26 August Monday

കേന്ദ്ര ബജറ്റ‌് ആരോഗ്യമേഖലയെ കബളിപ്പിക്കുന്നു

ഡോ. ബി ഇക്ബാൽ Updated: Thursday Feb 7, 2019

പൊതുജനാരോഗ്യ സംവിധാനത്തെ തികച്ചും അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ‌് ഇത്തവണയും കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്-. കഴിഞ്ഞവർഷത്തെ ബജറ്റിലാണ് 50 കോടി ജനങ്ങൾക്ക്- ആരോഗ്യ ഇൻഷുറൻസ‌്- ലഭ്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷയെന്ന്  അവകാശപ്പെട്ട്- ആയുഷ്-മാൻ ഭാരത്- എന്നപേരിലുള്ള ദേശീയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചത്-. ചികിത്സാനുകൂല്യം കുടുംബത്തിന് അഞ്ചു ലക്ഷം രൂപയായി വർധിപ്പിച്ച്- 10 കോടി കുടുംബങ്ങൾക്ക്- അതായത്- 50 കോടി ജനങ്ങൾക്ക്- ലഭ്യമാക്കാനാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്-.  ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയെന്നാണ് ഇതിനെ ഭരണകക്ഷി അനുകൂല മാധ്യമങ്ങൾ വിശേഷിപ്പിച്ചത്-.
ആയുഷ്-മാൻ ഭാരത്-

വിഹിതം അപര്യാപ്-തം 
2016ലെ ബജറ്റിലും ഇതേപോലൊരു പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നടത്തിയിരുന്നതാണ്. നിലവിലുള്ള ആർഎസ്-ബിവൈ ഇൻഷുറൻസ്- പദ്ധതിയനുസരിച്ച്- 30,000 രൂപയുടെ ചികിത്സാനുകൂല്യമാണ് ലഭിക്കുന്നത്-. ഇത്- ഒരു ലക്ഷം രൂപയായി വർധിപ്പിക്കുമെന്നാണ് ധനമന്ത്രി അന്നുപറഞ്ഞത്-. 2016 –-17 ബജറ്റിൽ ഇതിലേക്കായി 1500 കോടി മാറ്റിവയ‌്ക്കുകയും ചെയ്-തു. എന്നാൽ, കേവലം 500 കോടി മാത്രമാണ് ചെലവിടാൻ കഴിഞ്ഞത്-. ഒരു ലക്ഷം രൂപ കവറേജ്- എന്ന വാഗ്-ദാനം നടപ്പാക്കാൻ കഴിഞ്ഞതുമില്ല.  ആയുഷ്-മാൻ ഭാരത്- പദ്ധതിക്കായി കേവലം 2400 കോടി രൂപ മാത്രമാണ് കഴിഞ്ഞ ബ-ജറ്റിൽ  വകയിരുത്തിയത്-. അഞ്ചു ലക്ഷം രൂപ കുടുംബങ്ങൾക്ക്- കവറേജ്- നൽകാൻ ഏറ്റവും കുറഞ്ഞത്- 8000 രൂപയെങ്കിലും ഓരോ കുടുംബത്തിനുമായി വേണ്ടിവരും. അതായത്- പദ്ധതി നടപ്പാക്കാൻ മൊത്തം 80,000 കോടി വേണ്ടിവരും. സ്-കീം നടപ്പാക്കാനുള്ള ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെന്നാണ് സർക്കാർ പിന്നീട്- വിശദമാക്കിയത്-. എങ്കിൽ പോലും കേന്ദ്ര സർക്കാർ 48,000 കോടി മുടക്കേണ്ടിവരും. ഇത്തവണത്തെ ബജറ്റിലാകട്ടെ കേവലം 6400 കോടി മാത്രമാണ് ഇതിലേക്കായി നീക്കിവച്ചിട്ടുള്ളത്-. 

ആരോഗ്യ ഇൻഷുറൻസ‌്- പദ്ധതിയോടൊപ്പം സബ്- സെന്ററുകളെ കേന്ദ്രീകരിച്ച്- ഒന്നരലക്ഷം ആരോഗ്യ സൗഖ്യകേന്ദ്രങ്ങൾ  ആരംഭിക്കുമെന്നും 2018ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.  ഇതിലേക്കായി ബജറ്റിൽ 1200 കോടി രൂപ മാത്രമാണ് മാറ്റിവച്ചിരുന്നത്-. കേവലം 10,000 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻ മാത്രമേ ഈ തുക മതിയാകൂവെന്നാണ് ഈ മേഖലയിൽ പഠനം നടത്തിയിട്ടുള്ള വിദഗ്-ധർ ചൂണ്ടിക്കാട്ടിയ‌ത‌്. കൃത്യമായി ഗൃഹപാഠം ചെയ്യാതെയും ആത്മാർഥതയില്ലാതെയും പദ്ധതികൾ വിഭാവനംചെയ്-ത്- വഷളാക്കുന്നതിന്റെ നല്ല ഉദാഹരണങ്ങളാണ‌് ആയുഷ്-മാൻ ഭാരത്-, ആരോഗ്യസൗഖ്യകേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികൾ.

ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുന്നു
അതിനിടെ, എല്ലാ ഫെഡറൽ തത്വങ്ങളെയും നിരാകരിച്ചുകൊണ്ട്- ആയുഷ്-മാൻ ഭാരത്- പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പിൽ കേന്ദ്ര സർക്കാർ നേരിട്ട്- ഇടപെട്ടുവരുന്നു.  ആയുഷ്-മാൻ ഭാരത്- സേവന ആനുകൂല്യങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുകാണിച്ച്- സ്-പീഡ്- പോസ്റ്റിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക്- കത്തുകൾ അയച്ചുതുടങ്ങിയിരിക്കയാണ്.  സംസ്ഥാന സർക്കാരിനെ അവഗണിച്ച‌് - ഗുണഭോക്താക്കളെ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി തെരഞ്ഞെടുത്ത്- അവരെ നേരിട്ട്- അറിയിക്കുന്ന രീതിയാണ് പിന്തുടരുന്നത‌്.  മാത്രമല്ല, കത്തിൽ ഒരു മുന്നറിയിപ്പുമുണ്ട്-. "ഈ കത്ത്- മാത്രമായി അർഹതയ്-ക്കുള്ള സാക്ഷ്യപത്രമാകുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവേളയിൽ ഈ കാർഡിനു പുറമെ ആധാർ കാർഡ്-, വോട്ടർ ഐഡി കാർഡ്-, ആർഎസ്-ബിവൈ കാർഡ്- എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾ ഹാജരാക്കണം.’ കേരളത്തിൽ നടപ്പാക്കിവരുന്ന  ആർഎസ്-ബിവൈ ആരോഗ്യ ഇൻഷുറൻസിൽ 42 ലക്ഷം പേർ അംഗങ്ങളായിട്ടുണ്ട്- എന്നോർക്കണം. എന്നാൽ, സാമൂഹ്യ സാമ്പത്തിക സെൻസസ്- മാനദണ്ഡങ്ങൾ പരിഗണിച്ചാണെന്ന‌ പേരിൽ കേവലം 18.5 ലക്ഷം പേരെ  മാത്രം ഒരു സുതാര്യതയുമില്ലാതെ  കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത്- കത്ത്- അയക്കുകയാണ് ചെയ്-തിട്ടുള്ളത്-.

കേരളത്തിൽ സംസ്ഥാന ബജറ്റിൽ പറഞ്ഞ‌തുപോലെ ഏകീകൃത ആരോഗ്യ ഇൻഷുറൻസ‌് സ്-കീമായ  "കാരുണ്യ സാർവത്രിക ആരോഗ്യ സുരക്ഷാപദ്ധതി’ സർക്കാർ നടപ്പാക്കാൻ പോകുകയാണ്. ഇപ്പോൾ ആർഎസ്-ബിവൈയിൽ  അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്ക്- പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. ആരോഗ്യ ഇൻഷുറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും പോലുള്ള  വിഭാഗക്കാരെ മാറ്റിനിർത്തിയാൽ പിന്നെയും ബാക്കിവരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക്- സ്വന്തം കൈയിൽനിന്നും പ്രീമിയം അടച്ച്- ഈ പദ്ധതിയിൽ അംഗത്വമെടുക്കുകയും ചെയ്യാം. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവത്രിക ആരോഗ്യ  ഇൻഷുറൻസ‌്- പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത‌്-.

 

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും അഞ്ചു ലക്ഷം രൂപയ്-ക്ക്- കവറേജ്- നൽകുന്ന  ഇൻഷുറൻസ്- പദ്ധതി ആയുഷ്-മാൻ ഭാരതിന്റെ ഭാഗമായി നടപ്പാക്കുന്നില്ല. ഒന്നോ രണ്ടോ ലക്ഷം രൂപയ്-ക്ക്- ഇൻഷുറൻസ‌്- കമ്പനിയും ബാക്കി സർക്കാർ നേരിട്ട്- ആശുപത്രികൾക്ക്- പണം നൽകുന്ന (ട്രസ്റ്റ്- അല്ലെങ്കിൽ അഷ്വറൻസ്- മാതൃക) സമ്പ്രദായവുമാണ് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്-. കേരളവും ഇതേ മാതൃകയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്-.

