07 July Tuesday

‘പ്രക്ഷോഭം’...വാഷിങ്ടൺ വഴി ഹോങ്കോങ്‌

റിതിൻ പൗലോസ്‌ കൊച്ചുപറമ്പിൽ Updated: Thursday Sep 5, 2019

അമേരിക്കയുടെ പതാകയേന്തിയ ഹോങ്കോങ്‌ പ്രക്ഷോഭകാരികൾ

റിതിൻ പൗലോസ്‌

റിതിൻ പൗലോസ്‌

കശ്‌മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകവും അഭ്യന്തര പ്രശ്‌നവുമെന്നപോലെ ഹോങ്കോങ്ങും ചൈനയുടെ അഭിവാജ്യ ഘടകവും ആഭ്യന്തര പ്രശ്‌നവുമാണ്‌.  ഒരു പക്ഷേ കശ്‌മീരിൽ ഇന്ത്യയുടെ അവകാശത്തേക്കാൾ പതിന്മടങ്ങ്‌ ചരിത്രപരമായ അവകാശം ചൈനയ്‌ക്ക്‌ ഹോങ്കോങിലുണ്ടെന്നും പറയാം.

ചൈനയുടെ  ‘ഒരു രാജ്യം രണ്ട്‌ വ്യവസ്ഥ‘ നയത്തിൽ അധിഷടിതമാണ്‌  ഹോങ്കോങിന്റെ സ്വയംഭരണാധികാരം.  1980 കളുടെ തുടക്കത്തിൽ ചൈനീസ്‌ പ്രസിഡന്റായിരുന്ന ഡെങ്‌ സിയാവോ പിങ്ങാണ്‌ ഈ സവിശേഷമായ  ഭരണഘടനാ വ്യവസ്ഥ നടപ്പാക്കിയത്‌. ഹോങ്കോങ്‌ കൈമാറ്റം സംബന്ധിച്ച്‌   ബ്രിട്ടനുമായി നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിലായിരുന്നു ഇത്‌.

  92 ശതമാനം ചൈനീസ്‌ വംശജർ അധിവസിക്കുന്ന ഹോങ്കോങ്ങിൽ  മാസങ്ങൾ പിന്നിട്ട ജനാധിപത്യ പ്രക്ഷോഭമെന്ന്‌ വലത്‌ മാധ്യമങ്ങൾ വാഴ്‌ത്തുന്ന  അക്രമ  സമരത്തിന്റെ പിന്നാമ്പുറങ്ങൾ എവിടെയും ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ്‌ യാഥാർഥ്യം.   പ്രക്ഷോഭങ്ങൾ ഹോങ്കോങ്ങിൽ പുതുമയല്ല. 2014 ലും ‘കുട പ്രക്ഷോഭത്തിന്‌’  വേദിയായ നാടായിരുന്നു അത്‌. കേവല ജനാധിപത്യവാദത്തിനുപരിയായി മറ്റെന്തെങ്കിലും നിലവിലത്തെ അക്രമത്തിന്‌ കാരണമായിട്ടുണ്ടോയെന്ന്‌ അന്വേഷിക്കാതെ ചൈനാ വിരുദ്ധതയുടെ ആലയിൽ തിർത്ത ആയുധമാണ്‌ നിലവിൽ അവർക്കെതിരെ ലോക മാധ്യമങ്ങൾ പ്രയോഗിക്കുന്നത്‌ . ഈ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നതും ഹോങ്കോങ്‌ തെരുവുകളിൽ മറഞ്ഞിരുന്ന്‌ യുദ്ധം ചെയ്യുന്നവരെക്കുറിച്ചാണ്‌.

