23 January Wednesday

ശബരിമലയിൽ യുവതികൾ എങ്ങനെ കയറി ?...അക്രമികള്‍ എന്തേ ഇവരെ കണ്ടില്ല ?

പ്രസാദ് അമോര്‍Updated: Thursday Jan 10, 2019

ശബരിമലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും അവര്‍ ആവശ്യപ്പെട്ട പ്രകാരം പൊലീസ് സഹായം നല്‍കിയിരുന്നു. പൊലിസ് മഫ്‌തിയില്‍ അല്പം അകലം പാലിച്ച് നീങ്ങി ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇതോടൊപ്പം അക്രമികളുടെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിയ്ക്കപ്പെടാതിരിയ്ക്കാനുള്ള മുന്നൊരുക്കങ്ങളും ബിന്ദുവും കനകദുര്‍ഗയും നടത്തി. ഇക്കാര്യത്തില്‍ അവര്‍ ഉപദേശം തേടിയത്  മന:ശാസ്ത്ര വിദഗ്ധനായ പ്രസാദ് അമോറിനോടാണ്. അദ്ദേഹം അവരെ ശബരിമല വരെ അനുഗമിക്കുകയും ചെയ്തു.

ബിന്ദുവും കനകദുര്‍ഗയും സ്വീകരിച്ച പെരുമാറ്റ രീതിയെപ്പറ്റിയും അതിന്റെ ശാസ്ത്രീയ വശത്തെപ്പറ്റിയും പ്രസാദ് അമോര്‍ എഴുതുന്നു.

എന്താണ് മന:ശാസ്ത്രപരമായ അന്ധത ?

വെള്ള ടി ഷർട്ടും കറുപ്പ് ടി ഷർട്ടും ധരിച്ച മൂന്ന് പേര് വീതമുള്ള രണ്ടു ബാസ്‌ക്കറ്റ് ബോൾ ടീം . അവർ പരസ്പരം എത്രപ്രാവശ്യം ബോൾ കൈമാറുന്നുവെന്ന് കണ്ടെത്താൻ കാണികളോട് ആവശ്യപ്പെട്ടു. ഏകദേശം ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ കളിയിൽ ശ്രദ്ധിച്ചിരുന്ന കാണികൾ  എണ്ണിയത് പതിമൂന്നോ പതിനാലോ പ്രാവശ്യമായിരുന്നു. രണ്ടു ടീമുകളുടെയും ബോൾ കൈമാറ്റത്തിനിടയിലൂടെ ഒൻപതു സെക്കൻഡ് സമയം ഒരു ഗൊറില്ല കടന്നുപോയത് ആരെങ്കിലും കണ്ടിരുന്നോ എന്ന് കാണികളോട് ചോദിച്ചപ്പോൾ

അവരുടെ ഉത്തരം അവർ ഗൊറില്ലയെ കണ്ടില്ല എന്നായിരുന്നു. യഥാർത്ഥത്തിൽ അവരുടെ കണ്ണിലൂടെ ഒൻപത് സെക്കന്റ് സമയം ഗൊറില്ല നിന്നിരുന്നു. കാണികളുടെ ശ്രദ്ധയെ വൈറ്റ് & ബ്ലാക്ക് ടി ഷർട്ട് ടീം പന്തുകൾ കൈമാറുന്ന ദൃശ്യത്തിലേയ്ക്ക് ശ്രദ്ധിപ്പിക്കുകയും അവരെ അതിൽ മുഴുകാൻ പ്രേരിപ്പിക്കയും ചെയ്തപ്പോൾ ഗൊറില്ല അവരുടെ കൺ മുൻപിലൂടെ കടന്നുപോയയെങ്കിലും അതവരുടെ കാഴ്ച്ചയിൽ പതിഞ്ഞില്ല . ഹാർവാർഡ് യൂണിവേഴ്സിറ്റിയെ ക്രിസ്റ്റഫർ ചബ്രിസും ഡാനിയേൽ സൈമൺസും(Christopher Chabris and Daniel Simons) നടത്തിയ ഈ പരീക്ഷണം ലോകശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിൽ വൈവിദ്ധ്യമുള്ള കാണികളുടെ ഇടയിൽ വ്യത്യസ്ത രീതിയിൽ ഈ പരീക്ഷണം നടത്തിയപ്പോഴും പകുതിയിൽ കൂടുതൽ ആളുകൾക്കും ഗൊറില്ലയെ കാണാൻ കഴിഞ്ഞില്ല.

