20 October Tuesday

പുതിയ സാധ്യതകളുമായി ഇഗ്നോ - ഡോ. പ്രിയ പ്രദീപ്‌ എഴുതുന്നു

ഡോ. പ്രിയ പ്രദീപ്‌Updated: Wednesday Aug 12, 2020

കോവിഡ്‌ കാലം വിദ്യാഭ്യാസമേഖലയിലും തൊഴിൽ രംഗത്തും സൃഷ്ടിച്ചത് വലിയ വെല്ലുവിളികളും ഒപ്പം സാധ്യതകളുമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതകൾക്കു പുറമെ അധിക യോഗ്യതകൾ തൊഴിൽ കണ്ടെത്താനും കൂടുതൽ വൈദഗ്ധ്യം നേടാനും വേണ്ട അവശ്യഘടകമായി മാറി. ഈ സാഹചര്യത്തിലാണ്‌  ഇഗ്‌നോ പോലുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാധ്യാന്യം. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പഠിക്കാൻ കഴിയാത്തവരും അല്ലെങ്കിൽ ഇടയ്ക്ക്‌ പഠനം മുടങ്ങിപ്പോയവരും നിലവിൽ ജോലിയുള്ളവരുമൊക്കെ തുടർപഠനത്തിന് ആശ്രയിക്കുന്നത് വിദൂര വിദ്യാഭ്യാസമേഖലയെയാണ്. നിലവിലുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ കീഴിലുള്ള ഏക ദേശീയസർവകലാശാലയാണ് ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). 1985ൽ സ്ഥാപിതമായ ഇഗ്നോ ഇന്ന് മുപ്പതുലക്ഷം വിദ്യാർഥികളുമായി ലോകത്തെ ഏറ്റവും ബൃഹത്തായ സർവകലാശാലകളിലൊന്നാണ്. രാജ്യത്താകമാനം 57 മേഖലാ കേന്ദ്രവും 2000ത്തോളം പഠന കേന്ദ്രങ്ങളുമായി വിപുലമായ ശൃംഖലയാണ് ഇഗ്നോയ്ക്കുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയും ചേർന്ന് തിരുവനന്തപുരം മേഖലാകേന്ദ്രവും ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളും ലക്ഷദ്വീപും ചേർന്ന കൊച്ചിൻ മേഖലാ കേന്ദ്രവും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, - കാസർകോട്‌, വയനാട് എന്നീ ജില്ലകളും മാഹിയും ചേർന്ന വടകര മേഖലാ കേന്ദ്രവുമാണ്  ഉള്ളത്.

ഒരു ബഹുജന സർവകലാശാലയായ ഇഗ്നോയിൽ പഠിതാക്കളായി ഔപചാരിക വിദ്യാഭ്യാസംമുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർവരെയുണ്ട്. 18 വയസ്സ് പൂർത്തിയായ ആർക്കും യോഗ്യതയും താൽപ്പര്യവുമനുസരിച്ച് ഏതു വിഷയത്തിലും തുടർപഠനം നടത്താൻ കഴിയും. പഠനം പൂർത്തീകരിക്കാൻ വേണ്ട സമയത്തിൽ നൽകുന്ന ആനുകൂല്യമുണ്ട്‌. ഇന്ത്യയിൽ എവിടെയും പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. സ്റ്റഡി മെറ്റീരിയൽ, കൗൺസലിങ്‌ ക്ലാസുകൾ, വെബ് കോൺഫറൻസുകൾ, ഓൺലൈൻ ക്ലാസുകൾ, ഗ്യാൻ ധാര, ഗ്യാൻ ദർശൻ, ഗ്യാൻവാണി തുടങ്ങിയ മാധ്യമങ്ങളിലൂടെ അധ്യാപകരും മറ്റ്‌ വിദ്യാഭ്യാസ വിദഗ്ധരുമായി നേരിട്ട് - സംവദിക്കാനുള്ള സൗകര്യം, ഡിജിറ്റൽ പഠന സഹായികളുടെ ശേഖരമായ ഇ ഗ്യാൻ കോശ് അങ്ങനെ  തുടർ - പഠനത്തിനുള്ള മികച്ച സാധ്യതകളാണ്. -

ആർട്സ്, കൊമേഴ്സ്, സയൻസ്, കംപ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ്, ടൂറിസം സ്റ്റഡീസ്, സോഷ്യൽവർക്ക്‌, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ടൂറിസം മാനേജ്മെന്റ് എന്നിവയിൽ ബിരുദം, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ -സയൻസ്, സൈക്കോളജി, ആന്ത്രോപോളജി, സോഷ്യോളജി, ഇംഗ്ലീഷ് എന്നിവയിൽ ഓണേഴ്സ് ബിരുദം, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, ആന്ത്രോപോളജി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, റൂറൽ - ഡെവലപ്മെന്റ്, ഫുഡ് ആൻഡ് ന്യൂട്രിഷൻ, കൗൺസിലിങ്‌ ആൻഡ് ഫാമിലി തെറാപ്പി, സോഷ്യൽവർക്ക്, എഡ്യൂക്കേഷൻ, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, അഡൾട്ട് എഡ്യൂക്കേഷൻ, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മന്റ്, ഫിലോസഫി ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, ട്രാൻസലേഷൻ സ്റ്റഡീസ്, ജേർണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും നൽകുന്നു.

കൂടാതെ ഓർഗാനിക് ഫാമിങ്, ബീ കീപ്പിങ്, പൗൾട്രി ഫാമിങ്, ഡെയ്‌റി ഫാമിങ്, ഫിഷ് പ്രോഡക്ട്സ് ടെക്നോളജി, വാട്ടർ ഷെഡ് മാനേജ്മന്റ്, ഹ്യൂമൻ റൈറ്റ്സ്, ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, കൺസ്യൂമർ റൈറ്റ്സ്, സൈബർ നിയമം, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ബിസിനസ് മാനേജ്മെന്റ്, എഡ്യൂക്കേഷൻ ടെക്നോളജി, പ്രീ-പ്രൈമറി എഡ്യൂക്കേഷൻ, എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മന്റ്, എലിമെന്ററി എഡ്യൂക്കേഷൻ, ഹയർ എഡ്യൂക്കേഷൻ മാനേജ്മെന്റ്, പ്രൈമറി സ്കൂൾ മാത്തമാറ്റിക്സ് ടീച്ചിങ്, -ന്യൂട്രിഷൻ ആൻഡ് ഹെൽത്ത് എഡ്യൂക്കേഷൻ, ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ എന്നിങ്ങനെ വിവിധ തൊഴിൽ മേഖലകളിൽ അറിവും നൈപുണ്യവും വർധിപ്പിക്കാനുതകുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ - കോഴ്സുകളും രംഗ ദ്യശ്യ കലകളിലും വിദേശഭാഷകളിലുമുള്ള പ്രോഗ്രാമുകളും ഇഗ്നോ നൽകുന്നുണ്ട്.

(ഇഗ്‌നോ അസി. റീജ്യണൽ ഡയറക്ടറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top