കൊച്ചി > ബദല്‍ നാടക പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പി ജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിത വ്യഥകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുവാനാണ് തന്റെ നാടകങ്ങളിലൂടെ പി ജെ ആന്റണി ശ്രമിച്ചത്.
പിജെ ആന്റണി മുറുകെപ്പിടിച്ച ആശയങ്ങളിലധിഷ്ഠിതമായ ഒരു ബദല്‍ നാടക പ്രസ്ഥാനം വളര്‍ത്തിയെടുക്കുക എന്നത് പിജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്റെ സ്ഥാപിത ലക്ഷ്യങ്ങളിലൊന്നാണ്. 2015ല്‍ ആരംഭിച്ച, തെരുവു നാടകങ്ങളുടെ ഉത്സവമായ തെരുവരങ്ങിനുണ്ടായ വന്‍ സ്വീകാര്യതയും ജനപങ്കാളിത്തവും കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ നാടക സംഘങ്ങളുടെ അവതരണവും, യാത്ര തുടരാനുള്ള കരുത്തും ആത്മവിശ്വാസവും പകര്‍ന്നു.
നാടക ക്യാമ്പ് നവംബര്‍ 21 മുതല്‍ 27 വരെ എറണാകുളം ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ വച്ച് നടക്കും. പ്രശസ്ത നാടക സംവിധായകനും കൊല്‍ക്കത്ത ആള്‍ട്ടര്‍നേറ്റ് ലിവിംഗ് തീയേറ്റര്‍ സ്ഥാപകനുമായ പ്രൊബീര്‍ ഗുഹയാണ് ക്യാമ്പ് ഡയറക്റ്റര്‍ .
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാടക പ്രവര്‍ത്തകര്‍, നാടക രംഗത്തെ പരിചയം കാണിക്കുന്ന പൂര്‍ണ്ണ ബയോഡാറ്റ സഹിതം, നവംബര്‍ 15 നകം ' പിജെ ആന്റണി മെമ്മോറിയല്‍ ഫൗണ്ടേഷന്‍, ഇ ആര്‍ ജി റോഡ്, എറണാകുളം നോര്‍ത്ത് 682018 ' എന്ന വിലാസത്തിലോ ുഷമാളസീരവശ @ഴാമശഹ.രീാ എന്ന ഇമെയിലിലോ അപേക്ഷിക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന 25 പേര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം അനുവദിക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണവും താമസ സൗകര്യവും ഫൗണ്ടേഷന്‍ ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446535006, 8281490845
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..