17 August Saturday

മോഡിഭരണം: ദുരിതങ്ങളുടെ 5 വർഷം

കെ മോഹനൻUpdated: Saturday Mar 30, 2019


ദുരിതങ്ങളുടെ തീമഴ സമ്മാനിച്ച മോഡി ഭരണത്തിനെതിരെ  ബിഎസ്-എൻഎല്ലിലെ കരാർ തൊഴിലാളികളിലും പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ നാലരവർഷക്കാലമായി തൊഴിലാളികൾ ഉന്നയിച്ച ഒരാവശ്യംപോലും അംഗീകരിക്കാൻ മോഡിസർക്കാർ തയ്യാറായിട്ടില്ല. തുച്ഛമായ വേതനമാണ് ഈ മേഖലയിൽ നൽകുന്നത്-. 18000 മിനിമം വേതനമോ തുല്യജോലിക്ക്- തുല്യവേതനമോ നൽകാൻ തയ്യാറായിട്ടില്ല. സ്ഥിരപ്പെടുത്തൽ മോഡിസർക്കാരിന്റെ പരിഗണനയുടെ നാലയലത്തുപോലുമില്ല. വാർത്താവിനിമയ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്-എൻഎല്ലിനെ നാശത്തിലേക്ക്- നയിക്കുകയും സാമ്പത്തികമായ പാരാധീനതയിലേക്ക്- തള്ളിവിടുകയും ചെയ്-ത മോഡിസർക്കാർ, കരാർ തൊഴിലാളികളെ പിരിച്ചുവിട്ടും, ശമ്പളം നിഷേധിച്ചും ദ്രോഹിക്കുകയാണ്.

തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നു
ബിഎസ്-എൻഎല്ലിലെ കരാർ തൊഴിലാളികൾക്ക്- കേരളത്തിൽ മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ ഇത്- ആറ‌ുമുതൽ 10 വരെയാണ്, തുച്ഛമായ ശമ്പളംപോലും യാഥാസമയം നൽകാതെ തൊഴിലാളികളെ ആത്മഹത്യയിലേക്കാണ് മോഡിസർക്കാർ തള്ളിവിടുന്നത്-. പ്രധാനമന്ത്രിയുടെ  മണ്ഡലമായ വാരാണസിയിൽ കേവലം 500 മുതൽ 1250 രൂപവരെയാണ് ശമ്പളം നൽകുന്നത്-. മിനിമം കൂലി പോലും തൊഴിലാളികൾക്ക്-  ലഭ്യമാകുന്നില്ല. ഇതിനെതിരെ യൂണിയൻ നേതൃത്വം പ്രധാനമന്ത്രിക്ക്- കത്തെഴുതിയെങ്കിലും ഒരു പ്രതികരണംപോലും ഉണ്ടായില്ല. രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും ബിഎസ്-എൻഎൽ കരാർ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുകയാണ്.

ബിഎസ്-എൻഎൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ശമ്പളം നിഷേധിക്കുന്നത്-. ബിഎസ്-എൻഎല്ലിന്റെ വരുമാനം വൻതോതിൽ ഇടിയുകയാണെന്നും ദൈനംദിന ചെലവുകൾക്കുപോലും തികയുന്നില്ലെന്നുമാണ് അധികാരികളുടെ വാദം. ഡൽഹിയിൽനിന്ന് ഫണ്ടനുവദിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണം. ബിഎസ്-എൻഎല്ലിന്റെ സാമ്പത്തിക പ്രതിസന്ധി തൊഴിലാളികളുടെ സൃഷ്-ടിയല്ല. മോഡിസർക്കാരിന്റെ ബിഎസ‌്എൻഎൽ വിരുദ്ധനിലപാടാണ് കാരണം. ടെലികോം കമ്പോളത്തിൽ തന്റെ മാനസപുത്രനായ അംബാനിയുടെ വളർച്ച ലക്ഷ്യംവയ‌്ക്കുന്ന നരേന്ദ്ര മോഡിക്ക്- ബിഎസ്-എൻഎല്ലിന്റെ വികസനത്തിൽ താൽപ്പര്യമില്ല. പരിണിതപ്രജ്ഞരായ എൻജിനിയർമാരും ജീവനക്കാരും കരാർ തൊഴിലാളികളും അടങ്ങുന്ന തൊഴിൽ ശക്തിയും, രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന പശ്ചാത്തല സൗകര്യവും, സാങ്കേതികവിദ്യയുടെ വ്യാപനവും ചേർന്നാൽ അംബാനിക്ക്- വെല്ലുവിളിയായി ബിഎസ്-എൻഎൽ  ഉയർന്നുവരുമെന്ന ഭീതിയാണ് ബിഎസ്-എൻഎല്ലിനെ ഇല്ലാതാക്കാനുള്ള നടപടികൾക്ക്- പിന്നിലെന്നത്- പകൽപോലെ വ്യക്തമാണ്. ബിഎസ‌്എൻഎൽ മാത്രമാണ് തങ്ങൾക്കൊരു വെല്ലുവിളിയെന്ന് അംബാനി പ്രഖ്യാപിച്ചതും  ഈ പശ്ചാത്തലത്തിലാണ്.

