22 October Tuesday

"സബ് കാ വിശ്വാസ്’ എന്ന മറ്റൊരു ‘ജുംലാ'

എ എം ഷിനാസ‌്Updated: Saturday Jun 15, 2019


ഉറുദു ഉൽപ്പത്തിയുള്ള "ജുംല' എന്ന ഹിന്ദി വാമൊഴിവാക്കിന്റെ അർഥം  ഒന്നും അർഥമാക്കാത്ത വാക്കുകളുടെ കൂട്ടം എന്നാണ്. വിദേശരാഷ്ട്രങ്ങളിൽ കുമിഞ്ഞുകൂടിയ ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളിൽ  15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനത്തെപ്പറ്റി പിന്നീട് ചോദിച്ചപ്പോൾ അമിത് ഷാ പറഞ്ഞത് അതെല്ലാം ചുനാവി ജുംലാ(തെരഞ്ഞെടുപ്പ് കാലത്തെ ജുംലാ) ആണെന്നാണ്. ‘സബ്കാസാത്ത് സബ്കാം വികാസ്’ എന്നിവയോടൊപ്പം"സബ്കാ വിശ്വാസ്' ചേർത്തിരിക്കുന്ന രണ്ടാം മോഡി സർക്കാർ മറ്റൊരു ജുംല അവതരിപ്പിച്ചിരിക്കുന്നു. ആദ്യത്തെ ജുംല തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിൽ സബ്കാ വിശ്വാസ്് എന്ന പുതിയ ജുംലാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വാഗ്ദാനമാണെന്ന വ്യത്യാസമേയുള്ളൂ. പോയ അഞ്ചുവർഷം കോർപറേറ്റ് ഭീമന്മാർക്കും വർഗീയവാദികൾക്കും "അച്ഛേദിൻ' ആയിരുന്നുവെങ്കിലും യഥാർഥ "ചായ് വാല'കളുടെയും "ചൗക്കിദാർ' മാരുടെയും"ബുരേദിൻ' ആയിരുന്നു.

എൻഡിഎ എംപിമാരുടെ യോഗത്തിലാണ്  സബ്കാ സാത്ത് സബ്കാ വികാസ് എന്നിവയോടൊപ്പം  സബ്കാ വിശ്വാസും കൂട്ടിചേർത്തത്. മത‐ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ബിജെപിയിൽ വിശ്വാസക്കുറവുണ്ടെന്ന് സമ്മതിച്ച മോഡി അതിന് പഴിചാരിയത് രാഷ്ട്രീയ എതിരാളികളെയാണ്: ‘‘രാഷ്ട്രീയ എതിരാളികളുടെ വഞ്ചനയാണ് ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുകയും ഭീതിയിലാഴ്ത്തുകയും ചെയ്തത്. ഈ വഞ്ചനാരാഷ്ട്രീയം ന്യൂനപക്ഷങ്ങൾക്കിടയിൽ ‘സാങ്കൽപ്പികമായ ഭീതി’യും ‘അവാസ്തുവമായ അന്തരീക്ഷ’വും ഉണ്ടാക്കി. നാം ഈ ചതിയുടെ രാഷ്ട്രീയത്തിൽ വിള്ളലുണ്ടാക്കി ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണം'' യോഗത്തിൽ മോഡി പറഞ്ഞു. ഇതുതന്നെ തീർത്തും വഞ്ചനാപരമായ പ്രസ്താവമാണ്. കാരണം ന്യൂനപക്ഷങ്ങളുടെ ഭീതി സാങ്കൽപ്പികമല്ല. അത് യഥാർഥ വസ്തുതയാണ്. ആരാണ്, ആരുടെ രാഷ്ട്രീയമാണ് ഈ ഭീതി വിതച്ചതെന്ന് മോഡിക്ക് നന്നായി അറിയാമെന്നിരിക്കെ അതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമേൽ കെട്ടിവയ്ക്കുിന്നതാണ് വഞ്ചന.

സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ ഉദീരണങ്ങൾ
ബിജെപിയുടെയും അതുൾപ്പെടുന്ന സംഘപരിവാറിന്റെയും ന്യൂനപക്ഷ വിരുദ്ധ ഉദീരണങ്ങളുടെയും ന്യൂനപക്ഷങ്ങളോടുള്ള വൈരനിര്യാതന സമീപനത്തിന്റെയും "ഒന്നാം തരം' ട്രാക്ക് റെക്കോഡാണ് ന്യൂനപക്ഷവിഭാഗങ്ങളെ ഭയവിഹ്വലരും അരക്ഷിതരുമാക്കി മാറ്റിയത് എന്ന പരമാർഥം തള്ളുക മാത്രമല്ല, അവയെപ്പറ്റി ഒരു മനഃസാക്ഷിക്കുത്തോ ആത്മപരിശോധനാസന്നദ്ധതയോ ബിജെപിക്ക് ഇല്ല എന്നതുമാണ് ഈ മോഡിപ്രസ്താവം കാണിക്കുന്നത്.

ഗുജറാത്തിലെ വംശഹത്യ, രാമക്ഷേത്രം, ഘർവാപ്പസി, ലവ് ജിഹാദ്, ഗോരക്ഷകരുടെ അഴിഞ്ഞാട്ടം, ഗോമാംസത്തിന്റെ പേരിൽ മുസ്ലിങ്ങളെയും ദളിതരെയും അടിച്ചുകൊല്ലുകയോ തല്ലിച്ചതയ്ക്കു കയോ ചെയ്ത ഹീനകൃത്യങ്ങൾ, ആൾക്കൂട്ടഹിംസ എന്നിവയെല്ലാം ‘സാങ്കൽപ്പിക’മായിരുന്നു. ഇവയിൽ പലതും ചെയ്തത് സംഘപരിവാറിന് നിയന്ത്രണം ഇല്ലാത്ത കുറുനിരസംഘങ്ങളാണെന്ന അഴകൊഴമ്പൻ വാദം മുന്നോട്ടുവയ്ക്കുന്നവർ തമസ്കരിക്കുന്ന വസ്തുത ആർഎസ്എസ് രാഷ്ട്രീയത്തിന്റെ കാതൽതന്നെയാണ് "ഈ തൊഴിൽവിഭജനം' എന്നതാണ്. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ഹിംസ, ഹിംസയോടുള്ള മൗനം, ഹിംസയുടെ ന്യായീകരണം എന്നിവ ഒരു തിരക്കഥയിലെന്നപോലെ കഴിഞ്ഞ അഞ്ച് വർഷം ഘോഷയാത്രയായി നടന്നു.

ഇപ്പോൾ ‘സാങ്കൽപ്പികഭീതി’യെപ്പറ്റി പറയുന്ന മോഡിയും അദ്ദേഹത്തിന്റെ സാരഥിയും 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടത്തിയ മുസ്ലിംവിരുദ്ധ പരാമർശങ്ങൾതന്നെ നോക്കുക. അസമിലെ ഗുവാഹത്തിയിൽ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ ദേശിയ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് സംസാരിക്കവെ മോഡി പറഞ്ഞു: "" ഇന്ത്യയിൽ അഭയം തേടാനാഗ്രഹിക്കുന്ന പീഡിതരായ ഹിന്ദുക്കളെയും സിഖുകാരെയും  ജൈനന്മാരെയും ബൗദ്ധരെയും പാർസികളെയും ക്രിസ്ത്യാനികളെയും പുനരധിവസിപ്പിക്കേണ്ട ചുമതല ഇന്ത്യക്കുണ്ട്.'' അപ്പോൾ മോഡി മുസ്ലിങ്ങളെ വേർതിരിച്ചുനിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു.

ബംഗ്ലാദേശിൽനിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ അമിത് ഷാ വിശേഷിപ്പിച്ചത് ചിതൽ എന്നാണത്രെ. കഴിഞ്ഞ എൻഡിഎ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മേനക ഗാന്ധിയും മഹേഷ് ശർമയും നിരഞ്ജരൻ ജ്യോതിയും നടത്തിയ വിഷലിപ്തമായ മുസ്ലിംവിരുദ്ധ പ്രസ്താവങ്ങളിലേക്ക് വിസ്തരഭയംകാരണം കടക്കുന്നില്ല. തെരഞ്ഞെടുപ്പുഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞതേയുള്ളൂ. അതിനിടയ്ക്ക്ഷ നടന്ന ചില സാങ്കൽപ്പിക സംഭവങ്ങൾ നോക്കാം. മെയ് 22ന് മധ്യപ്രദേശിലെ സിയോണിയിൽ മൂന്ന് മുസ്ലിം യുവാക്കളെ ഗോമാംസം കൊണ്ടുപോകുന്നു എന്നാരോപിച്ച് തല്ലിച്ചതയ്ക്കുകയും അവരോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ശഠിക്കുകയുംചെയ്തു. മെയ് 25ന് ഹരിയാനയിലെ ഗുരുഗ്രാമിൽ മുഹമ്മദ് ബർകത്ത് എന്ന യുവാവിനോട് തൊപ്പിയൂരാനും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്തു.