മനുഷ്യ മസ്തിഷകത്തിന്റെ ഒരു പരിമിതിയാണ് ഇതിനു കാരണം .

നാം ഒരു കാഴ്ച കാണുമ്പോൾ അതിനോടൊപ്പമുള്ള ചിലത് കാണാതിരിക്കും. നമ്മുടെ നിരീക്ഷണത്തിൽ പാളിച്ചകൾ വരുന്നു.നാം എങ്ങനെയാണ് ഒരു സംഭവത്തെ നിരീക്ഷിക്കുന്നത് എന്നതനുസരിച്ചു ഒരു കാഴ്ച്ചയിൽ ആശയക്കുഴപ്പങ്ങളും ചിലത് കാണാതിരിക്കുകയും ചെയ്യാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ?

കാഴ്ച്ച എന്നത് ഒരു അനുഭവമാണ് .ഒരു വസ്തുവിനെ പ്രതിഫലിപ്പിക്കുക എന്ന കണ്ണിന്റെ ജൈവ പ്രവർത്തനത്തോടൊപ്പം മനുഷ്യൻ ഒരു കാഴ്ച കാണുകയും ചെയുന്നുണ്ട് .കാഴ്ച എന്നത് ഒരു യാന്ത്രിക പ്രവർത്തനമാണെങ്കിലും നമ്മൾ വസ്തുതകളെ കാണാതിരിക്കും .കാഴ്ചപ്പാട്, വിശ്വാസങ്ങൾ ,താല്പര്യങ്ങൾ മുൻ അനുഭവങ്ങൾ എന്നിവ അനുസരിച്ചു് ചില കാഴ്ചകൾ കാണാതിരിക്കാം. കാഴ്ചപ്പാട് അനുസരിച്ചു് കാഴ്ചയുടെ ഘടനയിൽ തന്നെ മാറ്റം വരാം. എത്ര സൂക്ഷ്മമായ നിരീക്ഷണത്തിനും നമ്മുടെ കാഴ്ചപ്പാടിനെ മാറ്റി നിർത്താൻ കഴിയില്ല.കാഴ്ചപ്പാട് കാഴ്ചയുടെ തന്നെ ഭാഗമാണ്. നമ്മുടെ കൺമുന്പിലൂടെ കടന്നുപോകുന്ന കാഴ്ചകൾ നാം കാണാതിരുന്നത് കാഴ്ച തകരാർ ഉള്ളതുകൊണ്ടല്ല. മനഃശാസ്ത്രപരമായ അന്ധത കൊണ്ടാണ്. നമ്മുടെ മുൻ അനുഭവത്തിൽനിന്നോ ,നമ്മുടെ വിശ്വാസം /കാഴ്ചപ്പാട് കാണുന്ന കാഴ്ചകളെ നിയന്ത്രിക്കും സ്വാധീനിക്കും. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കാഴ്ചകളെയും വിലയിരുത്തുക ,എത്രമാത്രം വസ്തുനിഷ്ഠമായ നിരീക്ഷണത്തിനും നമ്മുടെ കാഴ്ചപ്പാടിനെ പലപ്പോഴും തിരസ്ക്കരിക്കാൻ കഴിയുകയില്ല .ഓരോ കാര്യത്തെക്കുറിച്ചും നാം നടത്തുന്ന ബോധപൂർവ്വമായ പ്രക്രിയയായ വിശകലനം നമ്മുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കും .കാഴ്ചപ്പാടനുസരിച്ചു കാഴ്ചയുടെ ഘടനയിൽ മാറ്റം വരും .ആൾക്കൂട്ടത്തിന്റെ ബോധത്തിൽ പ്രധാനപ്പെട്ട ഒരു സംഗതി നിലനിർത്തി അവരുടെ കാഴ്ചയെ അതിൽ പിടിച്ചിടുകയും അതേസമയം അവരുടെ ശ്രദ്ധ ഒരിക്കലും പതിയാത്ത,അവർക്ക് അപ്രധാനമായ കാഴ്ചകൾ സൃഷ്ടിക്കുക അത് അവരുടെ കണ്ണിൽ പതിയുമെങ്കിലും പക്ഷെ കാണാൻ കഴിയുകയില്ല.