ജനാധിപത്യ  മേലങ്കിയിൽ  അരങ്ങേറുന്ന അക്രമങ്ങളുടെ   ഇന്ധനം ഒബാമ ഭരണത്തിൽ കടഞ്ഞെടുത്ത കിഴക്കനേഷ്യൻ നയത്തിലെ ‘ചൈനയെ വളയൽ’ എന്ന തന്ത്രമാണ്‌. സമീപ ഭാവിയിൽ ലോക സമ്പദ്‌വ്യവസ്ഥയുടെ അധീശ്വത്വം അമേരിക്കൻ കൈളിൽ നിന്ന്‌ വഴുതിപ്പോകുമെന്ന ഭയമായിരുന്നു ഒബാമയുടെ അത്തരമൊരു  നയരൂപീകരണത്തിന്‌ പിന്നിൽ. എന്നാൽ അമേരിക്കൻ കണക്കുകൂട്ടലുകളെ ഞെട്ടിച്ച്‌ 2013 ൽ നൂറ്റാണ്ടുകളുടെ വ്യാപാര ചരിത്രമുള്ള സിൽക്ക്‌ റൂട്ടുകൾ പുനരുദ്ധരീകരിക്കാൻ    ഷി ജിൻപിങ്‌ പ്രഖ്യാപിച്ച വൺ ബെൽറ്റ്‌ വൺ റോഡ്‌ പദ്ധതി അവരുടെ  വീഴ്‌ചയുടെ ഗതിവേഗം കൂട്ടുന്നതായിരുന്നു.  ഏഷ്യയ്‌ക്ക്‌ പുറമേ യൂറോപ്പ്‌ , മിഡിൽ ഈസ്‌റ്റ്‌ , ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലെ 152 രാജ്യങ്ങളിൽ നിക്ഷേപം നടത്തി കരമാർഗവും, കടൽമാർഗവും, റെയിൽമാർഗവും ചരക്ക്‌ കൈമാറ്റ സുഗമമാക്കി വ്യപാര വിപ്ലവം വിഭാവനം ചെയ്യുന്ന പദ്ധതിയാണത്‌.

ഇതിനോടകം തന്നെ പല രാജ്യങ്ങൾ വഴി ചരക്ക്‌ കൈമാറ്റം തുടങ്ങിക്കഴിഞ്ഞു.  രണ്ടാം ലോക മഹായുദ്ധനന്തരം അമേരിക്ക നടപ്പാക്കിയ മാർഷൽ പ്ലാനിൽ തുടങ്ങിയ  സോഫ്‌ട്‌ പവറിന്റെ കാലം കഴിക്കുന്നതാണ്‌ ചൈനയുടെ ട്രേഡ്‌ പവർ. കടക്കെണിയിൽ അശേഷം തകർന്നുപോയ ഗ്രീസിനെ കൈപിടച്ചുയർത്തിയതും കടം തിരിച്ചടയ്‌ക്കാൻ പ്രാത്‌മാക്കിയതും ചൈനീസ്‌ നിക്ഷേപമായിരുന്നു. ഏഥൻസിലെ പൈറസ്‌ തറമുഖം മാത്രം ഇതിന്‌ ബലം പകരുന്നതാണ്‌. 2014 ൽ ആഗോള പട്ടികയിൽ 93ാം സ്ഥാനത്തായിരുന്ന തുറമുഖം നിലവിൽ 33 ആം സ്ഥാനത്തെത്തി. കൂടാതെ മെഡിറ്റേനിയൻ മേഖലയിൽ വലൻസിയ മാത്രമാണ്‌ പയറസ്‌ തുറമുഖത്തിന്‌ മുമ്പിലുള്ളത്‌.

ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്‌കോ ഷിപ്പിങ് കമ്പനി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി തുറമുഖത്തെ ഏഷ്യക്കും യൂപോപ്പിനുമിടയിലെ ഒന്നാമനാക്കാനുള്ള ശ്രമത്തിലാണിേേപ്പോൾ. 

