂർണമായി അടഞ്ഞിട്ടില്ലെന്ന് നിയമജ്ഞർ വ്യക്തമാക്കുന്നു.

പുനഃപരിശോധനാ ഹർജികൾ ഉടനടിതന്നെ കേൾക്കാൻ സുപ്രീംകോടതി തയ്യാറായി എന്നത്- പ്രധാനമാണ്. അതുപോലെ, ഭരണഘടനാ ബെഞ്ചിന്റെ വിധി അപ്രസക്തമാക്കുകയോ മരവിപ്പിക്കുകയോ ചെയ്-തിട്ടില്ലെന്നതും പ്രത്യേകം ഓർക്കണം. കേസ്- ഇനി സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22 വരെ യുവതീപ്രവേശനം തടയാൻ സർക്കാരിനോ  പൊലീസിനോ  ഹൈക്കോടതികൾക്കോ കഴിയില്ലെന്ന് നിയമപണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്-. സമവായത്തിന്റെയോ  നിയമ സമാധാനത്തിന്റെയോ കാരണംപറഞ്ഞ്- ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിനെ എതിർക്കാൻ  സർക്കാരിന് കഴിയില്ല. അങ്ങനെ ചെയ്-താൽ സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പ്- തന്നെ നിയമപരമായി ചോദ്യംചെയ്യപ്പെടും. ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക്- സ്റ്റേയില്ലാത്തതിനാൽ സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ സന്നിധാനത്തിലേക്ക്- പ്രവേശനത്തിന് വരുന്ന യുവതികൾക്ക്- സുരക്ഷയൊരുക്കേണ്ട ബാധ്യത സർക്കാരിനും പൊലീസിനുമുണ്ട്-. കോടതിവിധിക്കും ഭരണഘടനയ്-ക്കുമെതിരായ നിലപാട്- സംസ്ഥാന സർക്കാരിന് സ്വീകരിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കി അയ്യപ്പന്റെപേരിൽ നടത്തുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാൻ എല്ലാവരും തയ്യാറാകണം.

ശബരിമലയെ കലാപഭൂമിയാക്കരുത‌്
ശബരിമല സ്-ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി പുരോഗമനപരവും സ്-ത്രീ‐പുരുഷ തുല്യതയ്-ക്ക്- ശക്തിപകരുന്നതുമാണെന്ന നിലപാടാണ് എൽഡിഎഫിനും സിപിഐ എമ്മിനുമുള്ളത്-.  എന്നാൽ, യുവതീപ്രവേശനം ആചാരലംഘനമാണെന്ന് വിശ്വസിക്കുന്ന ഒരുവിഭാഗം ആളുകളുടെ വിശ്വാസം മാറ്റിയെടുക്കാൻ ബലപ്രയോഗത്തിന്റെയോ  പൊലീസ്- നടപടിയുടെയോ വഴിതേടുന്നില്ല സിപിഐ എമ്മും എൽഡിഎഫ്- സർക്കാരും. ഇക്കാര്യത്തിൽ ആശയപരമായ സമരം ഞങ്ങൾ തുടരും. ശബരിമല ദർശനത്തിന്  വിശ്വാസികളായ സ്-ത്രീകൾക്ക്- ലഭിച്ചിരിക്കുന്ന ഭരണഘടനാപരമായ അവകാശത്തെ ഞങ്ങൾ ചോദ്യംചെയ്യുന്നില്ല. എന്നാൽ, ശബരിമലയെ കലാപഭൂമിയാക്കരുത്- എന്ന താൽപ്പര്യം ശക്തമായി  ഉയർത്തിപ്പിടിക്കുന്നു. ശബരിമലയുടെ കാര്യത്തിൽ സുപ്രീംകോടതിയെടുക്കുന്ന വിധികളും ഉത്തരവുകളും എന്തായാലും എൽഡിഎഫ്- സർക്കാർ അത്- നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നുണ്ട്-. അത്- ഈ വിഷയത്തിൽ സർക്കാരിനുള്ള തുറന്ന മനസ്സിന്റെ തെളിവാണ്.

മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്-ക്കരുത‌്
ഈ ഘട്ടത്തിൽ അഴീക്കോട്- നിയമസഭാമണ്ഡലത്തിൽ മുസ്ലിംലീഗ്- പ്രതിനിധി കെ എം ഷാജിയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതിവിധിക്ക്- പ്രാധാന്യമുണ്ട്-. മതത്തിന്റെയോ  ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ വോട്ട്- തേടുന്നത്- നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്- വിധി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മതവും ജാതിയും പ്രചരിപ്പിച്ച്- വോട്ട്- പിടിച്ച ഷാജിക്ക്- അയോഗ്യത കൽപ്പിച്ച ഹൈക്കോടതിവിധി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്-ക്കുന്നതിനെതിരായ മുന്നറിയിപ്പാണ് ഈ വിധി. മതനിരപേക്ഷത എന്തുകൊണ്ട്- ഇന്ത്യൻ ഭരണഘടനയുടെ നെടുംതൂണാണെന്നത്- അടിവരയിട്ട്- 2017ലെ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്-.

