29 May Friday

ഇതോ തിളങ്ങുന്ന ഇന്ത്യ

താരിഖ‌് അൻവർUpdated: Monday Jul 1, 2019


‘‘എനിക്ക് വേറെ ഒരു വരുമാനമാർഗവുമില്ല. കൃഷിയിൽ നിന്നാണെങ്കിൽ, ഒരാദായവുമില്ല. മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയുമടക്കമുള്ള കുടുംബം പോറ്റുക ഏറെ കഷ്ടമാണ‌്. ഗഡാരിയ എനിക്ക് 1500 തന്ന‌് മകനെ ചോദിച്ചു. അവൻ അയാളുടെ കാലികളെ മേയ‌്ക്കാൻ സഹായിക്കും. അവന് മാസാമാസം കൂലിയായി പണം തരാമെന്ന് സമ്മതിക്കുകയും ചെയ‌്തു.’’ അവർ പറഞ്ഞു. ‘‘പക്ഷേ, ഒരു ഹിന്ദി പത്രത്തിൽ വാർത്ത വന്നതോടെ, എന്നെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.''

വർധിച്ചുവരുന്ന അസമത്വം കാരണം സ്ഥിതി ഗുരുതരമായിത്തീർന്ന രാജസ്ഥാനിലെ ദാരിദ്ര്യബാധിത ഗോത്രപ്രദേശങ്ങളിലെ  മുതിർന്നവർ സ്വന്തം കുഞ്ഞുങ്ങളെ പണയപ്പെടുത്തുകയാണ്. കോർപറേറ്റുകളുടെ പിന്തുണയുള്ള മാധ്യമ കോർപറേഷനുകൾ ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള കഥകൾ ഉരുവിട്ട് "ദൈവിക നിർവൃതി’ അടയുന്നതിനിടയിൽ അവർ അവഗണിക്കുന്നത്, പാർശ്വവൽക്കരിക്കപ്പെടുന്ന മനുഷ്യർ നിത്യേന ജീവിക്കുകയോ  മരിക്കുകയോ ചെയ്യുന്നതിനിടയിൽ തിന്നുതീർക്കുന്ന വേദനകളെയാണ്.

കുട്ടികളെ പണയപ്പെടുത്താൻ നിർബന്ധിതരാകുന്നവർ
ഗോത്രകുടുംബങ്ങൾ നേരിടുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഒരു രാഷ്ട്രീയാഖ്യാനത്തിനും വക നൽകുന്നില്ല. അതേച്ചൊല്ലി ടെലിവിഷൻ ചർച്ചകളോ തെരഞ്ഞെടുപ്പു വിഷയങ്ങളോ ഉയർന്നുവരാറുമില്ല. സംസ്ഥാന, - കേന്ദ്ര ഭരണാധികാരികൾ ഇവരുടെ സമഗ്രവികസനത്തിനായി കടലാസിൽ പദ്ധതികളൊക്കെ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, ഈ പ്രദേശങ്ങളിൽ അതിന്റെ ദിശ നഷ്ടപ്പെട്ട മട്ടാണ്.

രാജസ്ഥാനിലെ ബൻസ‌്‌വാഡ ജില്ലയിലെ ദുംഗാരിയ പഞ്ചായത്തിലെ മംഖോർ ഗ്രാമത്തിലെ താമസക്കാരിയായ അംബ 12 വയസ്സായ  മകൻ സുനിലിനെ 1500 രൂപയ‌്ക്ക് ഒരു ഗഡാരിയ (ആടുമേച്ച് ജീവിതം നയിക്കുന്ന ആട്ടിടയ സമുദായത്തിൽപ്പെട്ടവർ)ക്ക് ആറ‌ു മാസത്തേക്ക് പണയപ്പെടുത്തുകയുണ്ടായി. അംബയുടെ ഭർത്താവ് ട്രക്ക് ഡ്രൈവറായ  രജ്മൽബുജ് എട്ട‌ു വർഷം മുമ്പ‌് മരിച്ചു. 48കാരിയായ അംബയ‌്ക്ക് തന്റെ അഞ്ചംഗ കുടുംബത്തെ പോറ്റാൻ വീട്ടിൽ വേറെയാരുമില്ല. അവർക്ക് ആകെയുള്ളത് ഒരു ചെറിയതുണ്ട് ഭൂമിയാണ്. മഴയുണ്ടെങ്കിൽ  അവിടെ അവർ ചോളവും ഗോതമ്പും കൃഷി ചെയ്യും. ഇക്കൊല്ലം മഴ ചതിച്ചതുകൊണ്ട് കൃഷി നശിച്ചു. വീട്ടിലെ കാര്യം കഷ്ടമായി. മറ്റൊരു മാർഗവുമില്ലാതെ അടുത്തകാലത്ത് ഒരാളിൽനിന്ന് അവർ 1500 രൂപ കടം വാങ്ങിച്ച് പ്രായപൂർത്തിയായ തന്റെ മകനെ പണയപ്പെടുത്തി കൂടെ അയച്ചു.