നാം നമ്മുടെ മുൻ ധാരണയുടെയും പ്രതീക്ഷയുടെയും അടിസ്ഥാനത്തിൽ നമുക്ക് പ്രസക്തമാണെന്ന് തോന്നുന്നത് മാത്രം കാണുന്നു.അങ്ങനെ ലോകത്തെക്കുറിച്ചുള്ള നമ്മുടെ നിരീക്ഷണത്തിൽ പലപ്പോഴും പാളിച്ചകൾ വരുന്നു. ആളുകളുടെ ശ്രദ്ധ സവിശേഷമായ ഒരു കാര്യത്തിൽ ബോധപൂർവം കേന്ദ്രീകരിക്കുക വഴി അവരുടെ കാഴ്ചയെ കബളിപ്പിച്ച്‌ മനശാസ്ത്രപരമായ അന്ധത സൃഷ്ടിക്കാൻ കഴിയും.

ശബരിമലയിൽ സംഭവിച്ചത് ....


ബിന്ദുവും കനക ദുർഗ്ഗയും ആരെയും ബുദ്ധിമുട്ടിക്കാതെയാണ് ശബരിമല ദര്ശനം നടത്തിയത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ ആംബുലൻസോ , പോലീസ് സന്നാഹങ്ങളോ ഒന്നും അവർ ഉപയോഗിച്ചില്ല വേഷം മാറിയുമില്ല. അവർ ആൾകൂട്ടത്തിൽ ഒരാളാവുകയായിരുന്നു. എങ്ങനെയാണ് ഇതു സംഭവിച്ചത്?

ബിന്ദുവും കനക ദുർഗയും പോലീസ് സംരക്ഷണത്തിലാണ് ശബരിമലദര്ശനം നടത്തുക എന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസ് സംരക്ഷണത്തിൽ കടന്നുവരുന്ന കാഴ്ചയിലേക്ക് നോക്കിയിരുന്ന കണ്ണുകൾക്ക് മുൻപിലൂടെ അത്തരമൊരു സുരക്ഷയില്ലാതെ കടന്നുപോയ ബിന്ദുവിനെയും കനദുർഗ്ഗയെയും കാണാൻ അവിടെ സംഘടിച്ചിരുന്ന പ്രതിഷേധക്കാർക്കും മാധ്യമങ്ങൾക്കും കഴിഞ്ഞില്ല. ബിന്ദുവും കനകദുർഗ്ഗയും അങ്ങനെ കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല അവർക്ക് സ്വാഭാവികമായി പെരുമാറാൻ കഴിഞ്ഞു. ആരൂടേയും സവിശേഷ ശ്രദ്ധ തങ്ങളിൽ പതിയുമെന്നുപോലും കരുതാത്ത രീതിയിലുള്ള സ്വാഭാവിക ശരീര ഭാഷയും ആത്മവിശ്വാസവും അവർക്കുണ്ടായിരുന്നു.തിരിച്ചറിഞ്ഞാൽ ആളുകൾ സംഘടിക്കാതിരിക്കാനുള്ള മാന്യമായ പെരുമാറ്റരീതികളും അവർക്കറിയാമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top