തൃശൂര്‍ > നാടകോത്സവത്തില്‍ ഭേദപ്പെട്ട നാടകങ്ങളുടെ ദിനമായിരുന്നു വ്യാഴാഴ്ച. ഒറ്റപ്പെട്ട അവതരണങ്ങളൊഴിച്ചാല്‍ കാണികളുടെ നിരാശക്ക് അല്‍പ്പമെങ്കിലും ശമനമുണ്ടായത് അഞ്ചാം നാളിലാണ്. ചെന്നൈ പെണ്‍മൈ തിയറ്റര്‍ അവതരിപ്പിച്ച 'കളേഴ്സ് ഓഫ് ട്രാന്‍സ് 2.0', ലെബനോണിലെ സൂക്കാക്കിന്റെ 'ദ ബാറ്റില്‍ സീന്‍', ജര്‍മനിയിലെ നാടകപ്രവര്‍ത്തകന്‍ ഉര്‍സ് ഡീട്രിച്ചിന്റെ 'തലാമസ'്, ദല്‍ഹിയില്‍ നിന്നുള്ള മന്‍ദീപ് റെയ്കി കമ്പനി അവതരിപ്പിച്ച നൃത്ത നാടകം 'എ മെയ്ല്‍ ആന്‍ഡ് ഹാസ് സ്ട്രെയ്റ്റ് ആന്റിന' എന്ന നൃത്തനാടകം ഇവയായിരുന്നു വ്യാഴാഴ്ചയിലെ അവതരണങ്ങള്‍.
ലിംഗ വ്യതിയാനക്കാരുടെ സംഘമായ പെണ്‍മൈ അവരുടെ ജീവിതാനുഭവങ്ങളാണ് അരങ്ങിലെത്തിച്ചത്. സ്ത്രീയായും പുരുഷനായും ലിംഗവ്യതിയാനം നടത്തുന്നവര്‍ അനുഭവിച്ച പീഡകളുടെ കഥയായിരുന്നു നാടകം. വീട് സമൂഹം, പഠനകാലം, വാടകവീട്, തെരുവ്, ആള്‍ക്കൂട്ടം എല്ലായിടങ്ങളിലും ആത്മപീഡയുടേയും ശാരീരിക പീഡയുടേയും ഒപ്പം സംരക്ഷിക്കേണ്ട നിയമപാലകരുടെയും പീഡനങ്ങള്‍ വരച്ചു കാണിക്കാന്‍ തിയറ്ററിന്റെ വിവിധ രൂപങ്ങള്‍ മനോഹരമായി അവര്‍ പ്രയോഗിച്ചു. നിറഞ്ഞ മനസ്സോടെയും ഒപ്പം പറയാനാവാത്ത കുറ്റബോധത്തോടെയുമാണ് 'പുരുഷന്മാരും സ്ത്രീകളും' വേദി വിട്ടത്.
ആകര്‍ഷകമായ മറ്റൊരവതരണം ബാറ്റില്‍ സീന്‍' ആണ്. ഒരു സാമൂഹ്യാവസ്ഥയില്‍ നിന്നുള്ള മനുഷ്യനിരീക്ഷണമാണ് നാടകം. സമൂഹത്തിലെ സംഭവങ്ങളുടെ ദൃക്്സാക്ഷികള്‍ മാത്രമല്ല കുറ്റവാളികള്‍ കൂടിയാണ് നാമെന്ന് നാടകം പറയുന്നു.
തലാമസ് ഒരു നൃത്താവിഷ്കാരമാണ്. അവതരണം പക്ഷേ, മതിയായ രീതിയില്‍ ആശയവിനിമയം ചെയ്യപ്പെട്ടില്ല.
എ മെയ്ല്‍ ആന്‍ഡ് ഹാസ് എ സ്ട്രെയ്റ്റ് ആന്റിനയും നൃത്തനാടകമായിരുന്നു. ദൃശ്യസമൃദ്ധമായിരുന്നു അവതരണം. അതുകൊണ്ടു മാത്രമല്ല കാണിയെ പിടിച്ചിരുത്തിയത്. പുരുഷസങ്കല്‍പ്പത്തെ വിവിധകോണുകളിലൂടെ നാടകം ദര്‍ശിക്കുന്നു.
മീറ്റ് ദി ആര്‍ട്ടിസ്റ്റ്, മോഹിനിയാട്ടം, റേഡിയോ നാടകം 'സാഗരരാജകുമാരി'യുടെ പ്രക്ഷേപണം എന്നിവയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..