കൂടാതെ 2018 ൽ അമേരിക്കൻ നാഷണൽ ഡിഫൻസ്‌ സ്‌ട്രാറ്റജി കമീഷൻ നടത്തിയ പഠനത്തിൽ ഏഷ്യൻ ആയുധ മത്സരത്തിലും അവർ അമേരിക്കയെ പിന്തള്ളി എന്നും കണ്ടെത്തി. മണിക്കൂറുകൾ കൊണ്ട്‌ ഏഷ്യയിലെ എല്ലാ അമേരിക്കൻ സൈനീക ബേസുകളും തകർക്കാൻ ചൈന ശേഷി കൈവരിച്ചന്നും നിലവിലത്തെ സാഹചര്യത്തിൽ റഷ്യയുമായോ ചൈനയുമയോ യുദ്ധം ചെയ്‌ത്‌ ജയിക്കാനുള്ള പ്രാപ്‌തി തങ്ങൾക്കില്ലെന്നും സമിതി കണ്ടെത്തി. എന്നാൽ തങ്ങൾ പ്രതിരോധത്തിലുന്നിയ ആയുധ മത്സരത്തിനേയുള്ളുവെന്നും വികസനത്തിനാണ്‌ ആദ്യ പരിഗണനയെന്നുമായിരുന്നു ചൈനയുടെ  പ്രതികരണം.

ജിഡിപി വളർച്ച മുരടിച്ചപ്പോൾ ചൈനയുമായി വ്യാപാര യുദ്ധത്തിന്‌ ഇറങ്ങിപ്പുറപ്പെട്ട    ട്രംപിനെ നയിക്കുന്നതും ഒബാമ ഭരണത്തിന്റെ  ഭൂതം തന്നെയാണ്‌. ലോകത്തെ കടൽമാർഗമുള്ള ചരക്ക്‌ ഗതാഗതത്തിന്റെ മൂന്നിലൊന്നും നടക്കുന്നത്‌ ദക്ഷിണാ ചൈനാ കടലിലൂടെയാണെന്നാണ്‌ ഐക്യരാഷ്ട്രസഭയുടെ വാണിജ്യ വികസന വികസന സമ്മേളനം (യുഎൻ‌സി‌ടി‌ഡി) കണക്ക്‌.  ഫിലിപ്പീൻസ്‌ , വിയറ്റ്‌നാം രാജ്യങ്ങളുമായി നിലവിൽ  തന്നെ ചൈനയ്‌ക്ക്‌ കടലിൽ തർക്കങ്ങളുണ്ട്‌.  തായ്‌വാൻ, ജപ്പാൻ , ദക്ഷിണ കൊറിയ രാജ്യങ്ങൾക്കും അവരുടെ ചരക്കുകൾ മലാക്ക കടലിക്ക്‌ വഴി ദഷിണ ചൈനാ കടലിൽക്കൂടി പസഫിക്ക്‌ സമുദ്രത്തിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും കൊണ്ടുപോകാനാകും. ചുരുങ്ങിയകാലം കൊണ്ട്‌ ലോകത്തെ വ്യവസായ ഹബ്ബായി മാറിയ ഹോങ്കോങ് സ്ഥിതി ചെയ്യുന്നതും  ദക്ഷിണ ചൈനാ തീരത്ത്‌ തന്നെ.  അതിനാൽ തന്നെ 1106 സ്ക്വയർ കിലോമീറ്റർ വിസ്‌തൃതിയുള്ള ഹോങ്കോങ് ചൈനയെ സംബന്ധിച്ച്‌ അതിപ്രധാനാമായ ഭൂമിശാസ്‌ത്രമുള്ള പ്രദേശമാണ്‌ .  അവിടെയാണ്‌ ഇത്തരത്തിലുള്ള അക്രമ സമരത്തിന്റെ സാമ്പത്തിക ശാസ്‌ത്രം വലത്‌ മാധ്യമങ്ങൾ ഒളിച്ചുപിടിച്ച്‌ മഹത്തായ ജനാധിപത്യ വിപ്ലവമാക്കുന്നതും.

