13 June Sunday

കോവിഡിനെ പിടിച്ചുകെട്ടാൻ

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

കോവിഡ്‌ ബാധിതരുടെ എണ്ണം നാല്‌ ലക്ഷം കഴിഞ്ഞതോടെ ഇന്ത്യ വലിയ ആശങ്കയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയും രാജ്യത്ത്‌ റിപ്പോർട്ടു ചെയ്തു. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ്–-19ന് എതിരായ പ്രതിരോധത്തിൽ പരിശോധന, കണ്ടെത്തൽ, ചികിത്സ, സാമൂഹ്യ അകലം എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറി.

വാക്സിനേഷന്റെ മൂന്നാംഘട്ട നടപടികൾക്ക്‌ ഈ മാസം ഒന്നിനാണ്‌ തുടക്കം കുറിച്ചത്‌. യുവാക്കൾക്കുള്ള രജിസ്ട്രേഷൻ കഴിഞ്ഞ 28ന് ആരംഭിച്ചു. എന്നാൽ, വാക്‌സിൻ ക്ഷാമം ഈ പ്രതിരോധ നടപടികളെയെല്ലാം മന്ദഗതിയിലാക്കുന്നു. കേന്ദ്രം 17.35 കോടി ഡോസ് (17,35,07,770) വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 16 കോടി വാക്സിൻ (16,44,77,100) വെള്ളിയാഴ്‌ചവരെ ഉപയോഗിച്ചു.

90 ലക്ഷത്തിലധികം ഡോസ്‌ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ഇപ്പോഴുണ്ട്. പത്ത്‌ ലക്ഷത്തിലധികം ഡോസ്‌ അധികമായി ലഭിക്കുമെന്ന്‌ അറിയിച്ചുവെങ്കിലും കിട്ടാത്തതിനാലാണ്‌ വാക്‌സിനേഷൻ പ്രക്രിയ മുടങ്ങിയത്‌.

വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമവും വലിയ പ്രശ്‌നമായിട്ടുണ്ട്‌. ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെ ക്ഷാമംമൂലം രോഗികൾ മരിക്കുന്നത്‌ തുടർക്കഥയായി. പി എം കെയേഴ്‌സ് ഫണ്ടിന്റെ കീഴിൽ 500 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണത്തിന് ഡിആർഡിഒ തുടക്കം കുറിച്ചിട്ടുണ്ട്. മതിയായ ഓക്‌സിജൻ ലഭിക്കാത്തതിനാൽ ചില സംസ്ഥാനങ്ങൾ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top