കഴിഞ്ഞ നാലര വർഷക്കാലത്തെ മോഡി ഭരണം ബിഎസ്-എൻഎല്ലിനെ വികസനത്തിന്റെ ശവപ്പറമ്പാക്കി മാറ്റി. ആധുനിക ടെലികോം കമ്പോളത്തിൽ മുന്നേറാനുള്ള എല്ലാ സാധ്യതകളും കൊട്ടിയടച്ചു. സ്വകാര്യ കമ്പനികൾ, ജിയോ ഉൾപ്പെടെ 5ജിയിലേക്ക്- കുതിക്കുമ്പോഴും ബിഎസ‌്എൻഎല്ലിനെ 3ജി സേവനത്തിൽ തളച്ചിട്ടു. സർക്കാരിന്റെ സാമൂഹ്യബാധ്യത നിർവഹിക്കുന്നതിനുപോലും മതിയായ പ്രതിഫലം ബിഎസ‌്എൻഎല്ലിന‌് ലഭിക്കുന്നില്ല. പെൻഷൻ കോൺട്രീബ്യൂഷൻ ഇനത്തിൽ കോടികളാണ് ബിഎസ‌്എൻഎല്ലിൽനിന്ന് സർക്കാർ അധികമായി ഈടാക്കിയത്-്-. 3ജി സ്-പെക്-ട്രത്തിന്റെയും  വയർലെസ്- ബ്രോഡ്-ബാൻഡ‌്- ആക്-സസ്- സ്-പെക്-ട്രത്തിന്റെയും തുകയായ 18500 കോടി ബിഎസ്-എൻഎല്ലിൽനിന്ന് കവർന്നെടുത്തു.  ബിഎസ‌്എൻഎല്ലിന്റെ  കരുതൽധനം വിവിധമാർഗങ്ങളിലൂടെ തട്ടിയെടുത്ത കേന്ദ്രസർക്കാർ ബിഎസ‌്എൻഎല്ലിനെ പാപ്പരാക്കി. സാമ്പത്തിക പ്രയാസത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. 4ജി സ്-പെക്-ട്രം നിഷേധിച്ചതിനാൽ സേവനരംഗത്തെ മത്സരത്തിലും ബിഎസ്-എൻഎൽ പിന്തള്ളപ്പെട്ടു. വരുമാനം കുറഞ്ഞു. നഷ്-ടം വർധിച്ചു. ഈ സാഹചര്യത്തിൽ ബിഎസ്-എൻഎല്ലിന‌് സാമ്പത്തികസഹായം നൽകണമെന്ന ആവശ്യം ശക്തിപ്പെട്ടെങ്കിലും, അതൊന്നും മോഡി സർക്കാരിൽ ഏശിയില്ല.  ജിയോയുടെ വളർച്ചയിൽ ആഹ്ലാദംകൊള്ളുന്ന മോഡി സർക്കാർ ബിഎസ‌്എൻഎല്ലിനെ തീർത്തും അവഗണിച്ചു. ബാങ്കിൽനിന്ന് വായ്-പയെടുക്കാനുള്ള അനുവാദം നൽകണമെന്ന അപേക്ഷയും നിഷ്-കരുണം നിഷേധിച്ചു. സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവെയ്-സിന‌് പ്രതിസന്ധി മറികടക്കാൻ വായ്-പ എടുക്കുന്നതിന് അനുവാദം നൽകിയ കേന്ദ്രസർക്കാർ ബിഎസ്-എൻഎല്ലിന‌് വായ്-പാസൗകര്യം നിഷേധിക്കുന്നത്- കോർപറേറ്റുകളോടുള്ള മോഡിയുടെ കറകളഞ്ഞ കൂറാണ് വ്യക്തമാക്കുന്നത്-.  നാ-ലരലക്ഷം കോടിയി-ലധി-കമാണ് ടെലികോം കമ്പനികളുടെ കടബാധ്യത.