കോളനി ചരിത്രം


1842 ലെ ഒന്നാം ഒപ്പിയം യുദ്ധത്തിൽ ചൈനയിലെ ക്വിങ്‌ രാജഭരണം ബ്രിട്ടനോട്‌ പരാജയപ്പെട്ടതോടെയാണ്‌ ആധുനിക ഹോങ്കോങ്ങിന്റെ ചരിത്രം തുടങ്ങുന്നത്‌.  വിവിധ ഗോത്രങ്ങളും കടൽക്കൊള്ളക്കാരും യുറോപ്യൻ വ്യപാരി്കളും സമ്പന്നമാക്കിയ ഹോങ്കോങ് ചരിത്രത്തിലെ നിർണായക സംഭമായിരുന്നു അത്‌. ബ്രിട്ടീഷ്‌ കോളനിഭരണത്തിലാണ്‌ തീരം ലോകത്തെ എണ്ണം പറഞ്ഞ വ്യപാരാ വ്യവസായ ഹബ്ബായി മാറിയത്‌. കൂടാതെ ടൂറിസം ഭൂപടത്തിലും സ്ഥാനം പിടിച്ചു. കോളനി ഭരണണമവസാനിപ്പിച്ച്‌ 1997 ജൂലൈ 1ന്‌ അർധരാത്രിയിലാണ്‌  ബ്രിട്ടൻ ഹോങ്കോങിനെ ചൈനയ്‌ക്ക്‌  കൈമാറിയത്‌. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചൈനീസ്‌ ആചാരങ്ങൾ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നുണ്ട്‌ അവിടെ.

കശ്‌മീർ മോഡൽ


ഒരർഥത്തിൽ ചൈനയിലെ കശ്‌മീരാണ്‌ ഹോങ്കോങ്‌. ബ്രിട്ടന്റെ പിന്മാറ്റത്തോടെ ഉയർന്ന സ്വയം ഭരണാധികാരത്തിലും ജനാധിപത്യ സംവിധാനത്തിലും നഗര വ്യവസ്ഥയെ ഉടച്ചുവാർക്കുകയാണ്‌ ചൈന ആദ്യം ചെയ്‌തത്‌. മാതൃനാടിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുമ്പാഴും ചരിത്രപരമായ ഘടകങ്ങളെ മാനിച്ച്‌  മാത്രമാണ്‌ ബീജിങ്‌  ഹോങ്കോങിൽ ഇടപെടുന്നത്‌ എന്നാണ്‌ ശ്രദ്ധേയം. വിദേശകാര്യം , പ്രതിരോധം എന്നിവയൊഴിച്ച്‌ മറ്റൊല്ലാ കാര്യങ്ങളിലും ഹോങ്കോങ്ങിന്‌ നയതിരുമാനങ്ങൾ കൈക്കൊള്ളനാകും. സ്വന്തം പതാക, കറൻസി, സ്വതന്ത്ര മാധ്യമങ്ങൾ,  നിയമനിർമാണ സഭ, ജുഡിഷ്യറി എന്നിവയ്‌ക്ക്‌ പുറമേ സ്വതന്ത്ര വ്യാപാര കാരാറുകളിലേർപ്പെടാനും ഹോങ്കോങ്ങിനാകും .  കശ്‌മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിൻവലിച്ചതിന്‌ പുറമേ ഹോങ്കോങിന്റെ പ്രത്യേക പദവിയിലുയർന്ന ചർച്ചകൾ ചൈന നേരത്തെ തള്ളിയിരുന്നു. ചുരുക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ  രാഷ്‌ട്രം  സ്വന്തം പൗരന്മാരെ കശ്‌മീരിൽ തടവിലിടുമ്പോഴാണ്‌  ജനാധിപത്യ വിരുദ്ധരെന്ന്‌ മുദ്രകുത്തപ്പെട്ട ചൈന ഹോങ്കോങ്‌ പ്രക്ഷോഭകാരികളോട്‌ സഹി്ഷണുത കാട്ടുന്നത്‌.  ഒരു വിളിപ്പാടകലെയുള്ള ഷെൻസൻ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പട്ടാളമുണ്ടായിട്ടും ഇതുവരെ രംഗത്തിറക്കിയിട്ടില്ല.

