09 July Thursday

ക്ലൗഡും സാസും പിന്നെ ഡാറ്റാചോർച്ചയും

ടി ഗോപകുമാർUpdated: Tuesday Apr 21, 2020

മനുഷ്യന്റെ മുന്നോട്ട് പോക്കിനും പ്രതിസന്ധികളെ നേരിടുന്നതിലും പ്രധാന ഉപാധിയാണ് സാങ്കേതികവിദ്യ. കേരളമാകട്ടെ നാളിതുവരെ പരിചയമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തിൽ പകച്ചുനിൽക്കാതെ യുക്തമെന്നു തോന്നുന്ന വഴിയുപയോഗിച്ച് പ്രതിസന്ധി തരണംചെയ്യുകയേ നിവൃത്തിയുള്ളൂ. സാങ്കേതികവിദ്യാ  ഉപയോഗത്തിലും ഇത് ബാധകമാണ്. ഈ പശ്ചാത്തലത്തിൽവേണം ഡാറ്റാ അനലൈസിങ്ങുമായി ബന്ധപ്പെട്ട വിവാദത്തെ കാണാൻ. സാധാരണ നമ്മൾ റോഡിലും നാട്ടിടവഴിയിലും പറമ്പിലും ഒന്നും ‘വള്ള’ത്തിൽ അല്ലല്ലോ സഞ്ചരിക്കുക. എന്നിട്ടും പ്രളയം വന്നപ്പോൾ അത് വേണ്ടിവന്നു, അത്രേയുള്ളൂ കാര്യം.

സർക്കാരിന് ചില വിവരങ്ങൾ അടിയന്തരമായി കണ്ടെത്തി വിശകലനംചെയ്ത് കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തൽ അനിവാര്യമായിരുന്നു. എന്നാൽ, വളരെപ്പെട്ടന്ന് ഇക്കാര്യമേറ്റെടുക്കാൻ നമ്മുടെ പൊതുമേഖലാ ഐടി സ്ഥാപനങ്ങൾ സജ്ജമല്ല. അപ്പോഴുള്ളവഴി ഇതിന്‌ ശേഷിയുള്ള സ്ഥാപനങ്ങളെ സമീപിക്കലാണ്. ഇങ്ങനെ കേരളം സമീപിച്ച കമ്പനിയാണ് സ്‌പ്രിങ്ക്ളർ. ലോകാരോഗ്യ സംഘടനയും നാസയും അടക്കമുള്ളവയുടെ പ്രവൃത്തികൾ ഏറ്റെടുത്ത് പരിചയമുള്ളവരുമാണ്‌.

ഇവിടെ പ്രശ്നം ഡാറ്റയുടെ സുരക്ഷിതത്വമാണ്. സ്‌പ്രിങ്ക്ളറും കേരളവും ഡാറ്റാ സുരക്ഷിതത്വത്തിന്‌ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്‌.  ഡാറ്റ സൂക്ഷിക്കുന്നത് ആമസോൺ വെബ്‌ സർവീസിലാണ്. ഇത്‌ ലോകമാകെ അംഗീകരിച്ചതും പ്രധാന കമ്പനികളും സർക്കാരുകളും ഉപയോഗിക്കുന്ന ഒന്നാംനിര സേവനവുമാണ്. വിവരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആമസോണും ഗൂഗിളും മൈക്രോസോഫ്റ്റും ഒക്കെ പുലർത്തുന്നതും പൊതുവെ സാങ്കേതിക ലോകം അംഗീകരിച്ചതുമായ  സ്വകാര്യതാനയം ഉണ്ട്. അതിനാൽ,  ഇത്തരം ക്ലൗഡ് സർവീസുകളെ വിശ്വസിച്ചും അതിന്മേലുള്ള നിയമപരിരക്ഷ ഉപയോഗിച്ചും മാത്രമേ തീരുമാനമെടുക്കാനാകൂ. അതാണ് ഐടി വകുപ്പും ചെയ്തത്. ക്ലൗഡിന്റെ വിശ്വാസ്യത ചോദ്യംചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ക്ലൗഡിൽ സംഭരിക്കുന്ന ഡാറ്റയുടെ ഉടമസ്ഥർ കേരളമാണ്‌. സർക്കാരിനുവേണ്ടി ക്ലൗഡ് കൈകാര്യം ചെയ്യുന്നത്‌ സി-–-ഡിറ്റാണ്‌. സർക്കാർ നിക്ഷേപിച്ചിരിക്കുന്ന ക്ലൗഡിൽനിന്ന്‌ ഡാറ്റയെടുത്ത് അപഗ്രഥിച്ച്‌ സർക്കാരിനാവശ്യമായ വിവരങ്ങളും സൂചനകളും മുന്നറിയിപ്പുകളും താരതമ്യങ്ങളും നൽകുക മാത്രമാണ് സ്‌പ്രിങ്ക്ളർ  സാസ്‌ (എസ്‌എഎഎസ്‌) സംവിധാനം വഴി ചെയ്യുന്നത്. സാസ്‌ സംവിധാനത്തിൽ ഈ കമ്പനിക്കുമാത്രമേ ഡാറ്റ കൈകാര്യം ചെയ്യാനാകൂ. ഡാറ്റയിൽ നടത്തുന്ന ഓരോ ഇടപെടലും അതിൽത്തന്നെ രേഖപ്പെടുത്തും.  സർക്കാർ സ്‌പ്രിങ്ക്ളറുമായി ഒരു നോൺ - ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ഒപ്പുവച്ചിട്ടുമുണ്ട്. നേരത്തെ പറഞ്ഞ ക്ലൗഡിൽ കിട്ടുന്ന സംരക്ഷണം ഇക്കാര്യത്തിലുമുണ്ട്. ഏത് കമ്പനിയായിലും ഇത്തരം സുരക്ഷകളല്ലാതെ മറ്റെന്താണ് ലഭിക്കുക?

സമാനതകളില്ലാത്ത രീതിയിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിലൂടെ ലോകശ്രദ്ധ നേടുന്ന തരത്തിൽ വിജയിക്കാൻ കേരളത്തിന്‌ സാധിച്ചു. കോവിഡ്–-19ന്റെ ഈ ഘട്ടത്തിലും തുടർന്നും സാങ്കേതികവിദ്യയിലൂടെ പ്രശ്നം തരണംചെയ്യാനാണ് ശ്രമിക്കേണ്ടത്.  ‘

നിപാ’യെ അതിജീവിച്ച അനുഭവങ്ങളാണ് സുസജ്ജമായ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. അത്‌ പുരോഗമിക്കുന്നു. ഐടിമേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ഐഐഐടിഎംകെ, ഡി–--ഡിറ്റ്, ഐസി ഫോസ്, ഐകെഎം തുടങ്ങിയവയെ ശാക്തീകരിച്ച് ക്ലൗഡ്‌ കംപ്യൂട്ടിങ്‌, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന മേഖലകളിൽ രാജ്യത്തിനുതന്നെ മാതൃകയായ സ്ഥാപനങ്ങളാക്കി മാറ്റാനാകും

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top