02 July Thursday

കോൺഗ്രസ‌്: വർഗീയവിരുദ്ധതയുടെ കപടമുഖം

പ്രൊഫ.എ പി അബ്ദുൽ വഹാബ് Updated: Tuesday Apr 9, 2019

1949 ഡിസംബർ 22ന് അർധരാത്രിയാണ് ബാബ‌്റി മസ്-ജിദിൽ വിഗ്രഹങ്ങൾ പ്രത്യക്ഷപ്പെട്ടത്-. ദിവസങ്ങൾക്കുമുമ്പുതന്നെ അവിടെ സംഘർഷാവസ്ഥ ഉരുണ്ടുകൂടിയിരുന്നു. പ്രശ്-നസാധ്യതകളുണ്ടായിട്ടും ആവശ്യമായ പൊലീസ‌് സന്നാഹമൊരുക്കാൻ ഭരണകൂടം തയ്യാറായില്ല. ഒരു പൊലീസുകാരൻമാത്രമായിരുന്നു സംഭവദിവസം പള്ളിക്ക്- കാവലുണ്ടായിരുന്നത്-. സംഭവം അയോധ്യനിവാസികളെ ഞെട്ടിച്ചു. അവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പൊലീസ്- പള്ളി പൂട്ടി സീൽചെയ്-തു. ഉത്തർപ്രദേശ്- മുഖ്യമന്ത്രി കോൺഗ്രസു-കാരനായ ഗോവിന്ദ വല്ലഭപന്തായിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു കൈയേറ്റമെന്നും ഫൈസാബാദിലെ സോഷ്യലിസ്റ്റ്- നേതാവ്- ആചാര്യ നരേന്ദ്രദേവിനോടുള്ള തന്റെ വിരോധം തീർക്കാൻ അദ്ദേഹം ഇതുപയോഗപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട്- ആരോപണമുയർന്നു. വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്ന് അപേക്ഷിക്കാനേ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്-റുവിന് കഴിഞ്ഞുള്ളൂ. സ്വന്തം പാർടിക്കാരനായ മുഖ്യമന്ത്രിയോട്- വിശദീകരണം ചോദിക്കാൻപോലും കോൺഗ്രസ‌്- നേതൃത്വത്തിന് കഴിഞ്ഞില്ല. രാജ്യത്തെ മാരകമായി വിഴുങ്ങിയ ഭയാനകമായ വർഗീയതയുടെ തുടക്കങ്ങളിലൊന്നായിരുന്നു അത്-. കോൺഗ്രസിന്റെ മനസ്സമ്മതത്തോടെയാണ് അതിന്റെ അരങ്ങേറ്റം കുറിച്ചത്-.

1985 ഡിസംബർ 19ന് അന്നത്തെ യുപി മുഖ്യമന്ത്രി കോൺഗ്രസ‌്- നേതാവായ വീർ ബഹാദൂർ സിങ‌് അയോധ്യ സന്ദർശിക്കുകയും വിശ്വഹിന്ദു പരിഷത്തിന്റെ ഉന്നതനേതാക്കളുമായി കൂടിക്കാഴ്-ച നടത്തുകയും ചെയ്-തു. ദിവസങ്ങൾക്കുള്ളിലാണ് ഉമേഷ്- പാണ്ഡെ എന്ന അഭിഭാഷകൻ പൂട്ടിക്കിടക്കുന്ന മന്ദിരം പൂജകൾക്കായി തുറന്നുതരണമെന്ന‌് ആവശ്യപ്പെട്ട്- കോടതിയെ സമീപിച്ചത്-. കോടതി ഹർജി സ്വീകരിക്കുകയും പള്ളി തുറന്നുകൊടുക്കാൻ ഉത്തരവിടുകയും ചെയ്-തു. രാജീവ്- ഗാന്ധി മന്ത്രിസഭയിലെ അംഗവും തലമുതിർന്ന കോൺഗ്രസ്- നേതാവുമായ അരുൺ നെഹ്-റുവാണ് അതിന്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി തന്നോട്- പറഞ്ഞതായി പ്രശസ്-ത പത്രപ്രവർത്തകൻ ഉദയൻ ശർമ പിന്നീട്- വെളിപ്പെടുത്തുകയുണ്ടായി. 1989 നവംബർ 10നാണ് രാമക്ഷേത്ര നിർമാണത്തിന്റെ ശിലാന്യാസം നടന്നത്-. അലഹബാദ്- ഹൈക്കോടതി തർക്ക സ്ഥലമെന്ന് നിരീക്ഷിച്ച പ്ലോട്ടിലായിരുന്നു ശിലാന്യാസം. കേന്ദ്ര‐ സംസ്ഥാന സർക്കാരുകൾ ഇതിന് മൗനാനുവാദം നൽകി. മണിക്കൂറുകൾ കഴിയുംമുമ്പേ ആർഎസ‌്എസ‌് ആസ്ഥാനമായ നാഗ്-പുരിലെ കോൺഗ്രസ‌്- റാലിയെ അഭിസംബോധന ചെയ്-തുകൊണ്ട്- രാജീവ്-ഗാന്ധി പറഞ്ഞു:  "സമാധാനപരമായ ശിലാന്യാസത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിനാണെ'ന്ന്. ധർമസ്ഥാൻ മുക്തിയജ്ഞ സമിതിയുടെ അധ്യക്ഷൻ മഹന്ത്- അവൈദ്യനാഥ്- കോൺഗ്രസിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്-തു. "നമ്പർ ടു സുഹൃത്ത്-' എന്നാണ് അദ്ദേഹം കോൺഗ്രസിനെ വിശേഷിപ്പിച്ചത്-. നമ്പർ വൺ സുഹൃത്ത്- ബിജെപിയും.

കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല, ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു


1992 ഡിസംബർ ആറിന് ബാബ‌്റി മസ്-ജിദ്- തകർക്കപ്പെട്ടു. പള്ളി തകർക്കാൻ നടന്ന വിപുലമായ തയ്യാറെടുപ്പുകൾക്കും തുടർന്നുണ്ടായ അക്രമാസക്തമായ കർസേവയ‌്ക്കും പ്രധാനമന്ത്രിയും കോൺഗ്രസ്- പ്രസിഡന്റുമായ നരസിംഹറാവു നൽകിയ പിന്തുണ കുപ്രസിദ്ധമാണ്. പിൽക്കാലത്ത്- എൽ കെ അദ്വാനി എഴുതിയ ആത്മകഥയിൽ റാവു നൽകിയ പിന്തുണയെയും പിൻബലത്തെയും നന്ദിപൂർവം  അനുസ്-മരിക്കുന്നുണ്ട്-. റാവുവിന്റെ ആർഎസ്എസ്- പശ്ചാത്തലമാണ് തങ്ങൾക്ക്- ഗുണകരമായതെന്ന അദ്വാനിയുടെ ഏറ്റുപറച്ചിലുകൾ ആർഎസ്-എസുമായുള്ള കോൺഗ്രസ‌്- നേതൃത്വത്തിന്റെ വൈകാരിക അടുപ്പങ്ങളെ തുറന്നുകാട്ടുന്നു. കോൺഗ്രസിന്റെ ദേശീയനേതൃത്വത്തിൽ ദീർഘകാലമിരുന്ന എൻ ഡി തിവാരിതൊട്ട്- ഡസൻ കണക്കിന‌് കോൺഗ്രസ‌്- നേതാക്കൾ ബിജെപിയിലേക്ക്- ചേക്കേറിയതിന്റെ രസതന്ത്രം ഇതേ ആർഎസ്-എസ്- പശ്ചാത്തലവും വൈകാരിക അടുപ്പവുമാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാകും. 

രാജ്യത്ത്- വർഗീയത കത്തിപ്പടർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വർഗീയതയെ നേരിടുന്നതിൽ ഭരണകൂടം കാണിച്ച കുറ്റകരമായ അനാസ്ഥയാണ്. ഒരൊറ്റ കലാപവും രാജ്യത്ത്- നേരാംവണ്ണം അന്വേഷിക്കപ്പെടുകയോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയോ ചെയ്-തിട്ടില്ല. പകരം ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. വിഭജനത്തോടൊപ്പം അരങ്ങേറിയ കലാപങ്ങൾ വീണ്ടും ഉഗ്രത പ്രാപിച്ചത്- 1960കളിലാണ്.  ജബൽപുർ കലാപമടക്കം 92 കലാപമാണ് അക്കൊല്ലം നടന്നത്-. 1962ൽ 60 കലാപവും 1963ൽ 61 കലാപവുമുണ്ടായി. 1964ൽ കലാപങ്ങളുടെ എണ്ണം ഭയാനകമാംവിധം വർധിച്ചു. 1070 കലാപമാണ് അക്കൊല്ലമുണ്ടായത്-. റൂർക്കല, അഹമ്മദ്- നഗർ, ഷോലാപുർ, റാഞ്ചി, മീറത്ത്-, കരീംഗഞ്ച്-, അലഹബാദ്- തുടങ്ങിയ നഗരങ്ങളിൽ കലാപമുണ്ടായി. 1969ൽ മുംബൈ നഗരത്തിലും ഇൻഡോർ, അഹമ്മദാബാദ്-, ആഗ്ര എന്നിവിടങ്ങളിലും കലാപങ്ങളുണ്ടായി. ഇത‌് അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെ സിപിഐ എം അംഗം പി രാമമൂർത്തി പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവന്നു. 1969ലും 1970ലും അഞ്ഞൂറുവീതം കലാപമാണ് അരങ്ങേറിയത്-.  1970 മുതൽ 1985 വരെ സർക്കാർ കണക്കനുസരിച്ച്- 5300 കലാപമാണുണ്ടായത്-.  1979ൽ ജംഷദ‌്-പുരിലും 1981ൽ മൊറാദാബാദിലും കൊടും കലാപങ്ങൾ നടമാടി.