അമേരിക്കൻ നിഴൽ
1973ൽ ചിലയിലെ ഇടത്‌ പ്രസിഡന്റ്‌  സാാൽവദോർ അലാൻഡയെ അട്ടിറിക്കുന്നതിന്‌ മുമ്പ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ്‌ നിക്‌സൺ സിഐഎയ്‌ക്ക്‌ നൽകിയ നിർദേശം ചിലിയൻ സമ്പദ്‌വ്യവസ്ഥയിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കാനായിരുന്നു. അതേ സമീപനം തന്നെയാണ്‌ പിന്നീടിങ്ങോട്ട്‌ അമേരിക്കൻ അട്ടിമറികളുടെ കാതൽ. ഹോങ്കോങിലും സ്ഥിതി വ്യത്യസ്‌ഥമല്ല. തെരുവിൽ അമേരിക്കൻ പതാകയും ദേശിയ ഗാനവും  മുഴക്കി അക്രമം കാട്ടുന്ന ജനാധിപത്യവാദികളെ ആഗോള വലത്‌പക്ഷ മാധ്യമങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. കൂടാതെ പ്ലക്കാർഡുകളിൽ  അമേരിക്കൻ സൈനീക ഇടപെടലിനും അക്രമകാരികൾ ആഹ്വനം ചെയ്‌തു.

വിക്‌ടോറിയ ഹാർബറിൽ ചൈനീസ്‌ പതാക കടലിലെറിഞ്ഞ്‌ പകരം അവരുയർത്തിതും യാങ്കികളുടെ സാമ്രാജ്യത കൊടിക്കൂറയാണ്‌. ഇതിനെതിരെ ബോളീവുഡ്‌ താരവും ഹോങ്കോങ്‌ നിവാസിയുമായ  ജാക്കി ചാനടക്കമുള്ളവർ രംഗത്തു വന്നിരുന്നു.  ‘പഞ്ച നക്ഷത്രങ്ങളുടെ ചെങ്കൊടിക്ക്‌ കാവൽ 1.4 മില്യൺ ജനതയാണ്‌’ എന്ന സോഷ്യൽ മീഡിയ ക്യാമ്പെയ്‌നിലുടെയാണ്‌ ഹോങ്കോങ്ങുകാർ അക്രമകാരികൾക്കിരെ രംഗത്തുവന്നത്‌.  എന്നാൽ ക്യമ്പെയൻ ശക്തി പ്രാപിച്ചതോടെ ട്വിറ്ററും ഫെയ്‌സ്‌ബുക്കും വൻ തോതിൽ  ചൈനീസ്‌ അനൂകൂല  അക്കൗണ്ടുകൾ പൂട്ടിച്ച്‌  സാമ്രാജ്യത്വ വിധേയത്വം വീണ്ടും അരക്കെട്ടുറപ്പിച്ചു. ട്വിറ്റർ മാത്രം 936 അക്കൗണ്ടുകൾ പൂട്ടിക്കുകയും 2 ലക്ഷം  അക്കൗണ്ടുകൾ സസ്‌പെൻഡ്‌ ചെയ്‌തിരിക്കുകയാണ്‌. നേരത്തെ തന്നെ പ്രക്ഷോഭം തങ്ങളെ  അ്സ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ നീക്കമാണെന്ന്‌ ചൈന പ്രതികരിച്ചിരുന്നു.   നിലവിൽ നടക്കുന്ന ‘ജനാധിപത്യ സമരത്തിന്‌’ വ്യക്തമായ നേതൃത്വം  പോലും അവകാശപ്പെടാനില്ല. നിയനിർമാണ സഭ ആക്രമിച്ച പ്രക്ഷോഭകാരികൾ  നൂറ്‌ കണണക്കിന്‌ പൊലീസുകാരെയാണ്‌ മൃതപ്രായരാക്കിയത്‌. ഹോങ്കോങിനെ അടുത്ത ലിബിയയോ സിറിയയോ ആക്കാനുള്ള മൂലധന ശക്തികളുടെ നീക്കമാണ്‌ ഇതിലൂടെ മറനീക്കുന്നത്‌.  ജനാധിപത്യ പ്രക്ഷേഭങ്ങളെ പി്നതുണയ്‌ക്കുമെന്ന്‌ വീമ്പിളക്കുന്ന യാങ്കികൾ തങ്ങൾ അട്ടിമറിച്ച ജനകീയ ഭരണകൂടങ്ങളെക്കുറിച്ച്‌ സൗകര്യപൂർവ്വം മറക്കുകയാണ്‌.

