തൃശൂർ
സംസ്ഥാന സർക്കാരിന്റെ സാംസ്-കാരികവകുപ്പ്- നിർദേശിച്ചതനുസരിച്ച്- സംഗീതനാടക അക്കാദമി കേരളത്തിലെ കലാകാരന്മാരെ സംബന്ധിച്ചുള്ള സമഗ്ര വിവരശേഖരണം നടത്തുന്നു. അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടേയും വിവരങ്ങളാണ് ശേഖരിക്കുക-. ഇക്കാര്യത്തിൽ ബഹുജനങ്ങളുടേയും കലാസാംസ്-കാരിക പ്രവർത്തകരുടേയും സഹകരണം അക്കാദമി അഭ്യർഥിച്ചു.
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ എന്നാൽ, വളരെ സജീവമായി പ്രവർത്തിക്കുന്ന കലാപ്രവർത്തകരുടെ വിവരങ്ങൾ അക്കാദമിയെ അറിയിക്കാൻ കലാസ്-നേഹികൾ തയ്യാറാകണം. പേരു വിവരങ്ങൾ, പ്രവർത്തിക്കുന്ന മേഖല, പ്രവൃത്തിപരിചയം, കലാപ്രവർത്തനങ്ങൾക്കു കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് അറിയിക്കേണ്ടത്. ksnakademi@gmail.com എന്ന ഇമെയിൽ വഴിയോ കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്-, തൃശൂർ-: 680020 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അക്കാദമി ഓഫീസിൽ നേരിട്ടോ വിവരങ്ങൾ നൽകാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..