ക്രൂരമായ പൊലീസ‌് വെടിവയ‌്പ‌്


1980 ആഗസ‌്ത‌്- 13ന് മൊറാദാബാദിലെ ഈദ്-ഗാഹിൽ ക്രൂരമായ പൊലീസ്- വെടിവയ‌്പ‌്- നടന്നു. വർഗീയ വിവേചനത്തിന് കുപ്രസിദ്ധിയാർജിച്ച യുപിയിലെ പിഎസി എന്ന പൊലീസ്- സേനയാണ് ഈദ്- ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് എത്തിയവരുടെ നേരെ  നിറയൊഴിച്ചത്-.  നിരവധി പേർ കൊല്ലപ്പെട്ടു. നിരപരാധികളുടെ ചോരപുരണ്ട വസ്-ത്രങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ പാർലിമെന്റിനകത്ത്- നടത്തിയ പ്രതിഷേധം ഇന്ത്യയുടെ പാർലമെന്റ്- ചരിത്രത്തിലെ വലിയ സംഭവങ്ങളിലൊന്നാണ്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എല്ലാം കേട്ടുനിന്നതല്ലാതെ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും എടുത്തില്ല. യുപിയിലെ കോൺഗ്രസ‌്- നേതാക്കളുടെ ഉള്ളിലിരുപ്പ്- ഇന്ദിര ഗാന്ധിക്കറിയാമായിരുന്നു. അതേവർഷം അസമിലെ നെല്ലിയിലും കൂട്ടക്കൊലകളരങ്ങേറി. 1987ൽ മാലിയാനയിൽ പിഎസി ന്യൂനപക്ഷങ്ങളുടെ നേരെ ക്രൂരമായ മറ്റൊരു നായാട്ട്- നടത്തി. തൊട്ടടുത്ത ദിവസം ഹാഷിംപുരയിലും ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ‌്തു. 1989ൽ ഭഗൽപുരിൽ സംഹാരരുദ്രമായ മറ്റൊരു കലാപമുണ്ടായി. ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്-. 1990ൽ നടന്ന കലാപങ്ങളിൽ മൊത്തം 36,000 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് പത്രപ്രവർത്തകനായ ഖുഷ്-വന്ത്- സിങ്ങിന്റെ കണക്ക‌്-.

സർക്കാർ രേഖയിൽ മരണസംഖ്യ വെറും 7197.1992 ഡിസംബറിൽ ബാബ‌്റി മസ‌്ജിദ‌് തകർക്കപ്പെട്ടതോടൊപ്പം രാജ്യത്തിന്റെ നാനാഭാഗത്തും വ്യാപകമായ കലാപങ്ങളുമരങ്ങേറി. കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നോക്കുകുത്തികളാവുകയായിരുന്നു. 1993 ജനുവരിയിൽ മുംബൈ നഗരത്തിൽ വീണ്ടും ഭയാനകമായ കലാപം നടന്നു. കലാപത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായ ശ്രീകൃഷ്-ണ കമീഷന്റെ റിപ്പോർട്ട്- 1999 സെപ്-തംബറിൽ ബിജെപി‐ ശിവസേന നേതൃത്വത്തിലുള്ള  മഹാരാഷ്ട്ര സർക്കാർ തള്ളിക്കളഞ്ഞപ്പോൾ ഒരക്ഷരമുരിയാടാൻ കോൺഗ്രസിനായില്ല. ഇത്തരത്തിലുള്ള അപരാധം കോൺഗ്രസിന്റെ ഭാഗത്തുനിന്ന്, ഒരിക്കലല്ല, നിരന്തരം സംഭവിച്ചിട്ടുണ്ടായിരുന്നു.

ബാബ‌്റി മസ്-ജിദ്- തകർക്കപ്പെട്ടതിനെക്കുറിച്ച്- അന്വേഷിക്കാൻ ലിബർഹാൻ കമീഷനെ നിയോഗിച്ചത്- 1992 ഡിസംബർ 13നാണ്. 17 വർഷങ്ങൾക്കുശേഷം 2009 ജൂൺ 30നാണ് കമീഷൻ അന്വേഷണ റിപ്പോർട്ട്- സർക്കാരിന് കൈമാറിയത്-. ഫലപ്രദമായ നടപടിയെടുക്കാനോ റിപ്പോർട്ടിനെ ത്വരിതവേഗത്തിലാക്കാനോ കോൺഗ്രസിന് കഴിയാതെ പോയി. ആത്മാർഥതയില്ലായ്-മയെ മാത്രമല്ല, വർഗീയശക്തികളോടുള്ള കോൺഗ്രസിന്റെ വിധേയത്വത്തെയുമാണ് ഇത‌് ചൂണ്ടിക്കാട്ടുന്നത‌്.

(ഐഎൻഎൽ സംസ്ഥാന പ്രസിഡന്റാണ്‌
ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top