ഡോ. എസ്- രാധാകൃഷ്-ണന്റെയും  ഡോ.ബി ആർ അംബേദ്-കറുടെയും വാക്കുകളും 1962 മുതലുള്ള സുപ്രീംകോടതി വിധികളും അന്നത്തെ ചീഫ്- ജസ്റ്റിസ്- ഠാക്കൂർ വിധിന്യായത്തിലുൾപ്പെടുത്തിയിട്ടുണ്ട്-. മതത്തെ തെരഞ്ഞെടുപ്പ്- പ്രചാരണത്തിനുള്ള ഉപാധിയാക്കുന്നത്- ഇന്ന് മുമ്പെന്നത്തെക്കാൾ പ്രകടമാണ്. മതത്തെ തന്നെ രാഷ്ട്രീയ അടിത്തറയും മേൽക്കൂരയുമാക്കിയിരിക്കുന്ന പാർടിയാണ് ബിജെപി. ആർക്കും ഏത്- മതത്തിലും വിശ്വസിക്കാനും ഒന്നിലും വിശ്വസിക്കാതിരിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. അതിനെ തകർക്കാനാണ് ബിജെപി നിലകൊള്ളുന്നത്-. ജാതിയുടെ പേരിലുള്ള അയിത്തം, ആൾക്കൂട്ട കൊലപാതകം ഇതെല്ലാം ഉന്നയിക്കുന്നത്- തെരഞ്ഞെടുപ്പ്- കുറ്റമാകാൻ പാടില്ല എന്ന വാദം പ്രധാനമാണ്. അക്കാര്യത്തിൽ 2017ലെ സുപ്രീംകോടതി വിധിയിൽ വ്യക്തത വരേണ്ടതുണ്ട്-.

അതൊക്കെയാണെങ്കിലും അഴീക്കോട്- നിയമസഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ്- വിധി മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നതിനെതിരായ താക്കീതാണ്. മുസ്ലിംലീഗ്- എന്ന പേരിൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുതന്നെ നിയമപരമായ വെല്ലുവിളിയാണ്. ലീഗ്- ഉൾപ്പെടുന്ന യുഡിഎഫിന് മാത്രമല്ല, ആർഎസ്-എസ്- നിയന്ത്രിക്കുന്ന ബിജെപിക്കും എതിരായ വിധിയാണിത്-. ഭാരതീയ ജനതാ പാർടി എന്ന പേരുകൊണ്ട്- അവരുടെ മതമൗലികതയെ മറച്ചുവയ്-ക്കാനാകില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം ഒളിച്ചുവയ്-ക്കാത്ത പാർടിയാണ് അത്-. അതുകൊണ്ടാണ് കോടതിവിധിക്ക്- കാക്കാതെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് സംഘപരിവാർ പ്രഖ്യാപിക്കുകയും അതിന് കേന്ദ്രമന്ത്രിമാരും  യുപി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരും രംഗത്തിറങ്ങുകയും ചെയ്-തത്-. അയോധ്യയെയും ശബരിമലയെയും മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വോട്ട്- പിടിക്കാനുള്ള ഉപകരണമാക്കുകയാണ് ഇക്കൂട്ടർ. ഇതുവഴി ഭരണഘടനയെയും കോടതിയെയും വെല്ലുവിളിക്കുകയാണ്.

ശബരിമലയുടെപേരിൽ എൽഡിഎഫ്- സർക്കാരിനെ അസ്ഥിരീകരിക്കാൻ ബിജെപിയെ കൂട്ടുപിടിക്കുന്ന കോൺഗ്രസും യുഡിഎഫും മതത്തെയും മതാചാരങ്ങളെയും രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് വോട്ട്- പിടിക്കാനുള്ള സൂത്രപ്പണിയിലാണ്. അഴീക്കോട്- തെരഞ്ഞെടുപ്പ്- കേസിലെ കോടതി വിധിയിൽനിന്ന‌് പാഠം പഠിക്കാൻ യുഡിഎഫ്- തയ്യാറല്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്-. ഇക്കാര്യങ്ങൾ തുറന്നുകാട്ടാൻ ഭരണഘടനാ സംരക്ഷണ ദിനാചരണത്തെ പ്രയോജനപ്പെടുത്തുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top