‘‘എനിക്ക് വേറെ ഒരു വരുമാനമാർഗവുമില്ല. കൃഷിയിൽ നിന്നാണെങ്കിൽ, ഒരാദായവുമില്ല. മൂന്നു പെൺകുട്ടികളും ഒരാൺകുട്ടിയുമടക്കമുള്ള കുടുംബം പോറ്റുക ഏറെ കഷ്ടമാണ‌്. ഗഡാരിയ എനിക്ക് 1500 തന്ന‌് മകനെ ചോദിച്ചു. അവൻ അയാളുടെ കാലികളെ മേയ‌്ക്കാൻ സഹായിക്കും. അവന് മാസാമാസം കൂലിയായി പണം തരാമെന്ന് സമ്മതിക്കുകയും ചെയ‌്തു.’’ അവർ പറഞ്ഞു. ‘‘പക്ഷേ, ഒരു ഹിന്ദി പത്രത്തിൽ വാർത്ത വന്നതോടെ, എന്നെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.''

അവർ തുടർന്നു പറഞ്ഞത്, ജൂൺ 20ന് അവരെ ജാമ്യത്തിൽ വിട്ടയച്ചു എന്നാണ്. മകനെയും മോചിപ്പിച്ചുവത്രെ. ദേശീയ തൊഴിലുറപ്പു പദ്ധതിയനുസരിച്ചുള്ള ജോലിയും പൊതുവിതരണ സമ്പ്രദായപ്രകാരമുള്ള റേഷനും കിട്ടുന്നില്ലേ എന്നു ചോദിച്ചപ്പോൾ, അങ്ങനെയൊന്ന് ഇതുവരെ കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി. ‘‘സ്ഥലത്തെ റേഷൻ ഷാപ്പ്കാരൻ എല്ലാ മാസവും അഞ്ചു കിലോ അരി മാത്രമാണ് തരിക.'' അവർ പറഞ്ഞു.

രാജ്യം ഗുരുതരമായ കാർഷികത്തകർച്ചയെ അഭിമുഖീകരിക്കുന്ന നിർണായക ഘട്ടത്തിലാണ് കേന്ദ്ര സർക്കാർ, "ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവർക്കായിട്ടുള്ള നിയമപരമായ ഗ്യാരന്റി തകർത്തെറിഞ്ഞെന്ന’ കുറ്റംപേറി നിൽക്കുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന‌് 59 കിലോമീറ്റർ അകലെയാണ് ചുരീഗ്രാമം. വരൾച്ച ബാധിതമായ ഈ  പ്രദേശത്ത് വൈദ്യുതി എത്തിയിട്ടില്ല. 12 വയസ്സുള്ള  അജ്ജു അവിടെ രക്ഷിതാക്കൾക്കും നാലു സഹോദരിമാർക്കുമൊപ്പം ഒരു കുടിലിലാണ് താമസം. ആ ദാരിദ്ര്യബാധിത കുടുംബത്തിന് ജീവിക്കാനായി ആകെയുള്ളത് രണ്ടു ബീഗ ഭൂമിയാണ്. കൃഷിക്ക് മഴയെ ആശ്രയിക്കണം. ജലസേചനത്തിന് ഒരു മാർഗവുമില്ല. ഇക്കൊല്ലം മഴയില്ല; അതുകൊണ്ടുതന്നെ വിളവുമില്ല.

അജ്ജുവിന്റെ അച്ഛൻ മോഹൻ മുഴുക്കുടിയനാണ്. അവന്റെ അമ്മ സ്വന്തം വീട്ടിൽ പോയ സമയത്താണത്രെ മോഹൻ അജ്ജുവിനെ 2000 രൂപയ‌്ക്ക് മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് പറയപ്പെടുന്ന ഒരാൾക്ക് പണയപ്പെടുത്തിയത്.