കേന്ദ്ര സർക്കാർ ഗുണഭോക്താക്കൾക്ക‌് അയച്ചിട്ടുള്ള കത്ത‌് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവുവരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിക്കുകയായിരുന്നു ഉചിതം. പരമാവധി ആയുഷ്-മാൻ ഭാരതിൽ ഒരു കുടുംബത്തിന് ഇൻഷുറൻസിന് 1100 രൂപയേ  ലഭിക്കൂ. 660 രൂപയാണ് കേന്ദ്രത്തിൽനിന്നും ലഭിക്കുക. ബാക്കി സംസ്ഥാനം വഹിക്കണം. അഞ്ചു ലക്ഷം രൂപ ആനുകൂല്യമുള്ള ഒരു ഇൻഷുറൻസ്- പരിപാടിക്ക്- ചുരുങ്ങിയത്- 8000 രൂപയെങ്കിലും പ്രീമിയം കൊടുക്കേണ്ടിവരും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം വഹിക്കണം. അതായത്- 660 രൂപ നൽകിയിട്ട്-  8000 രൂപയുടെ നേട്ടം തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ഗുണഭോക്താക്കൾക്ക്- കത്തയച്ചിരിക്കുന്നത‌്-.  കേരളത്തിൽ 18.5 ലക്ഷം പേരിൽ ഈ ആരോഗ്യപരിപാടി ചുരുക്കാനല്ല തീരുമാനം. ബജറ്റ് പ്രസംഗത്തിൽ പറഞ്ഞതുപോലെ ഇപ്പോൾ ആർഎസ്-ബിവൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്കെങ്കിലും പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. വേറെ ആരോഗ്യ ഇൻഷുറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയുംപോലുള്ള വിഭാഗക്കാരെ മാറ്റിനിർത്തിയാൽ പിന്നെയും ബാക്കിവരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക്- സ്വന്തം കൈയിൽനിന്നും പ്രീമിയം അടച്ച്- ഈ പദ്ധതിയിൽ അംഗത്വമെടുക്കുകയും ചെയ്യാം.

സർക്കാർ ആശുപത്രികളോട്- അവഗണന
ആർദ്രം മിഷനിലൂടെ പദ്ധതി വിഹിതത്തിനു പുറമെ കിഫ്-ബി ഫണ്ടും പ്രയോജനപ്പെടുത്തി  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളുടെ സേവന നിലവാരം വൻതോതിൽ വർധിച്ചുവരികയാണ്. കേന്ദ്ര സർക്കാരാകട്ടെ പൊതുജനാരോഗ്യത്തിനായുള്ള വിഹിതം ഫലത്തിൽ ഈവർഷത്തെ ബജറ്റിൽ കുറച്ചിരിക്കയാണ്. നിർമാണപ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾക്കുമായുള്ള ഫണ്ടിൽ കഴിഞ്ഞവർഷത്തിനെ അപേക്ഷിച്ച്- 43 ശതമാനം കുറവാണ് ഇത്തവണ ബജറ്റിലുള്ളത്.

ജനങ്ങൾക്ക്- താൽക്കാലികാശ്വാസം നൽകാനായി ഇൻഷുറൻസ‌്- പദ്ധതി കുറ്റമറ്റരീതിയിൽ നടപ്പാക്കുക. അതേ അവസരത്തിൽ ദീർഘകാല പരിപ്രേക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്തി സേവനം വിപുലീകരിക്കുകയെന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചുവരുന്നത്-. എന്നാൽ, കേന്ദ്ര സർക്കാരാകട്ടെ സംസ്ഥാനങ്ങളുടെ ചെലവിൽ പരോക്ഷമായി പൊതു ഫണ്ട് സ്വകാര്യമേഖലയിലേക്കെത്തിക്കുന്ന ആയുഷ്-മാൻ ഭാരത്- ഇൻഷുറൻസ്- പദ്ധതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്- പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചു- വരുന്നത്-. ഇത്തവണത്തെ കേന്ദ്ര ബ-ജറ്റ് ഇതാണ് കൂടുതൽ വ്യക്തമാക്കിയിട്ടുള്ളത്-.
 


പ്രധാന വാർത്തകൾ
 Top