13 August Thursday

ലോക ഭിന്നശേഷിദിനം; ദേശീയപുരസ്‌കാര നിറവിൽ മുന്നേറാം

കെ കെ ശൈലജUpdated: Tuesday Dec 3, 2019

ഒരിക്കൽക്കൂടി ലോക ഭിന്നശേഷിദിനം എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച്- അഭിമാനിക്കാൻ ഏറെ വകയുണ്ട്-. ഭിന്നശേഷിരംഗത്ത്- മാതൃകാപരമായ പ്രവർത്തനം നടത്തിയ കേരളത്തെ 2019ലെ ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്--കാരത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. ഭിന്നശേഷിക്കാരുടെ അവകാശസംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവൽക്കരണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്-. ലോക ഭിന്നശേഷിദിനത്തിൽ രാഷ്‌ട്രപതിയുടെ കൈയിൽനിന്ന്‌ ഇങ്ങനെയൊരു അവാർഡ്- ഏറ്റുവാങ്ങുമ്പോൾ കേരളത്തിന് ഏറെ അഭിമാനിക്കാം. ഈ സർക്കാർ അധികാരമേറ്റതിനുശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന നൂതന പദ്ധതികൾക്കുള്ള അംഗീകാരമാണ് ഈ പുരസ്--കാരം. കേരളത്തിൽനിന്ന്‌ വിവിധ കാറ്റഗറികളിലായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിനുമുമ്പ്- അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാർഡ്- ആദ്യമായാണ് ലഭിക്കുന്നത്-. ഭിന്നശേഷി മറികടന്ന് മാതൃകാപരമായ പ്രവർത്തനം നടത്തിയ കേരളത്തിലെ നാല്‌ ഭിന്നശേഷിക്കാർക്ക്- വ്യക്തിഗത അവാർഡുകൂടി ഈവർഷം  ലഭിച്ചത്- സന്തോഷം ഇരട്ടിപ്പിക്കുന്നു.

വിപുലമായ പ്രവർത്തനങ്ങൾ

ഭിന്നശേഷിമേഖലയുടെ പുരോഗതിക്കായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്-. അതിന്റെ ഭാഗമായി പിഎസ്-സിയിലും കേരള അഡ്-മിനിസ്--ട്രേറ്റീവ്- സർവീസിലും എയ്‌ഡഡ്- വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക്- നാല്‌ ശതമാനം ജോലി സംവരണം ഏർപ്പെടുത്തി. ഗർഭസ്ഥശിശുമുതൽ ശയ്യാവലംബർവരെയുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും അഭിമുഖീകരിക്കാൻ കഴിയുന്ന സമഗ്ര ജീവിതചക്ര സമീപനത്തിലൂടെ അംഗപരിമിതി-ക്ക്- അതീതമായി ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക്- എത്തിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങളാണ് സാമൂഹ്യനീതിവകുപ്പ്- ഏറ്റെടുത്തിരിക്കുന്നത്-. സാമൂഹ്യനീതി വകുപ്പിനുകീഴിൽ വിവിധ ഏജൻസികളായ ഭിന്നശേഷിക്കാരുടെ സംസ്ഥാന കമീഷണറേറ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്- ഓഫ്- സ്-പീച്ച്- ആൻഡ്‌ ഹിയറിങ്‌-, കേരള സാമൂഹ്യസുരക്ഷാ മിഷൻ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ, നിപ്-മർ  തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികൾ ഏകോപിപ്പിച്ച്- നടപ്പാക്കുന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ട്-.