അതേ ഗ്രാമത്തിലുള്ള 12കാരനായ മോഹൻ കഴിഞ്ഞ രണ്ടു വർഷമായി ഒരു ആട്ടിടയനൊപ്പം പണിയെടുത്തു കൊണ്ടിരിക്കെയാണ് അവിടെനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയത്. അവന്റെ അമ്മയുടെ അനുവാദത്തോടെയാണ് വീട്ടിൽ തിന്നാൻ ഒന്നുമില്ലാത്തതുകൊണ്ട്  അച്ഛൻ 2000 രൂപയ‌്ക്ക് അവനെ ഗഡാരിയക്ക് കൈമാറിയത്. പണയപ്പെടുത്തി കിട്ടുന്ന കാശ് കൊണ്ട് കുറച്ചു ദിവസം കഴിഞ്ഞുകൂടാനാകുമല്ലോ എന്നാണ് അവർ കരുതിയത്. ഈ മരുഭൂമിയിലെ ഇത്തരത്തിലുള്ള വിദൂരഗ്രാമങ്ങളിലെ ഡസൻ കണക്കിന് രക്ഷിതാക്കളാണ് തങ്ങളുടെ മക്കളെ ഗഡാരിയക്കും അതുപോലുള്ള ഹുണ്ടികക്കാർക്കും പണയപ്പെടുത്തുന്നത‌്.

ഗഡാരിയമാർ സാധാരണയായി ജോധ്പുർ, ജെയ്സാൽമർ, സിരോഹി, പാലി തുടങ്ങിയ ജില്ലകളടങ്ങിയ മാർവാർ പ്രദേശത്തുനിന്നും ബൻസ്‌വാഡയിലേക്ക‌് വരുന്നവരാണ്. അവിടെനിന്നും അവർക്ക് ചുരുങ്ങിയ കാശിന് കുട്ടികളെ കിട്ടും. അവർ ബൻസ‌്‌വാഡയ‌്ക്കും പ്രതാപ്ഗഡിലേക്കും കൂട്ടത്തോടെയാണ് വരിക. ഓരോരുത്തർക്കും 1000–-1500 വരെ ആടുകളുമുണ്ടാകും. അവർക്കാകട്ടെ, അടിസ്ഥാനസൗകര്യങ്ങൾ ഒട്ടുമില്ലാത്ത പിന്നോക്ക ഗ്രാമങ്ങളിൽ നോട്ടമിടുന്ന പ്രാദേശിക ഏജന്റുമാരുമുണ്ട്.

ഈ ഏജന്റുമാർ ദരിദ്രകുടുംബങ്ങളെ സമീപിച്ച് ചുരുങ്ങിയ കൂലിക്ക് കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കളെ പ്രലോഭിപ്പിക്കും. സാധാരണയായി എട്ടിനും 14നും ഇടയ‌്ക്ക് വയസ്സുള്ള ഈ കുട്ടികൾ ഗഡാരിയക്കൊപ്പം പോയാൽ, അവരുടെ തിരിച്ചുവരവ് വളരെ പ്രയാസകരമാണ്. കാരണം, ആട്ടിടയസമൂഹത്തിന് സ്വന്തമായി സ്ഥലമുണ്ടാകില്ല, അവർ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണ്. തീറ്റ കുറവാണ്, നന്നായി പണിയെടുപ്പിക്കാനും, എളുപ്പത്തിൽ പേടിപ്പിക്കാനുമാകും എന്നതുകൊണ്ടാണ് ഈ  പ്രായത്തിലുള്ള കുട്ടികളെ ഇക്കൂട്ടർ നോട്ടമിടുന്നത്.

ഞങ്ങൾ പ്രതാപ്ഗഡിലെ ഒരു ഏജന്റുമായി സംസാരിച്ചു. അയാൾ ആദ്യം കാര്യം നിഷേധിച്ചു. പക്ഷേ, പിന്നീട് അയാൾ സമ്മതിച്ചത്, ചില രക്ഷിതാക്കൾ മക്കൾക്ക് തൊഴിൽ തേടി തന്നെ സമീപിക്കാറുണ്ടെന്നും അങ്ങനെയാണ് താൻ ഗഡാരിയയെ ബന്ധപ്പെടുന്നതെന്നുമാണ്. ‘കരാറുറപ്പിച്ചാൽ, കാശ് വാങ്ങിച്ചുകൊടുത്ത് ആവശ്യക്കാരനൊപ്പം കുട്ടികളെ അയച്ചുകൊടുക്കും.’ കൂടുതലായി ഒന്നും പറയാൻ കൂട്ടാക്കാതെ അയാൾ കാര്യം സമ്മതിച്ചു.