മെയ് 26ന് ബിഹാറിലെ ബെഗുസരായിൽ മുഹമ്മദ് കാസിം എന്ന യുവാവിനോട് പേര് ചോദിക്കുകയും പേര് പറഞ്ഞ ക്ഷണം വെടിവച്ച് കൊല്ലുകയും ചെയ്തു. മെയ് 26ന് ഛത്തീസ്ഗഢിലെ റായ്പുരിൽ ഗോരക്ഷകർ ഒരു മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള ക്ഷീരശാല ആക്രമിക്കുകയും  അവിടെ ഗോഹത്യ നടക്കുന്നുണ്ടെന്ന് ആരോപിച്ച് ജീവനക്കാരെ കൈയേറ്റംചെയ്യുകയുമുണ്ടായി. മെയ്26ന് ഗുജറാത്തിലെ വഡോദരയിൽ ഗ്രാമക്ഷേത്രം ദളിതരുടെ വിവാഹത്തിന് സർക്കാർ വിട്ടുതരുന്നില്ലെന്ന് ഫെയ്ബുും  ക്കിൽ എഴുതിയ ദളിത് ദമ്പതികളുടെ വീട് മൂന്നൂറ് പേരടങ്ങുന്ന സവർണ ഹിന്ദുക്കൾ ആക്രമിച്ചു. മെയ്26ന് തന്നെ ഗോമാംസം കഴിക്കുന്നത് തന്റെ അവകാശമാണെന്ന് ഫെയ്ബുാ്  ക്കിൽ എഴുതിയ ആദിവാസി വിഭാഗത്തിൽപ്പെടുന്ന ജിത്റായ്  ഹൻസ്ദ എന്ന പ്രൊഫസറെ അറസ്റ്റ് ചെയ്തു. എന്തിനേറെ പറയുന്നു കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മൂന്നുപതിറ്റാണ്ടോളം ഇന്ത്യൻ സൈന്യത്തെ സേവിച്ച് 2017ൽ ഓണററി ലെഫ്റ്റനന്റ് ആയി പിരിഞ്ഞ മുഹമ്മദ് സനാവുള്ളയെ വിദേശിയായി മുദ്രകുത്തി അറസ്റ്റീ   ചെയ്ത് തടവറയിലേക്ക് തള്ളി. ഗുരുഗ്രാമിൽ നടന്ന അക്രമത്തെ അപലപിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും  ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെപോലും സംഘികൾ ഓൺലൈനിലൂടെ കടന്നാക്രമിച്ചു. എവിടെ എന്ത് പറയണമെന്നും എന്ത്േ പറയരുതെന്നും അധികപ്രസംഗം പൊറുപ്പിക്കില്ലെന്നും അവർ ഗംഭീറിനെ താക്കീത് ചെയ്തു. ഇതെല്ലാം ഭാവനാസൃഷ്ടിയാണെന്ന്ക മോഡിയും ഷായും പറയുമോ?

ഗോൾവാൾക്കർ ആശയങ്ങൾ
മോഡിയുടെയും ഷായുടെയും ആചാര്യനായ എം എസ് ഗോൾവാൾക്കർ ‘We or our Nationhood Defined’ എന്ന ഗ്രന്ഥത്തിലെഴുതിയ ആശയങ്ങൾതന്നെയാണ് ഇക്കൂട്ടർ അക്ഷരംപ്രതി നടപ്പാക്കുന്നത്. നാസി ജർമനിയെ ഉദാഹരിച്ചുകൊണ്ട് ഗോൾവാൾക്കാർ എഴുതി: ‘‘ജർമനി ഹിന്ദുകൾക്കും ഹിന്ദുസ്ഥാനും ഉപകരിക്കുന്ന നല്ലൊരു ഗുണപാഠം നൽകുന്നുണ്ട്്. തീർത്തും വിഭിന്നമായ വംശങ്ങളെയും സംസ്കാരങ്ങളെയും ഒരു ഏകീകൃതരാഷ്ട്രത്തിൽ സ്വാംശീകരിക്കുക അസാധ്യമാണെന്നതാണ് ആ പാഠം.'' വ്യത്യസ്തരായിരിക്കെത്തന്നെ ഒന്നിച്ചുജീവിക്കുക എന്ന ആശയത്തെയാണ് ഗോൾവാൾക്കർ നിരാകരിക്കുന്നത്.