വ്യാപാര യുദ്ധം

ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ കൂടുതൽ നഷ്‌ടം സംഭവിച്ചത്‌ ട്രംപിനാണ്‌.   അത്‌ അമേരിക്കൻ ധനകാര്യ വിദദ്‌ധർ മുന്നറിയിപ്പ്‌ നൽകിയതുമാണ്‌. അതിനിടെ വീണുകിട്ടിയ ഹോങ്കോങ്‌ പ്രശ്‌നത്തെ സമ്മർദ്ദ തന്ത്രമാക്കാനാണ്‌ ട്രംപ്‌ ആദ്യം മുതൽ ശ്രമിച്ചതും.  ഹോങ്കോങിൽ മനുഷ്യാവകാശ ധ്വംസനം ചൈന തുടർന്നാൽ വ്യപാര യുദ്ധത്തിലുള്ള ചർച്ചയേയും ബാധിക്കുമെന്ന്‌ ഇതിനോടകം ഭീഷണി മുഴക്കിക്കഴിഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ മൈക്ക്‌ പെൻസും ഇത്‌ തന്നെയാണ്‌ മാധ്യമ പ്രവർത്തകരോട്‌  ആവർത്തിച്ചതും. അക്രമം വർധിച്ചാൽ ചൈന പട്ടാളത്തെയിറക്കി അടിച്ചമർത്താൻ നിർബന്ധിതമാകുമെന്നും അവർക്കറിയാം.

അതിനാൽ തന്നെ മറ്റൊരു ടിയനൻമെൻ സ്‌ക്വയർ ഹോങ്കോങിലും ആവർത്തിപ്പിക്കാൻ ആവത്‌ ശ്രമിക്കുന്നുമുണ്ട്‌ ട്രംപ്‌ ഭരണകൂടവും സിഐഎയും. അങ്ങനെയൊരു നടപടി , അത്‌ വലുതോ ചെറുതോ ആയാൽക്കൂടി ആഗോള സമ്പത്‌ വ്യവസ്ഥയിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാൻ പ്രാപ്‌തിയുള്ളതാണ്‌.  അങ്ങനൊരു ഘട്ടത്തിൽ മറ്റ്‌ രാഷ്‌ട്രങ്ങളും ചൈനയ്‌ക്കെതിെ്ര നിലപാടെടുക്കുക വഴി കുടുതൽ ഉപരോധങ്ങൾ സ്വന്തം നിലയിലും സഖ്യരാഷ്‌ട്രങ്ങൾ വഴിയും അമേരിക്കയ്‌ക്ക്‌ ചുമത്താനാകും. അതിനേക്കാളുപരി  ഭൂഖണ്ഡങ്ങൾ താണ്ടി കുതിക്കുന്ന ഷി  ജിൻപിങ്ങിെ്ൻറ സ്വപ്‌ന പദ്ധതി കൂടിയായ  വൺ ബെൽറ്റ്‌  വൺ റോഡ്‌ പദ്ധതിയെ ദുർബലപ്പെടുത്താമെന്നും ചൈനീസ്‌ സമ്പദ്‌ വ്യവസ്ഥയിൽ കുഴപ്പങ്ങൾ സൃഷ്‌ടിച്ച്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി ഭരണത്തെ വിദൂര ഭാവിയിലെങ്കിലും ഇല്ലാതാക്കാമെന്നും അവർ കണക്കുകൂട്ടുന്നുണ്ട്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top