‘‘ചിലപ്പോൾ ഞങ്ങൾ ശബ്‌ദമുയർത്തും. പക്ഷേ, രക്ഷിതാക്കളുടെ പിന്തുണ കിട്ടാറില്ല. കുട്ടികളെ പണിക്കയച്ചില്ലെങ്കിൽ പിന്നെ ആര് തിന്നാൻ തരുമെന്നാണ് അവർ ചോദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ തികഞ്ഞ അവഗണനയാണ് ഇതിനു പിന്നിൽ. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തൊഴിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു.’’

 

സർക്കാരിന്റെ തികഞ്ഞ അവഗണന
ജില്ലാ ഭരണാധികാരികളും അവരുടെ കുട്ടിക്കടത്തുവിരുദ്ധ യൂണിറ്റുകളും ചൈൽഡ് ലൈൻ, ചിൽഡ്രൻ വെൽഫെയർ കമ്മിറ്റികളും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ സ്വയമേവ കേസ് എടുക്കാറേയില്ല. മാധ്യമങ്ങൾ വിഷയമാക്കുമ്പോഴാണ്, അവർ ഉറക്കം ഞെട്ടിയുണരുക. നാരായൺ മൈദ പ്രദേശത്തെ ഒരു ആക്ടിവിസ്റ്റാണ്. ഇത് പാരമ്പര്യമായി തുടരുന്ന ഒന്നാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ‘‘ദാരിദ്ര്യം കാരണം ആളുകൾ കുട്ടികളെ ഗഡാരിയക്കും നാട്ടിലെ ഹുണ്ടികക്കാർക്കും പണയം വയ‌്ക്കുകയാണ്. കടം തിരിച്ചടച്ചുകഴിഞ്ഞാൽ കുട്ടികളെ തിരിച്ചയക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, സാധാരണയായി അത് നടക്കാറില്ല. കുട്ടികൾ അടിമപ്പണി ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്.’’ അയാൾ കുറ്റപ്പെടുത്തുന്നത് ജില്ലാ ഭരണകൂടത്തെയാണ്. ‘‘എല്ലാം അവർക്കറിയാം. പക്ഷേ, അവർ ഇടപെടാറില്ല.''
‘‘ചിലപ്പോൾ ഞങ്ങൾ ശബ്‌ദമുയർത്തും. പക്ഷേ, രക്ഷിതാക്കളുടെ പിന്തുണ കിട്ടാറില്ല. കുട്ടികളെ പണിക്കയച്ചില്ലെങ്കിൽ പിന്നെ ആര് തിന്നാൻ തരുമെന്നാണ് അവർ ചോദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ തികഞ്ഞ അവഗണനയാണ് ഇതിനു പിന്നിൽ. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തൊഴിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടിരിക്കുന്നു.’’ അയാൾ പറഞ്ഞു.

ഘോട്ടല താലൂക്കിലെ കൊടമൻഗ്രി ഗ്രാമത്തിലെ മറ്റൊരു ആക്ടിവിസ്റ്റ് പറഞ്ഞത് ഇതൊക്കെ നടക്കുന്നത് ഗ്രാമസഭകൾ ഒട്ടും ഫലപ്രദമായി പ്രവർത്തിക്കാത്തതു കൊണ്ടാണെന്നാണ്. ഗ്രാമസഭകളാകട്ടെ, 1996ലെ പെസ–-പഞ്ചായത്ത‌് നിയമം  (ഷെഡ്യൂൾഡ‌് ഏരിയകളിലേക്കുള്ള വിപുലീകരണം) ലംഘിച്ചുകൊണ്ട് സർക്കാർ തട്ടിപ്പടച്ചതാണ്. ‘‘പെസ നിയമം നന്നായി നടപ്പാക്കുകയും ഗ്രാമസഭകൾ വേണ്ടുംവിധം പ്രവർത്തിപ്പിക്കുകയും ചെയ‌്തിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല.’’ അയാൾ കൂട്ടിച്ചേർത്തു.

(കടപ്പാട്‌ ‐ ന്യൂസ്‌ ക്ലിക്ക്‌)


പ്രധാന വാർത്തകൾ
 Top