ബിഎസ‌്എൻഎല്ലിനെ വിൽക്കാനുള്ള ശ്രമം
ബിഎസ‌്എൻഎല്ലിന്റെ പ്രതിസന്ധി രൂക്ഷമായതോടെ പണിയെടുക്കുന്ന ഒരുലക്ഷത്തിലധികം കരാർ തൊഴിലാളികളുടെ ശമ്പളം മുടങ്ങി. പുതുതായി നിയമനമില്ലാത്തതിനാൽ ജോലിയുടെ ഏറിയ പങ്കും നിർവഹിക്കുന്നത്- കരാർ തൊഴിലാളികളാണ‌്. - ബിഎസ‌്എൻഎൽ രൂപീകരിക്കുമ്പോൾ നാല‌് ലക്ഷം ജീവനക്കാരുണ്ടായിരുന്നു.  ഇന്നു കേവലം 171000 മാത്രം. ഓരോ വർഷവും രണ്ട‌ുകോടി തൊഴിൽ വാഗ്-ദാനം ചെയ്-തവരുടെ മുഖംമൂടി അഴിഞ്ഞുവീഴാൻ ഇതുതന്നെ ധാരാളം. തുച്ഛമായ കൂലിക്ക്- പണിയെടുപ്പിക്കുന്ന പാവങ്ങളായ തൊഴിലാളികളെ പിരിച്ചുവിടുമെന്ന ഭീഷണി വേറെയും. പരിമിതമായി നിലനിൽക്കുന്ന അവകാശങ്ങൾപോലും തൊഴിൽ നിയമഭേദഗതിയിലൂടെ ഇല്ലാതാക്കുന്നു. ബിഎസ‌്എൻഎല്ലിന്റെ സാമ്പത്തിക പ്രതിസന്ധികളിൽ ഒരു ഘട്ടത്തിലും കാരണക്കാരല്ലാത്ത തൊഴിലാളികളെയാണ് സ്ഥാപനത്തിന്റെ സാമ്പത്തിക നഷ്-ടത്തിന്റെ  പേരിൽ ശമ്പളം നിഷേധിച്ച്-  പട്ടിണിക്കിടുന്നത്-. ശമ്പളം ആവശ്യപ്പെട്ട്- പ്രക്ഷോഭം നടത്തിയാൽ പിരിച്ചുവിടൽ. ക്രൂരമായ തൊഴിലാളി ദ്രോഹമാണ് ബിഎസ‌്എൻഎൽ മേഖലയിൽ നടക്കുന്നത്-.

സാമ്പത്തിക പ്രയാസത്തിന്റെ പേരിൽ സ്ഥിരം ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.  സാമ്പത്തിക സഹായത്തിലൂടെ  പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം പെൻഷൻ പ്രായം കുറച്ചും സ്വയംവിരമിക്കൽ പദ്ധതി ഏർപ്പെടുത്തിയും സ്വകാര്യവൽക്കരണത്തിനും വിൽപ്പനയ‌്ക്കും ബിഎസ‌്എൻഎല്ലിനെ പാകപ്പെടുത്തുകയാണ്. ഇതിൽനിന്ന് തികച്ചും ഭിന്നമാണ് കേരളത്തിലെ എൽഡിഎഫ്- സർക്കാർ. യുഡിഎഫ്- ഭരണകാലത്ത്- നഷ്-ടത്തിന്റെ കഥപറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്ന് മാത്രമല്ല, കേന്ദ്രസർക്കാർ വിൽപ്പനയ‌്ക്ക‌ുവച്ച പൊതുമേഖലാസ്ഥാപനങ്ങളെ  ഏറ്റെടുക്കാൻ സന്നദ്ധമാവുകയും ചെയ്-തു.
ബിഎസ‌്എൻഎല്ലിനെ അംബാനിക്ക്- വിൽക്കാനുള്ള നടപടിയെ ചെറുക്കാനുള്ള രാഷ്-ട്രീയസമരമാണ് ഇന്ത്യയിൽ നടക്കുന്നത്-. 2019 ൽ മോഡി അധികാരത്തിൽ വന്നാൽ അതോടെ ബിഎസ‌്എൻഎല്ലിന്റെ അന്ത്യമാകുമെന്നതിൽ സംശയമില്ല. കരാർ തൊഴിലാളികൾ മാത്രമല്ല, സ്ഥിരം തൊഴിലാളികളും തെരുവിലേക്ക്- വലിച്ചെറിയപ്പെടും. ശമ്പളം നിഷേധിച്ചും പിരിച്ചുവിട്ടും തൊഴിലാളികളെ ഒഴിവാക്കി സ്ഥാപനത്തെ വിൽപ്പന നടത്താനുള്ള എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാൻ ബിഎസ‌്എൻഎൽ തൊഴിലാളികളും ബിഎസ‌്എൻഎല്ലിനെ നെഞ്ചോടുചേർക്കുന്ന പൊതുസമൂഹവും  മുന്നോട്ടുവരും. അത്- 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകതന്നെ ചെയ്യും.


പ്രധാന വാർത്തകൾ
 Top