നാഷണൽ ട്രസ്റ്റിന് കീഴിൽ ഏറ്റവും കൂടുതൽ ലീഗൽ ഗാർഡ്യൻഷിപ്പ്- സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതിനും നിരാമയ ഇൻഷുറൻസ്- പദ്ധതിയിൽ ദേശീയതലത്തിൽ മികച്ച എൻട്രോൾമെന്റ്- ശതമാനം കൈവരിക്കാനായതിനും ഇതിനോടകംതന്നെ സംസ്ഥാന സർക്കാരിന് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്-.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഭിന്നശേഷിക്കാർക്ക്- അനുയോജ്യമായ തസ്-തികകൾ കണ്ടെത്തി ആർപിഡബ്ല്യുഡി ആക്ട്- 2016 പ്രകാരം തൊഴിൽസംവരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുനരധിവാസം ഉറപ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികൾ, അടിയന്തരഘട്ടങ്ങൾ നേരിടുന്നതിനുള്ള പരിരക്ഷാപദ്ധതി, സാങ്കേതികവിദ്യയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള അസിസ്റ്റീവ്- ടെക്--നോളജി തുടങ്ങിയ പദ്ധതികളും ഭിന്നശേഷിമേഖലയെ ശക്തിപ്പെടുത്തുന്നു.

2016ലെ ആർപിഡബ്ല്യുഡി ആക്ടിൽ വ്യവസ്ഥ ചെയ്-തിട്ടുള്ള എല്ലാ കാര്യവും വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്നതിനും ആയതിന്റെ ഭാഗമായി എല്ലാ തലത്തിലും ആക്ടിന്റെ വ്യവസ്ഥകൾ സംബന്ധിച്ച്- ബോധവൽക്കരണം നടത്തുന്നതിനും സാമൂഹ്യനീതിവകുപ്പിന്‌ സാധിച്ചിട്ടുണ്ട്-. ഭിന്നശേഷിമേഖലയിലെ സേവനം സമ്പൂർണതയിലെത്തിക്കാൻ നിഷ്- മുഖേന വിവിധ കോഴ്--സുകൾ  സംഘടിപ്പിക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്-.

ക്ഷേമപദ്ധതികൾ

സാമൂഹ്യനീതിവകുപ്പ്-, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ, കേരള സാമൂഹ്യസുരക്ഷാ മിഷൻ എന്നിവവഴി ഒട്ടനവധി ക്ഷേമപദ്ധതികളാണ് ഭിന്നശേഷിക്കാർക്കായി ആസൂത്രണംചെയ്-ത്- നടപ്പാക്കിവരുന്നത്-. അടിയന്തര സാഹചര്യം നേരിടേണ്ടിവരുന്ന ഭിന്നശേഷിക്കാർക്ക്- സഹായം നൽകുന്ന പരിരക്ഷാപദ്ധതി, തീവ്ര മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാവിന് സ്വയംതൊഴിൽ ധനസഹായമായ സ്വാശ്രയ പദ്ധതി, കാഴ്-ചവൈകല്യം ബാധിച്ച അമ്മമാർക്ക്- കുഞ്ഞിനെ പരിപാലിക്കുന്നതിന് ധനസഹായം നൽകുന്ന മാതൃജ്യോതി, വികലാംഗ ദുരിതാശ്വാസനിധി ചികിത്സാ ധനസഹായം, വിവാഹധനസഹായം നൽകുന്ന പരിണയം, ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക്- പഠനോപകരണങ്ങൾ യൂണിഫോം എന്നിവ നൽകുന്ന വിദ്യാജ്യോതി, വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം , എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള "ബാരിയർ ഫ്രീ കേരള’, നിരാമയ ഇൻഷുറൻസ്- , അട്ടപ്പാടിയിലെ മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി തുടങ്ങിയ പദ്ധതികളാണ് സാമൂഹ്യനീതിവകുപ്പ്- നടപ്പാക്കിവരുന്നത്-.
1979 മുതൽ സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ. നിലവിൽ പതിനാറോളം ക്ഷേമ പദ്ധതിയാണ് കോർപറേഷൻ നടത്തിവരുന്നത്-. ആയിരത്തഞ്ഞൂറോളം പേർക്ക്- മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്-ത ശുഭയാത്രാപദ്ധതി, ഗുരുതരഭിന്നശേഷിക്കാരായ 12 വയസ്സുവരെയുള്ള കുട്ടികളുടെ പേരിൽ 20000 രൂപ സ്ഥിരനിക്ഷേപം നടത്തുന്ന  "ഹസ്-തദാനം' പദ്ധതി, 100 പേർക്ക്- ലാപ്--ടോപ്- വിതരണംചെയ്-ത കാഴ്-ച പദ്ധതി എന്നിവ കോർപറേഷന്റെ പ്രധാന പദ്ധതികളാണ്. കൂടാതെ, ഭിന്നശേഷിക്കാർക്ക്- വ്യത്യസ്ഥ സേവനങ്ങൾ നൽകുന്ന ആശ്വാസം പദ്ധതി, എസ്-എ-സ്-എൽസി, പ്ലസ്‌ ടു ഉന്നതവിജയം നേടിയവർക്കുള്ള പ്രൊഫിഷ്യൻസി അവാർഡ്-, ലോട്ടറി ധനസഹായം തുടങ്ങിയവയുമുണ്ട്-.