ഈ ഗോൾവാൾക്കറിസം ആപാദചൂഡം ആന്തരവൽക്കരിച്ചവരാണ്  മോഡിയും അമിത് ഷായും പ്രഗ്യാസിങ്ങും ചെറുതും വലുതുമായ പദവികൾ കൈയാളുന്ന മറ്റ് സംഘപരിവാറുകാരും.  അവരുടെ കാഴ്ചപ്പാടിൽ ന്യൂനപക്ഷം നിഷ്കാസനംചെയ്യപ്പെടേണ്ട ചിതലുകൾതന്നെയാണ്. സബ്കാ വിശ്വാസ് യഥാർഥ്യമാകണമെങ്കിൽ ബിജെപി ഗോൾവാൾക്കറിസം എന്ന ഫാസിസ്റ്റ്ക വിചാരധാരയെ കൈയൊഴിയണം. അതില്ലാതായാൽ ബിജെപിയോ അതിന്റെ മൂലസ്വരൂപമായ സംഘപരിവാറോ ഇല്ല. സബ്കാ വിശ്വാസ് എന്ന മോഹന മുദ്രാവാക്യം മറ്റൊരു ജുംലാ ആയി മാറുന്നത് ഇതെല്ലാം കാരണമാണ്.

ഏറ്റവുമൊടുവിൽ മോഡി സബ്കാ വിശ്വാസിനെക്കുറിച്ച് ആവേശപൂർവം സംസാരിച്ചത് മാലദ്വീപ് പാർലമെന്റിലാണ്. മാലദ്വീപിലെ ജനാധിപത്യത്തെയും ഉൾക്കൊള്ളൽ സംസ്കാരത്തെയും പ്രകീർത്തിച്ച മോഡി അവിടെയുള്ള ഒരു പള്ളി സന്ദർശിക്കുകയുംചെയ്തു. ബാബ്റിപള്ളി തകർത്തതിൽ തികഞ്ഞ അഭിമാനമാണുള്ളതെന്ന് പറഞ്ഞ പ്രഗ്യാസിങ് ഠാക്കൂർ മോഡിയുടെ പാർടി പ്രതിനിധിയായി ഇന്ത്യൻ പാർലമെന്റിലുണ്ട് എന്ന പരമാർഥം അപ്പോൾ മാലദ്വീപുകാർ ഓർത്തുകാണണം. എല്ലാവരെയും ഉൾക്കൊള്ളുക എന്നത് മോഡിയുടെ നടുമുറ്റത്തുതന്നെ ആദ്യം പ്രയോഗത്തിൽ കൊണ്ടുവരെട്ടെ എന്നും അവർ മനസ്സിൽ പറഞ്ഞിട്ടുണ്ടാകും. പ്രമുഖ രാഷ്ട്രമീമാംസകനായ ക്രിസ്റ്റ ഫ്യ ജഫ്ലോട്ട് നിരീക്ഷിച്ചതുപോലെ ഇന്ത്യയെ ഇസ്രയേലിന്റെ ഒരു ഹിന്ദുത്വ പതിപ്പ് ആക്കുകയാണ് ബിജെപിയുടെ ആത്യന്തികലക്ഷ്യം. ഇസ്രയേൽ അടിസ്ഥാനശത്രുവായി കാണുന്നത് അറബ് പലസ്തീൻകാരെയാണ്; അവർ മുസ്ലിങ്ങളായാലും ക്രിസ്ത്യാനികളായാലും നാസ്തികരായാലും. ഹിന്ദുത്വത്തിന്റെ പ്രാഥമികാടിസ്ഥാനം മുസ്ലിം വിരുദ്ധതയാണ്. അതിനാൽത്തന്നെ ഹിന്ദുത്വത്തിലധിഷ്ഠി തമായ രാഷ്ട്രം ഇസ്രയേലിനേക്കാൾ മാരകമായിരിക്കും.
 


പ്രധാന വാർത്തകൾ
 Top