ഒറ്റത്തവണ തീർപ്പാക്കലിനായി സംസ്ഥാന സർക്കാർ അനുവദിച്ച 1.84 കോടിരൂപ ഉപയോഗിച്ച്- ആശ്വാസം പദ്ധതി നടപ്പാക്കുകയും മരണമടഞ്ഞ 35 പേരുടെ സ്വയം തൊഴിൽവായ്-പാ കുടിശ്ശിക എഴുതിത്തള്ളുകയും ചെയ്-തു. കാഴ്-ച പരിമിതിയുള്ള 1000 പേർക്ക്- സ്-മാർട്ട്- ഫോൺ നൽകുന്ന പദ്ധതി  നിർവഹണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഭിന്നശേഷിക്കാരുടെ സംരംഭകത്വവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന എൻ-എ-ച്ച്--എ-ഫ്--ഡിസി സ്വയംതൊഴിൽ വായ്-പാപദ്ധതിയിൽ ഇക്കാലയളവിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്-. ഈ രംഗത്തുള്ള മികവിനാണ് വികലാംഗക്ഷേമ കോർപറേഷന് 2018ൽ ദേശീയ പുരസ്--കാരം ലഭിച്ചത്-.

"അനുയാത്ര’

അംഗപരിമിത മേഖലയിൽ അനിവാര്യമായ ഇടപെടലുകൾ നടത്തുന്നതിനും സംസ്ഥാനത്തെ അംഗപരിമിത സൗഹൃദമാക്കുന്നതിനുംവേണ്ടി അനുയാത്ര എന്ന പേരിലുള്ള ഒരു സമഗ്രപരിപാടി കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരികയാണ്. അംഗപരിമിത മേഖലയിൽ നടപ്പാക്കേണ്ട പ്രതിരോധപ്രവർത്തനങ്ങൾമുതൽ പുനരധിവാസംവരെയുള്ള സമഗ്ര ജീവിതചക്ര സമീപനമാണ് "അനുയാത്ര’ എന്ന പേരിൽ നടപ്പാക്കുന്ന  പദ്ധതിയിൽ സ്വീകരിച്ചിട്ടുള്ളത്-. അംഗപരിമിത മേഖലയിലെ അന്താരാഷ്-ട്ര കാഴ്-ചപ്പാടുകൾക്കും സമീപനങ്ങൾക്കും 2016ലെ അംഗപരിമിതരുടെ അവകാശ നിയമത്തിനനുസൃതമായുമാണ് അനുയാത്ര പദ്ധതികൾ ആസൂത്രണംചെയ്-ത്- ഘട്ടംഘട്ടമായി നടപ്പാക്കുന്നത്‌.
അനുയാത്രയുടെ ഭാഗമായി അംഗപരിമിതികൾ പ്രാരംഭദശയിൽത്തന്നെ കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ജില്ലാ, റീജ്യണൽ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ, മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റുകൾ, കേൾവി വൈകല്യം എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്ന കാതോരം, പ്രത്യേക മേഖലകളിൽ സ്ഥിരം ഇന്റർവെൻഷൻ യൂണിറ്റുകൾ, ഹെൽപ്പ്- ഡെസ്--ക്-, സ്--പെഷ്യൽ അങ്കണവാടികൾ, മോഡൽ ചൈൽഡ്- റീഹാബിലിറ്റേഷൻ സെന്ററുകൾ, അംഗപരിമിതർക്കായുള്ള തിരിച്ചറിയൽ കാർഡ്-, വിവര വിദ്യാഭ്യാസ വ്യാപന പ്രവർത്തനങ്ങൾ, പരിക്കുകൾമൂലം ഉണ്ടാകുന്ന അംഗപരിമിതികൾ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ, പ്രോസ്--തെറ്റിക്- ആൻഡ്‌- ഓർത്തോട്ടിക്- യൂണിറ്റ്, ഹോർട്ടികൾച്ചർ തെറാപ്പി, ശ്രുതിതരംഗം, സ്--പെക്-ട്രം പദ്ധതി എന്നിവ നടപ്പാക്കിവരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ആവിഷ്--കരിച്ച്- നടപ്പാക്കിവരുന്ന സമഗ്രപദ്ധതിയാണ് ‘സ്--പെക്-ട്രം’. ഏഴ്‌ വ്യത്യസ്-ത പദ്ധതിയാണ് സ്--പെക്-ട്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്-. മാജിക്ക്- അക്കാദമിയുടെ സഹകരണത്തോടെ ഓട്ടിസം ബാധിച്ച കുട്ടികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 23 പേരെ  ഉൾപ്പെടുത്തി ഗോപിനാഥ്- മുതുകാട്- പരിശീലിപ്പിച്ചെടുത്ത ‘എം പവർ' എന്ന മാജിക്- ടീം ഏറെ പ്രതീക്ഷ ഉണർത്തുന്ന ഒന്നാണ്. അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ എം പവർ ടീം വിദേശരാജ്യങ്ങളിലും മാജിക്- പ്രകടനം നടത്തിവരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിച്ച്- സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന 'ഡിഫറന്റ്- ആർട്ട്- സെന്റർ' കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ്‌- വീഡിയോ പാർക്കിലെ മാജിക്- പ്ലാനറ്റിൽ മുഖ്യമന്ത്രി ഉദ്-ഘാടനംചെയ്-തു. സർഗാത്മകതയുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ വിവിധകലകൾ പരിശീലിപ്പിച്ച്- സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ബൃഹത്- പദ്ധതിയാണ് ഡിഫറന്റ്- ആർട്ട്- സെന്റർ.

മാനസികരോഗം ബാധിച്ചവരുടെ പുനരധിവാസപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ഫാമിലി ഷോർട്ട്- സ്--റ്റേ ഹോം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിയോ വെർബൽ തെറാപ്പി സെന്റർ, വെള്ളപ്പൊക്ക ദുരിതബാധിതരായ ഭിന്നശേഷിക്കാർക്ക്- നഷ്ടപ്പെട്ട സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി, സ്--പോൺഡിലൈറ്റിസ്-, മൾട്ടിപ്പിൾ സ്--ക്ലീറോസിസ്- തുടങ്ങിയവമൂലം ബുദ്ധി-മു-ട്ടുന്ന ഭിന്നശേഷിക്കാർക്കുള്ള പദ്ധതി തുടങ്ങിയവ 2019‐-20 വർഷത്തിൽ സാമൂഹ്യ സുരക്ഷാമിഷൻ വഴി നടപ്പാക്കുന്നതാണ്.

ഇങ്ങനെ ഭിന്നശേഷിക്കാരുടെ ക്ഷേമം മുൻനിർത്തി സർക്കാർ ഒട്ടനവധി പദ്ധതികളാണ് ആസൂത്രണംചെയ്-ത്- നടപ്പാക്കുന്നത്‌-. കേരളത്തെ സമ്പൂർണമായും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈയൊരു ലക്ഷ്യത്തിലെത്താൻ നമുക്ക്- ഒരുമിച്ച്- പ്രവർത്തിക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top